Datsun

2020 Datsun Redi go Facelift | പുത്തൻ ഡാറ്റ്സൺ റെഡിഗോയുടെ വിവരങ്ങൾ പുറത്ത് !

പ്രമുഖ മലയാളം യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ്‌ വിവരങ്ങൾ പുറത്തായിരിക്കുന്നത്

വലിയൊരു ഇടവേളയുടെ നിശ്ശബ്ദതയ്ക്ക് ശേഷം ഡാറ്റ്സൺ റെഡിഗോയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തു വന്നിരിക്കുകയാണ്.. ഡാറ്റ്സൺ എന്ന ബ്രാൻഡ് തന്നെ ഇന്ത്യയിൽ നിന്നും പിൻവലിക്കാൻ നിസാൻ തീരുമാനമെടുക്കുന്നു എന്ന അഭ്യൂഹങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഡാറ്റ്സൺ റെഡിഗോയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പിന്റെ പുതിയ ചിത്രങ്ങൾ പൈലറ്റ് ഓൺ വീൽസ് എന്ന പ്രമുഖ ഓട്ടോമൊബൈൽ യൂട്യൂബ് ചാനലാണ്‌ പുറത്തുവിട്ടിരിക്കുന്നത്..

റെനോ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമ്മിതമായി 2106 ൽ നിരത്തിലിറങ്ങിയ റെഡിഗോ ഉപഭോക്താക്കളുടെ സമ്മിശ്രപ്രതികരണങ്ങൾക്ക് പാത്രമായിരുന്നു. എഎംടി ട്രാൻസ്മിഷനോട് കൂടിയ 1 ലീറ്റർ, 0.8 ലീറ്റർ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്ന ഈ മോഡൽ മോശം ഇന്റീരിയർ ക്വാളിറ്റിയുടെയും, പ്രാകൃതമായ ഇന്ഫോടൈന്മെന്റ് സിസ്റ്റത്തിന്റെയും, സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചകളുടെ പേരിൽ ഏറെ ക്രൂശിക്കപ്പെട്ടിരുന്നു.. പുതുതായി വരുന്ന ഫേസ്‌ലിഫ്റ് പതിപ്പിൽ ഈ പോരായ്മകളൊക്കെ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ..

അടിമുടി രൂപമാറ്റം വരുത്തിയ പുതിയ പതിപ്പ് പഴയ മോഡലിൽ നിന്നും തികച്ചും വ്യത്യസ്തവും സ്‌റ്റൈലിഷും ആണെന്ന് പറയാതെ വയ്യ. വീതിയേറിയ ഗ്രിൽ ബമ്പറിൽ ,സ്ഥാപിച്ചിരിക്കുന്ന ‘എൽ’-ആകൃതിയിൽ ഉള്ള ഡേടൈം ലാമ്പുകൾ ഒക്കെ കാറിന്റെ രൂപമാറ്റത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. സമകാലിക ശൈലിയിലേക്ക് രൂപമാറ്റം നടത്തിയ ഹെഡ്‌ലാമ്പുകളോടൊപ്പം ഫോഗ് ലാമ്പുകളും ടെയിൽ ലൈറ്റുകളും എൽഇഡി ആക്കിയതും എടുത്തുപറയേണ്ട സവിശേഷതകളാണ്‌. 2ടോൺ വീൽ കവറും 14 ഇഞ്ചിലേക്കുള്ള വീലിന്റെ മാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

സിൽവർ, ഗൺ മെറ്റൽ ഗ്രേയ് എന്നീ നിറങ്ങൾ ശ്രെദ്ധിക്കപ്പെടുന്ന ഇന്റീരിയർ പഴയ മോഡൽ റെഡിഗോയുടെ ഹെറ്റെഴ്സിന്റെ വായടപ്പിക്കും എന്നത് നിസംശയം പറയാം.ആപ്പിൾ കാർപ്ലേ/ ആൻഡ്രോയ്‌ഡ് ഓട്ടോ കണക്ടിവിറ്റിയുമുള്ള 8-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റവും പുതുമ അല്ല എന്ന് തോന്നുന്നവർക്കായി ഒരു വോയിസ് റെകോഗ്നിഷൻ സംവിധാനവും datsun ഉൾപ്പെടുത്തിയിരിക്കുന്നു.

റെഡിഗോയുടെ ഏറ്റവും വലിയ പോരായ്മ ആയി കരുതപ്പെട്ടിരുന്ന സേഫ്റ്റി സംവിധാനങ്ങൾ ഇത്തവണ മികച്ചതാക്കാൻ ഉള്ള ശ്രമങ്ങളാണ് ഡാറ്റ്സൺ നടത്തിയിരിക്കുന്നത്. അപകടം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഹൈ ടെൻസൈൽ ലോഹങ്ങളും ഇരട്ട എയർബാഗുകൾ, എബിഎസ്‌, ഇബിഡി എന്നീ സംവിധാനങ്ങളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയപോലെ തന്നെ 0.8ലീറ്റർ,1.0ലീറ്റർ ഫോർമാറ്റുകളിൽ ലഭ്യം ആകുന്ന റെഡിഗോയുടെ ടോപ് എൻഡ് മോഡലിൽ എഎംടി ട്രാൻസ്മിഷനും ലഭ്യമാണ്. ഒരേയൊരു വ്യത്യാസം എന്തെന്നാൽ…. ഇനി ബിഎസ്‌6 ന്റെ വരവാണ്

സിൽവർ, ഗൺ മെറ്റൽ ഗ്രേയ് എന്നീ നിറങ്ങൾ ശ്രെദ്ധിക്കപ്പെടുന്ന ഇന്റീരിയർ പഴയ മോഡൽ റെഡിഗോയുടെ ഹെറ്റെഴ്സിന്റെ വായടപ്പിക്കും എന്നത് നിസംശയം പറയാം.ആപ്പിൾ കാർപ്ലേ/ ആൻഡ്രോയ്‌ഡ് ഓട്ടോ കണക്ടിവിറ്റിയുമുള്ള 8-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റവും പുതുമ അല്ല എന്ന് തോന്നുന്നവർ

ALSO WATCH ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ വാഹനങ്ങളെ എങ്ങനെ പരിചരിക്കാം?

Keywords: 2020 Datsun Redigo Facelift, Datsun Redi go facelift

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...