Mahindra

2020 Mahindra Thar Price: തകർപ്പൻ വിലയിൽ ഥാറെത്തി

പുത്തൻ ഥാറിന്റെ വില കേട്ട ഞെട്ടലിലാണ്‌ വാഹനലോകം

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ വാഹനപ്രേമികൾ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന വാർത്ത എന്തെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം മഹീന്ദ്ര താറിന്റെ വില എന്തായിരിക്കും എന്നതായിരിക്കും. ആ കാത്തിരിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ.

രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി എത്തിയ 2020 താറിന്റെ ബേസ്-സ്പെക് പെട്രോൾ വേരിയന്റിന് 9.80 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ നിരയിലെ ഏറ്റവും ഉയർന്ന മോഡൽ ആയ ഡീസൽ ഓട്ടോമാറ്റിക്കിനാവട്ടെ വില 13.75 ലക്ഷം രൂപയാണ്. എഎക്സ് എന്നും എൽഎക്സ് എന്നുമുള്ള 2 ട്രിമ്മുകളിലാണ് താർ മോഡലുകൾ വിപണിയിലേക്കെത്തുക.

സാഹസികതയോടും ഓഫ്റോഡിങ്ങിനോടും അതീവ താല്പര്യമുള്ളവർക്കായാണ് എഎക്സ് ട്രിം രൂപകൽപന ചെയ്തിരിക്കുന്നത്. എൽ.എക്സ് ആവട്ടെ ഒരു ലൈഫ്സ്റ്റൈൽ വാഹനം ആയിട്ടാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. സോഫ്റ്റ് ടോപ്,ഹാർഡ് ടോപ്, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ് എന്നീ മൂന്ന് റൂഫ് ഓപ്ഷനുകളും ലഭ്യമാണ്.

2020 Mahindra Thar price

എഎക്സ് ട്രിമ്മിൽ സ്റ്റീൽ വീലുകൾ, ഫിക്സഡ് സോഫ്റ്റ് ടോപ്, മെക്കാനിക്കൽ ലോക്കിങ് ഡിഫറൻഷ്യലുകൾ ,ഡ്യുവൽ എയർബാഗുകൾ, റോൾ കേജ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. എൽഎക്സ് ട്രിമ്മിലാവട്ടെ 18 ഇഞ്ച് അലോയ് വീലുകൾ, 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം,6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓടോമാറ്റിക് ഗിയർ ബോക്സ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഹാർഡ് ടോപ്പോ കൺവേർട്ടബിൽ സോഫ്റ്റ് ടോപ്പോ തിരഞ്ഞെടുക്കാം എന്നതും എൽഎക്സ് ട്രിമിന്റെ പ്രത്യേകതയാണ്.

പുത്തൻ ലാഡർ-ഓൺ-ഫ്രെയിം ചെസ്സിസുമായാണ് പുതിയ താർ എത്തുന്നത്. 2 എൻജിൻ, 2 ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ഈ വാഹനത്തിനുള്ളത്. 132 എച്. പി ശക്തിയുള്ള മഹീന്ദ്രയുടെ 2.2 ലിറ്റർ എം-ഹോക്ക് എൻജിനും 152 എച്.പി ശേഷി ഉള്ള പുതിയ 2.0 ലിറ്റർ എം-സ്റ്റാലിയൻ എൻജിനുമാണ് താറിന് ശക്തി നൽകാൻ പോവുന്നത്.എല്ലാ വേരിയന്റുകൾക്കും 4 വീൽ ഡ്രൈവും ലോ റേഷ്യോ മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും സ്റ്റാൻഡേർഡ് ആണ്‌ .

വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. നവംബറോട് കൂടി വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ഡെലിവർ ചെയ്യാൻ ആവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. താർ 2020യുടെ ആദ്യ പ്രൊഡക്ഷൻ മോഡൽ 1.1 കോടി രൂപയ്ക്ക് ലേലത്തിന് പോയതും ഈ വാരത്തിലെ ശ്രദ്ധേയമായ വാർത്തയായിരുന്നു.

ALSO READ:

2020 Mahindra Thar price
English summary: Mahindra Thar 2020 launched in India at INR 9.80 lakh 

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...