BMW

2021 BMW 5 സീരീസ് എത്തി, വില 62.9 ലക്ഷം മുതൽ

മൂന്ന് വേരിയന്റുകളാണ്‌ പുത്തൻ 5 സീരീസിനുള്ളത്

ബിഎംഡബ്ല്യു തങ്ങളുടെ ജനപ്രിയമായ 5 സീരീസ് സെഡാന്റെ 2021 പതിപ്പ് വിപണിയിലെത്തിച്ചു. 62.90 ലക്ഷത്തിൽ എക്സ്-ഷോറൂം വില ആരംഭിക്കുന്ന പുത്തൻ 5 സീരീസിന്‌ 3 വ്യത്യസ്ത വേരിയന്റുകളാണുള്ളത്- 530i M Sport, 520d Luxury line, 530d M Sport .നിലവിലെ മോഡൽ വിപണിയിലെത്തിയത് 2017ൽ ആയിരുന്നു. ഇതിനു പകരക്കാരനായി പുത്തൻ വാഹനം എത്തുന്നത് ഒരുപിടി നല്ല മാറ്റങ്ങളുമായാണ്‌.

പ്രധാന ഡിസൈൻ പുതുമകൾ

2020 മേയിൽ ആയിരുന്നു പുത്തൻ 5 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കപ്പെടുന്ന ഇന്ത്യൻ മോഡലിനും ഗ്ലോബൽ മോഡലിന്റെ ഏതാണ്ട് എല്ലാ പ്രത്യേകതകളും കൈവന്നിട്ടുണ്ട്. ആകെ രൂപത്തിൽ പുതുമ കണ്ടെത്താം. കൂടുതൽ ഷാർപ്പായിത്തോന്നുന്ന ഡിസൈനും മാറ്റങ്ങളോടു കൂടിയ ബോഡി ലൈനുകളും ആകർഷകങ്ങളാണ്‌. മുന്നിലെ കിഡ്നി ഗ്രില്ലുകളുടെ വലുപ്പം കൂടുകയും കോണുകൾ കൂടുതൽ ഷാർപ്പ് ആവുകയും ചെയ്തിട്ടുണ്ട്.

അഡാപ്റ്റീവ് LED/ ലേസർ ഹെഡ്‌ലാമ്പുകൾ, മാറിയ LED ഡേ ടൈം റണ്ണിംഗ് ലാമ്പ് ഡിസൈൻ, പുത്തൻ മുൻ-പിൻ ബമ്പറുകൾ എന്നിവയാണ്‌ മറ്റു പ്രത്യേകതകൾ. ലക്ഷ്വറി ലൈൻ വേരിയന്റ് 18 ഇഞ്ച് അലോയ് വീലുകളുമായി എത്തുമ്പോൾ എം സ്പോർട്ട് വേരിയന്റുകൾക്കുള്ളത് ചുവപ്പ് ബ്രേക്ക് കാലിപ്പറുകളും 20 ഇഞ്ച് വീലുകളുമാണ്‌. ഇവയ്ക്കു പുറമെ രണ്ട് പുത്തൻ നിറങ്ങളും പുത്തൻ 5 സീരീസ് നിരയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്- Phytonic Blue Metallic and Bernina Grey Amber Effect.

ഉള്ളിൽ…

2021 ഫൈവ് സീരീസിന്റെ ഉൾഭാഗത്തും കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പെർഫൊറേറ്റഡ് സെൻസാടെക്ക് ലെതറെറ്റ് അപ്‌ഹോൾസ്ട്രിയാണ്‌ ഇപ്പോൾ സീറ്റുകൾക്കുള്ളത്. സെന്റർ കൺസോളിലെ നിയന്ത്രണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രിമ്മാണ്‌ മറ്റൊരു പുതുമ. 520ഡി ലക്ഷ്വറി ലൈനിനുള്ളത് 10.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണെങ്കിൽ എം സ്പൊർട്ടിൽ ഇതൊരു തകർപ്പൻ 12.3 ഇഞ്ച് യൂണിറ്റാണ്‌.

ബിഎംഡബ്ല്യു ഐ-ഡ്രൈവിന്റെ ഏഴാം തലമുറയിൽ അധിഷ്ഠിതമായ ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റികളുണ്ട്, കൂടാതെ BMW വെർച്വൾ അസിസ്റ്റന്റ്, ജസ്റ്റർ കൺട്രോൾ പോലുള്ള സാങ്കേതികവിദ്യകളുമുണ്ട്. ഹാർമൻ കാർഡനിന്റെ സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റമാണ്‌ മറ്റൊരു പ്രധാന ആകർഷണം.

4 സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക്ക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്‌-അപ്പ് ഡിസ്പ്ലേ, ബിഎംഡബ്ല്യു ഡിസ്പ്ലേ കീ, സറൗണ്ട് വ്യൂ ക്യാമറയോടുകൂടിയ പാർക്ക് അസിസ്റ്റ് പ്ലസ്, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, എമർജൻസി സ്പെയർ വീൽ, എന്നിവയാണ്‌ മറ്റു പ്രത്യേകതകൾ.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram, Whatsapp

എൻജിൻ, ഗിയർബോക്സ്, പെർഫോമൻസ്

മുൻ മോഡലിനെപ്പോലെ 3 എൻജിനുകളാണ്‌ പുത്തൻ 5 സീരീസിനുമുള്ളത്-2.0 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ (530ഐ എം സ്പോർട്ടിൽ) , 4 സിലിണ്ടർ ഡീസൽ ( 520ഡി ലക്ഷ്വറി ലൈനിൽ), 3.0 ലിറ്റർ 6 സിലിണ്ടർ ഡീസൽ (530ഡി എം സ്പോർട്ടിൽ). 8 സ്പീഡ് സ്റ്റെപ്ട്രോണിക്ക് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന്റെ റെസ്പോൻസും സ്മൂത്ത്നെസ്സും മെച്ചപ്പെടുത്തിയിട്ടുണ്ട്.

252hp/ 350 Nm ആണ്‌ ടർബോ-പെട്രോൾ എൻജിൻ ഉദ്പാദിപ്പിക്കുക, പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗമെടുക്കാൻ 530ഐക്ക് 6.1 സെക്കൻഡുകളാണ്‌ വേണ്ടത്. 520ഡിയിലെ 2 ലിറ്റർ ഡീസലിന്റെ ശേഷി 190hp/400 Nm ആണ്‌,100 കിലോമീറ്റർ വേഗത്തിലെത്തുക 7.3 സെക്കൻഡിലും. 530ഡി എം സ്പോർട്ടാണ്‌ കൂട്ടത്തിൽ ഏറ്റവും വേഗതയേറിയത്. 265 hp കരുത്തും 620 Nm ടോർക്കും പുറപ്പെടുവിക്കുന്ന ഇൻലൈൻ 6 ഡീസൽ എൻജിന്‌ ഈ വാഹനത്തെ 100 കിലോമീറ്റർ വേഗത്തിലേക്കു പായിക്കുവാൻ വേണ്ടിവരിക 5.7 സെക്കൻഡുകൾ മാത്രമാണ്‌. നിലവിൽ ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ വാഹനമാണ്‌ ബിഎംഡബ്ല്യു 530 ഡി എം സ്പൊർട്ട്.

പുത്തൻ 5 സീരീസിലും തിരഞ്ഞെടുക്കാവുന്ന സസ്പെൻഷൻ മോഡുകളുണ്ട്- കംഫർട്ട്, സ്പോർട്ട്, ഇക്കോ, പ്രോ, അഡാപ്റ്റീവ് എന്നിവയാണവ. ഇവയ്ക്കു പുറമെ എം സ്പോർട്ട് വേരിയന്റുകൾക്ക് കൂടുതൽ ഹരംകൊള്ളിക്കുന്ന സ്പോർട്ട്+ മോഡുമുണ്ട്.

6 എയർ ബാഗുകൾ, ബ്രേക്ക് അസിസ്റ്റോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ്
സിസ്റ്റം (ABS), ഡൈനാമിക്ക് ട്രാക്ഷൻ കൺട്രോൾ (DTC), ഇലക്ട്രോണിക്ക്
ഡിഫറൻഷ്യൽ ലോക്ക് കൺട്രോൾ (EDLC), ഡൈനാമിക്ക്
സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) എന്നിങ്ങനെ അനേകം സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.

വിലയും വേരിയൻ്റുകളും

വേരിയന്റ്എക്സ്-ഷോറൂം വില (ലക്ഷം)
530i M Sport62.90
520d Luxury Line63.90
530d M Sport71.90
2021 BMW 5 Series Variants and Prices

പുതിയ 5 സീരീസിൻ്റെയും എതിരാളികൾ ഔഡി എ6, മേഴ്സിഡീസ് ബെൻസ് ഇ ക്ലാസ്, ജാഗ്വർ എക്സ് എഫ് എന്നിവയാവും. ഇ ക്ലാസിൻ്റെയും എ6-ൻ്റെയും പുതുക്കിയ പതിപ്പുകൾ ഈയിടെ വിപണിയിലെത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram, Whatsapp

English Summary: 2021 BMW 5 series launched in India, price starts from Rs 62.90 lakh

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...