Uncategorized

Ford Endeavour| നിലവിലെ എൻഡേവറിന്‌ ട്വിൻ ടർബോ എൻജിൻ നല്കില്ലെന്ന് ഫോർഡ്

പ്രമുഖ ദേശീയ മാധ്യമത്തിലെ റിപ്പോർട്ടിലൂടെയാണ്‌ ഇക്കാര്യം സ്ഥിതീകരിക്കപ്പെട്ടത്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എസ്‌യുവികളിലൊന്നാണ്‌ ഫോർഡ് എൻഡേവർ. അന്താരാഷ്ട്ര വിപണിയിൽ വില്പനയിലുള്ള ട്വിൻ ടർബോ ഡീസൽ എൻജിൻ ഇന്ത്യ-സ്പെക്ക് എൻഡേവറിനും ലഭിക്കുമെന്നുള്ള നാട്ടിലെ എൻഡേവർ പ്രേമികളുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണിപ്പോൾ. നിലവിലെയല്ല, മറിച്ച് എൻഡേവറിന്റെ ഇനി വരാനിരിക്കുന്ന തലമുറയിലൂടെയാവും 213 എച്ച്‌പി കരുത്തുള്ള ഈ എൻജിൻ ഇന്ത്യയിലേക്ക് എത്തുക എന്ന് ഫോർഡ് ഇന്ത്യ വ്യക്തമാക്കിയത്രെ! പ്രമുഖ ദേശീയ മാധ്യമമായ ഓട്ടോക്കാർ ഇന്ത്യയാണ്‌ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എൻഡേവറിന്റെ നിലവിലെ തലമുറ വിപണിയിലെത്തുന്നത് ഏതാനും വർഷങ്ങൾക്കു മുൻപാണ്‌. അന്ന് കരുത്തിൽ വേറിട്ടു നിന്ന 2.2 ലീറ്റർ, 3.2 ലീറ്റർ എന്നിങ്ങനെ രണ്ട് ഡീസൽ എൻജിനുകളാണ്‌ ഈ വാഹനത്തിനുണ്ടായിരുന്നത്. എന്നാൽ ഈ വർഷം ആദ്യം ബി എസ്‌ 6 ലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഈ രണ്ട് എൻജിനുകൾക്കും പകരക്കാരനായി ഒരു പുത്തൻ 2.0 ലീറ്റർ ടർബോ ഡീസൽ എൻജിൻ എത്തിയിരുന്നു. 170 എച്ച്‌പിയായിരുന്നു പുത്തൻ എൻജിന്റെ കരുത്ത്, അതായത് പഴയ 2.2 ലീറ്റർ എൻജിന്റേതിനു തുല്യം. 3.2 ലീറ്റർ എൻജിന്റെ ത്രസിപ്പിക്കുന്ന കരുത്ത് നഷ്ടമായല്ലോ എന്ന വിഷമത്തിൽ ഇരിക്കുമ്പോഴാണ്‌ വാഹനപ്രേമികൾ ഇപ്പോഴുള്ള 2.0 ലീറ്റർ എൻജിന്റെ ഇരട്ട ടർബോചാർജറുകളുള്ള പതിപ്പിനെ പറ്റി കേൾക്കുന്നത്. 3.2 ലീറ്റർ എൻജിന്റെ 200 എച്ച്‌പിക്കു പകരം 213 എച്ച്‌പി കരുത്തുമായി എത്തുന്ന ട്വിൻ ടർബോ എൻജിനായുള്ള കാത്തിരിപ്പാണ്‌ ഫോർഡിന്റെ വെളിപ്പെടുത്തലോടുകൂടി അസ്ഥാനത്തായിരിക്കുന്നത്.

U704 എന്നാണ്‌ എൻഡേവറിന്റെ ഇനി വരാനിരിക്കുന്ന തലമുറയുടെ കോഡ് ‌നാമം. 2021ന്റെ രണ്ടാം പകുതിയിലാണ്‌ ഇവനെ നാം പ്രതീക്ഷിക്കുന്നത്. അടിമുടി മാറ്റങ്ങളുമായാവും പുത്തൻ എൻഡേവർ എത്തുകയെന്നാണ്‌ ‘സ്പൈ ഷോട്ടുകളിൽ’ നിന്നും വ്യക്തമാകുന്നത്. കൂടുതൽ വലുപ്പമേറിയ ഗ്രില്ലും നേർത്ത ഹെഡ്‌ലാമ്പുകളും ഉയർന്നുള്ള നില്പ്പുമൊക്കെയാവും പുത്തൻ വാഹനത്തിനുണ്ടാവുക എന്നറിയുന്നു. ക്യാബിനിലും കാര്യമായ അഴിച്ചുപണികൽ പ്രതീക്ഷിക്കുന്നുണ്ട്.

News Source: Autocar India
Image Source: Ford India

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...