Electric Vehicles

24 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ, പിറക്കും മുൻപെ താരമായി ഓല സ്കൂട്ടർ!

24 മണിക്കൂറിൽ ഏറ്റവുമധികം പ്രീബുക്കിങ്ങുകൾ നേടുന്ന സ്കൂട്ടർ എന്ന ഖ്യാതിയും ഇനി ഓല ഇലക്ട്രിക്ക് സ്കൂട്ടറിന് സ്വന്തം!

എഴുത്ത്: അജിൻ

ബാംഗ്ലൂർ ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സേവന കമ്പനിയാണ്
OLA. ഇവരുടെ ഇലക്ട്രിക്ക് വാഹന വിഭാഗമായ ഓല ഇലക്ട്രിക്ക് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാഹനത്തിൻ്റെ ബുക്കിംഗ് കമ്പനി ഈയിടെ ആരംഭിച്ചിരുന്നു.

ഉടൻ വിപണിയിലെത്തുന്ന OLA സ്കൂട്ടർ 499/- രൂപ നൽക്കി പ്രീ-ബുക്ക് ചെയ്യുവാനുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്. വമ്പിച്ച സ്വീകരണമാണ് ഓല സ്കൂട്ടറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ 24 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകളാണ് ഓലയ്ക്ക് ലഭിച്ചത്. ആദ്യ ദിനം ഒരു സ്കൂട്ടറിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീബുക്കിംഗ് കൂടിയാണിത്.

എത്രയും വേഗം OLA സ്കൂട്ടർ ലോഞ്ച് ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ കൃത്യമായ ലോഞ്ച് തീയതി അറിവായിട്ടില്ല. OLA സിഇഒ ഭവിഷ് അഗർവാൾ ഉപഭോക്തൃ ആവശ്യങ്ങളെപ്പറ്റി പരിപൂർണ്ണ ബോധ്യമുള്ള ആളാണ്. ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതാവും തങ്ങളുടെ സ്കൂട്ടർ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Ola electric scooter black

ഓല ഇലക്ട്രിക്ക് സ്കൂട്ടറിനെപ്പറ്റി അല്പം…

ഓല ഇലക്ട്രിക്ക് സ്കൂട്ടറിൻ്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 125cc സ്കൂട്ടറുകളുടെ വിലയ്ക്ക് തങ്ങളുടെ സ്കൂട്ടർ വിപണിയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഒരു ലക്ഷത്തിനോടടുപ്പിച്ച് വില പ്രതീക്ഷിക്കാം.

മികച്ച സ്പീഡ്, ആക്സിലറേഷൻ, സ്റ്റോറേജ് സ്പേസ്, ഫീച്ചറുകൾ എന്നിവ കൊണ്ട് ഇലക്ട്രിക്ക് ലോകം കീഴടക്കാനാണ് ഓല ശ്രമിക്കുന്നത്. വലിയ സീറ്റിൻ്റെ അടിയിൽ രണ്ട് ഹാഫ് ഫേസ് ഹെൽമറ്റുകൾ സൂക്ഷിക്കാനാവും.

18 മിനിറ്റ് കൊണ്ട് 50% ചാർജിങ്ങ് നടക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫുൾ ചാർജിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. ഊരി മാറ്റാൻ കഴിയുന്ന ലിഥിയം അയോൺ ബാറ്ററിയാണ് ഈ സ്കൂട്ടറുകൾക്ക് ഉണ്ടാവുക.

English Summary: Ola scooter booking crosses 1 lakh numbers in 24 hours

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...