Bajaj

Bajaj Dominar 250 Colours: ഡോമിനാർ 250ക്കും ഒറോറ ഗ്രീൻ എത്തുന്നു!

ഡോമിനാർ 400 ലൂടെ ഏറെ ജനപ്രീതിയാർജ്ജിച്ച നിറമാണ് ഒറോറ ഗ്രീൻ

ഡോമിനാർ 400 എന്ന കരുത്തന്റെ ചുവടു പിടിച്ചെത്തി അതിനോളം തന്നെ ജനപ്രിയമായി മാറിയ ഡോമിനാർ 250 ക്ക് 2021 മോഡൽ അപ്ഡേറ്റിന്റെ ഭാഗമായി കുറച്ച് രസികൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്‌ ബജാജ്.

400 സിസി ബൈക്കിൽ കണ്ട ഒറോറ ഗ്രീൻ, ചാർക്കോൾ ബ്ലാക്ക് എന്നീ നിറങ്ങൾ ഇനിമുതൽ ഡോമിനാർ 250യിലും ലഭ്യമാവും. നിലവിൽ കാന്യൻ റെഡ്, വൈൻ ബ്ലാക്ക് എന്നീ നിറങ്ങളാണ്‌ ഈ വാഹനത്തിനുള്ളത്. പുത്തൻ പെയിന്റ് സ്കീമുകളോടുകൂടിയ ഡോമിനാർ 250 കൊളംബോയിലെ ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും ലഭിച്ച ചിത്രങ്ങളാണ്‌ ഇന്ത്യൻ ലോഞ്ചും ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലേക്ക് നമ്മെ എത്തിക്കുന്നത്.

ഡോമിനാർ 250 :അറിയേണ്ടതെല്ലാം!

ഡിസൈനിൽ ഡോമിനാർ 400ന്റെ മിനി രൂപമാണ്‌ D 250. 400ൽ കണ്ട LED ഹെഡ്‌ലാമ്പുകൾ, അപ് സൈഡ് ഡൗൺ മുൻ ഫോർക്കുകൾ, ഡിജിറ്റൽ ട്വിൻ സ്ക്രീൻ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ട്വിൻ എക്സിറ്റ് എക്സ്‌ഹോസ്റ്റ് സിസ്റ്റം തുടങ്ങിയ കാര്യങ്ങളൊക്കെ കുഞ്ഞൻ ഡോമിയിലും ഉണ്ട്. മുൻ ഫോർക്കുകളുടെ വലുപ്പം 43 മില്ലിമീറ്ററിൽ നിന്നും 37 ആയെന്നതും ടയറുകളുടെ സെക്ഷൻ കുറഞ്ഞുവെന്നതുമാണ്‌ പ്രധാന മാറ്റങ്ങൾ.

248.8 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്‌ ഡോമിനാർ 250യ്ക്ക് ഉള്ളത്. KTM ഡ്യൂക്ക് 250 യുടെയും ഹൃദയമാവുന്നത് ഇതേ എൻജിൻ തന്നെയാണ്‌. 8500 ആർ പി എമ്മിൽ 26 bhp യും 23.5 ന്യൂട്ടൺ മീറ്ററുമാണ്‌ ഡോമിനാറിൽ ഇതിന്റെ ഔട്ട്പുട്ട്. സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയർബൊക്സും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്‌.

1.70 ലക്ഷമാണ്‌ ഡോമിനാർ 250യ്ക്ക് ഇന്ത്യയിൽ വില (എക്സ്.ഷോറൂം). കെടിഏം ഡ്യൂക്ക് 250, ഹസ്ക്‌വർന വിറ്റ്പിലെൻ 250, സ്വാർട്ട്‌പിലെൻ 250, സുസൂക്കി ജിക്സർ 250, യമഹ FZ 25 എന്നിവയാണ്‌ ഡൊമിനാർ 250യുടെ പ്രധാന എതിരാളികൾ.

English Summary:2021 Bajaj Dominar 250 will get Aurora Green Colour, all details explained

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...