BMW

പുത്തൻ ബിഎംഡബ്ല്യു എം 5 കോംപെറ്റീഷൻ എത്തി, വില 1.62 കോടി

പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗമെടുക്കാൻ വേണ്ടത് 3.3 സെക്കൻഡുകൾ മാത്രം!

ബിഎംഡബ്ല്യുവിന്റെ എം5 എന്ന സ്പോർട്ട്സ് സെഡാനിന്റെ ഏറ്റവും പുതിയ തലമുറ ഇന്ത്യയിലെത്തി. 2021 മോഡൽ എം5 കോംപെറ്റീഷൻ സിബിയു യൂണിറ്റുകളായാണെത്തുന്നത്, എക്സ് ഷോറൂം വില ആരംഭിക്കുന്നതാവട്ടെ 1.62 കോടിയിലും. വാഹനം ഇപ്പോൾ ബിഎംഡബ്ല്യു ഓൺലൈൻ ഷോപ്പിലൂടെ ബുക്ക് ചെയ്യുവാനാകും.

കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ്

ത്രസിപ്പിക്കുന്ന പെർഫോമൻസാണ്‌ എക്കാലത്തും എം5-ന്റെ ഏറ്റവും വലിയ പ്രത്യേകതയായി നിന്നിട്ടുള്ളത്. 2021 മോഡലിലും ഇതിനു മാറ്റമില്ല. എം സ്പെസിഫിക്ക് ട്യൂണിലുള്ള ട്വിൻ പവർ ടർബോചാർജറോടുകൂടിയ വി 8 എൻജിനാണ്‌ പുത്തൻ എം5-ന്‌ ഉള്ളത്. 625 എച്ച് പി കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ്‌ ഈ പവർ ട്രെയിൻ നല്കുന്നത്. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക്ക് ട്രാൻസ്മിഷൻ വേഗതയേറിയ ഷിഫ്റ്റുകൾ നൽകുന്നതിനായി ട്യൂൺ ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഇവയുടെ കൂടെ ഓൾ വീൽ ഡ്രൈവ് സംവിധാനം കൂടെയെത്തുന്നതോടെ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലേക്കു കുതിക്കാൻ പുത്തൻ എം5നു വേണ്ടിവരിക വെറും 3.3 സെക്കൻഡുകൾ മാത്രമാവും!

2021 BMW M5 Competition

ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് ലഭ്യമാക്കുവാനായി എം ഫൈവിന്റെ ഷാസിയിലും എൻജിൻ മൗണ്ടിങ്ങിലും, ഷോക്ക് അബ്സോർബറുകളിലുമൊക്കെ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല, ബിഎംഡബ്ല്യുവിന്റെ എം- സ്പെക് അഡാപ്റ്റീവ് സസ്പെൻഷനും സെർവോട്രോണിക്ക് സ്റ്റിയറിങ്ങുമാണ്‌ പുത്തൻ എം ഫൈവിനുള്ളത്. അതിനാൽ ഉയർന്ന വേഗതകളിലും മികച്ച ഹാൻഡ്‌ലിംഗ് ലഭിക്കുമെന്നത് ഉറപ്പാണ്‌. മുൻപ് എം8-ൽ കണ്ടതുപോലെ, രണ്ട് ബട്ടണുകൽ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഡ്രൈവ് മോഡുകളും ഈ വാഹനത്തിലുണ്ട്. എം ഫൈവിന്റെ കരുത്ത് അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചറിയാനായി ഒരു ‘ട്രാക്ക്’ മോഡും ഇക്കൂട്ടത്തിലുണ്ട്. പേരു സൂചിപ്പിക്കുംപോലെ റേസ് ട്രാക്കുകളിലാവും ഈ മോഡ് ഉപയോഗിക്കാനാവുക!

ഡിസൈൻ പ്രത്യേകതകൾ

പുത്തൻ എം5 ൻ്റെ ഡിസൈൻ വളരെ സ്പോർട്ടിയും ആകെ രൂപം 5 സീരീസിൻ്റേതിനോട് അടുത്തു നിൽക്കുന്നതുമാണ്. ബിഎംഡബ്ല്യുവിൻ്റെ ലേസർ ലൈറ്റ് ടെക്നോളജി ഉപയോഗിക്കുന്ന ഹെഡ്‌ലാമ്പുകൾ, പെർഫോമൻസ് മുൻനിർത്തിയുള്ള എം കാറുകളുടെ തനത് ബംപർ ഡിസൈൻ, അങ്ങിങ്ങായുള്ള ‘എം’ ഡീറ്റെയ്‌ലിംഗ്, കറുപ്പ് ക്രോമിൽ പൊതിഞ്ഞ പിൻ എക്സ്‌ഹോസ്റ്റുകൾ, 3D ടെയിൽ ലാമ്പുകൾ, കറുപ്പണിഞ്ഞ (എന്നാൽ വലുപ്പത്തിന്റെ വൃത്തികേടില്ലാത്ത) കിഡ്നി ഗ്രിൽ എന്നിവയാണ്‌ പ്രധാന പ്രത്യേകതകൾ. 20 ഇഞ്ച് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ 20 ഇഞ്ച് 810 വീലുകൾ ഓപ്ഷനായും വരുന്നുണ്ട്.

2021 BMW M5 Competition

ക്യാബിനും ഫീച്ചറുകളും

ഒരേസമയം സ്പോർട്ടിയും പ്രീമിയവുമായ ക്യാബിൻ ഡിസൈനാണ്‌ 2021 എം 5 ന്റേത്. വിലകൂടിയ മെറിനോ ലെതറിലാണ്‌ അപ്‌ഹോൾസ്ട്രി ചെയ്തിരിക്കുന്നത്. എം-സ്പെക്ക് മൾട്ടിഫംഗ്ഷൻ സീറ്റുകൾ, ലെതറിൽ പൊതിഞ്ഞ എം-സ്റ്റിയറിംഗ് വീൽ, കാർബൺ ഫൈബർ റീ-ഇൻഫോഴ്സ്ഡ് പോളിമറിൽ (CFRP) തീർത്ത സൺറൂഫ്, 6 തരം ലൈറ്റ് ഡിസൈനുകളോടു കൂടിയ ആമ്പിയന്റ് ലൈറ്റിംഗ് എന്നിവയാണ്‌ പ്രധാന ആകർഷണങ്ങൾ.

ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റ്, ജസ്റ്റർ കൺട്രോൾ, 16 ഹാർമൻ കാർഡൻ സ്പീക്കറുകളോടുകൂടിയ ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ സിസ്റ്റം എന്നിവയും ഫീച്ചറുകൾക്കിടയിലെ താരങ്ങളാണ്‌. ആറ്‌ എയർബാഗുകൾ, എബിഎസ്‌, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക്ക് ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ പോകുന്നു സുരക്ഷാ ഫീച്ചറുകൾ.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: 2021 BMW M5 competition launched in India, all details

2021 BMW M5 Competition

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...