Bajaj

Bajaj Pulsar 250 Images: ബജാജ് പൾസർ 250 വരുന്നു, ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത്!

കാമോഫ്ലാജ് ചെയ്ത ബജാജ് പൾസർ 250 പ്രോട്ടോടൈപ്പ് പൂനെയിൽ ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ബജാജ് പൾസറിന് കരുത്തേറിയ 250 സിസി വകഭേദം വരുന്നു. ഒട്ടേറെ മാറ്റങ്ങളുമായി എത്തുന്ന പൾസർ 250യുടെ ടെസ്റ്റിംഗ് ചിത്രങ്ങൾ പൂനെയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് പ്രൊഡക്ഷൻ-റെഡി ആണ് ടെസ്റ്റ് ചെയുന്ന വാഹനം എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

പൾസർ മോഡലുകൾക്കായി പ്രത്യേകം വികസിപ്പിച്ച ബജാജിന്റെ പുത്തൻ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ ബൈക്കാണ് പൾസർ 250. കാമോഫ്ലാജ് ചെയ്ത പ്രോട്ടോടൈപ്പിന്റെ ടെസ്റ്റിംഗ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത് തികച്ചും പുതിയ ഒരു വാഹനം ആവും ഇതെന്നാണ്. പൾസർ NS200ൻ്റെ ലിക്വിഡ് കൂൾഡ് എന്ജിന് പകരം 250cc ഓയിൽ കൂൾഡ് എന്ജിനായിരിക്കും ഇതിനെന്നാണ് അറിയുന്നത്. വാഹനത്തിൻ്റെ അളവുകളിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ പ്രോട്ടോടൈപ്പിൻ്റെ ആകെ രൂപത്തിലും റോഡ് പ്രസൻസിലും പ്രതിഫലിക്കുന്നുണ്ട്..

പൾസർ 250യുടെ 250 സിസി എൻജിൻ ഏകദേശം 24 bhp ഉല്പാദനശേഷിയുള്ളതാവും. പുതിയ പൾസർ ഓൾ LED ലൈറ്റുകളോടും, സിക്സ് -സ്പീഡ് ഗിയർ ബോക്സോടും കൂടിയാവും എത്തുക. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും, പിന്നിൽ മോണോ ഷോക്കും, മുകളിലേക്കു കയറി നിൽക്കുന്നതു പോലെ തോന്നിക്കുന്ന സൈലെൻസറും , സ്പ്ലിറ്റ് സീറ്റുകളുമായിരിക്കും ബൈക്കിന്റെ മറ്റു പ്രത്യേക്കതകൾ. പൾസർ 220F പോലെ ഒരു നല്ല ‘വാല്യൂ ഫോർ മണി’ മോട്ടോർസൈക്കിളായി തന്നെയാവും ബജാജ് പൾസർ 250 യും എത്തുക.

ഉത്സവ വിപണി മുൻനിർത്തി 2021 സെപ്റ്റംബറോടെ പുതിയ പൾസർ 250 വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ജനറേഷൻ മാറ്റങ്ങൾക്കൊത്ത വില വ്യത്യാസം ഉണ്ടാവുമെങ്കിലും ‘വാല്യൂ ഫോർ മണി’ ആയ ഒരു ബജാജ് മോഡലായിരിക്കും പൾസർ 250 എന്ന് പ്രതീക്ഷിക്കാം.

സുസൂക്കി ജിക്സർ 250, യമഹ എഫ് സി 25, ഹസ്ക്‌വർണ വിറ്റ്പിലൻ, സ്വാർട്ട്പിലൻ, ഡ്യൂക്ക് 250 പോലുള്ള വാഹനങ്ങളാവും പൾസർ 250യുടെ പ്രധാന എതിരാളികൾ.

Source: BikeWale

English Summary: Bajaj Pulsar 250 spotted testing in Pune, launching soon

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...