BMW

എക്സ്ക്ലൂസിവിറ്റിയുടെ ആൾരൂപമായി BMW 740 Li ഇൻഡിവിജ്വൽ എഡിഷൻ,വില 1.43 കോടി

ഇൻഡിവിജ്വൽ എഡിഷൻ 7 സീരീസ് ഇപ്പോൾ ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കപ്പെടുന്നു എന്നതും പ്രത്യേകതയാണ്‌.

ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാനാണ്‌ 7 സീരീസ്. ഇതിന്റെ 740 Li എം സ്പോർട്ട് എന്ന കരുത്തേറിയ പെട്രോൾ വകഭേദത്തിനിപ്പോൾ ഇൻഡിവിജ്വൽ എഡിഷൻ ലഭിച്ചിരിക്കുകയാണ്‌. ബിഎംഡബ്ല്യു ഇൻഡിവിജ്വൽ 740 എൽഐ എം സ്പോർട്ട് എഡിഷനു ഇന്ത്യയിൽ 1.43 കോടിയോളമാണ്‌ എക്സ് ഷോറൂം വില. വളരെ ചുരുക്കം യൂണിറ്റുകൾ മാത്രമാവും ഇവിടെ വില്പനയ്ക്കെത്തുക. ഇവ ബിഎംഡബ്ല്യു ഓൺലൈൻ ഷോപ്പിലൂടെ ബുക്ക് ചെയ്യുവാനാകും.

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളെ വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ പേഴ്സണലൈസ് ചെയ്യാനായി ബിഎംഡബ്ല്യു ഒരുക്കുന്ന സൗകര്യമാണ്‌ ‘ഇൻഡിവിജ്വൽ പ്രോഗ്രാം’. ഇൻഡിവിജ്വൽ എഡിഷൻ വാഹനങ്ങളിൽ സാധാരണ മോഡലുകളിൽ കാണാത്ത അനേകം നിറങ്ങളും ട്രിമ്മുകളും ഫിനിഷുകളുമൊക്കെ ലഭ്യമാണ്‌. അതുകൊണ്ടുതന്നെ സാധാരണ പതിപ്പിനേക്കാൾ വിലയും എക്സ്‌ക്ലൂസിവിറ്റിയും കൂടുതലാണ്‌ ഇവയ്ക്ക്. ആദ്യകാലങ്ങളിൽ ജർമനിയിലെ ഫാക്ടറിയിൽ മാത്രമായിരുന്നു ‘ഇൻഡിവിജ്വൽ എഡിഷൻ’ വാഹനങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീട്‌ മറ്റു പ്ലാന്റുകളിലേക്കും ഇവയുടെ നിർമ്മാണം വ്യാപിച്ചു. 740Li ഇൻഡിവിജ്വൽ എഡിഷൻ നിർമ്മിക്കപ്പെടുന്നത് ചെന്നൈയിലെ പ്ലാന്റിലാണ്‌.

740Li ഇൻഡിവിജ്വൽ എഡിഷൻ: പ്രത്യേകതകൾ

സാധാരണ 7 സീരീസിൽ നിന്നും 740Li ഇൻഡിവിജ്വൽ എഡിഷനുള്ള മാറ്റങ്ങൾ നോക്കാം:

  • ഇൻഡിവിജ്വൽ എഡിഷൻ എത്തുക രണ്ടേ രണ്ട് നിറങ്ങളിലാവും- ടാൻസാനിറ്റ് ബ്ലൂവും ഡ്രാവിറ്റ് ഗ്രേയും. ഇവ സാധാരണ 7 സീരീസിൽ കണ്ടെത്താനാവില്ല.
  • ബിഎംഡബ്ല്യു ലേസർ ലൈറ്റ് ടെക്നോളജിയോടുകൂടിയ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, തനത് എം സ്പോർട്ട് ഡിസൈൻ എലമെന്റുകൾ, എന്നിവയ്ക്കു പുറമെ ഒപ്ഷണലായി ബൈ-കളർ ഫിനിഷുള്ള ബിഎംഡബ്ല്യു ഇൻഡിവിജ്വൽ 20 ഇഞ്ച് ലൈറ്റ് അലോയ് വീലുകളോ (വി-സ്പോക്ക് സ്റ്റൈൽ 628), 20 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകളോ (സ്റ്റാർ സ്പൊക്ക് സ്റ്റൈൽ 817 എം) തിരഞ്ഞെടുക്കാമെന്നതും ഇൻഡിവിജ്വൽ എഡിഷന്റെ പ്രത്യേകതയാണ്‌.
  • ഉള്ളിൽ അനവധി പേഴ്സണലൈസേഷൻ സാധ്യതകൾ ലഭ്യമാണ്‌. എക്സ്ക്ലൂസീവ് നാപ്പ ലെതറിലാണ്‌ ഉൾഭാഗത്തെ അപ്‌ഹോൾസ്ട്രി ചെയ്തിരിക്കുന്നത്. ഇൻഡിവിജ്വൽ എഡിഷന്റെ ഹെഡ്‌റെസ്റ്റ്, ബാക്ക്‌റെസ്റ്റ് എന്നിവയുടെ അൽക്കന്റാരയിലെ എംബ്രോയിഡറി കസ്റ്റമൈസ് ചെയ്യുവാനാകും, അതായത് ഉടമസ്ഥന്‌ അയാളുടെ ബ്രാൻഡിംഗ്/ വ്യക്തിമുദ്ര വാഹനത്തിൽ പതിപ്പിക്കാനാവും എന്നു സാരം. ഇത് പല ലക്ഷ്വറി കാറുകളിലും കണ്ടുവരാറുള്ള കാര്യമാണ്‌.
  • ഉള്ളിൽ പലയിടങ്ങളിലായുള്ള ‘ഇൻഡിവിജ്വൽ’ ബാഡ്ജ്, ഐവറി വൈറ്റ്/ കാൻബെറ ബെയ്ജ് കോംബിനേഷനിൽ തീർത്തിരിക്കുന്ന അൽക്കന്റാര ഹെഡ്‌ലൈനർ, ക്യാബിനിൽ അനേകമിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വുഡ് ട്രിം എന്നിവയാണ്‌ മറ്റു പ്രത്യേകതകൾ.

ഇവയ്ക്കു പുറമെ 7 സീരീസിന്റെ മുഖമുദ്രയായി നിൽക്കുന്ന ഫീച്ചറുകളും ആഡംബരങ്ങളുമെല്ലാം, 740Li ഇൻഡിവിജ്വൽ എഡിഷനിലുമുണ്ട്.

BMW 750Li Individual edition rear

എൻജിനും മറ്റു മെക്കാനിക്കൽ വിവരങ്ങളും

പെർഫോമൻസിനു പേരുകേട്ട ട്വിൻ ടർബോ പെട്രോൾ എൻജിനാണ്‌ 740Li എം സ്പോർട്ട് ഇൻഡിവിജ്വൽ എഡിഷനുമുള്ളത്. ഈ 3.0 ലിറ്റർ, 6 സിലിണ്ടർ എൻജിൻ 340 എച്ച്പി കരുത്തും 450 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ്‌ ഉല്പ്പാദിപ്പിക്കുനത്. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക്ക് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ്‌. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ 5.6 സെക്കൻഡുകളാണ്‌ വേണ്ടത്.

2 ആക്സിൽ അഡാപ്റ്റീവ് എയർ സസ്പെൻഷൻ ഈ വാഹനത്തിൽ സ്റ്റാൻഡേർഡാണ്‌. ബിഎംഡബ്ല്യു ഡ്രൈവിംഗ് അസിസ്റ്റന്റ്, പാർക്കിംഗ് അസിസ്റ്റന്റ് പ്ലസ് എന്നിങ്ങനെയുള്ള ഡ്രൈവർ അസിസ്റ്റന്റ് സംവിധാനങ്ങളും അനവധി സേഫ്റ്റി ഫീച്ചറുകളും ഈ വാഹനത്തിനുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: BMW 750Li Individual edition launched in India at Rs 1.43 crore

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...