Honda Motorcycles

പുത്തൻ Honda Gold Wing എത്തി, വില 37.20 ലക്ഷം മുതൽ

BS6 ഹോണ്ട ഗോൾഡ് വിംഗ് എത്തുക ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെയാവും

ഹോണ്ടയുടെ ഏറ്റവുമധികം ആരാധകരുള്ള ബൈക്കുകളിൽ ഒന്നാണ് ഗോൾഡ് വിംഗ്. ‘ബാഗർ’ വിഭാഗത്തിൽ പെടുന്ന ഗോൾഡ് വിങ്ങിൻ്റെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. ജപ്പാനിൽ നിന്ന് CBU ആയി എത്തുന്ന ഗോൾഡ് വിങ്ങിൻ്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 37.20 ലക്ഷത്തിലാണ്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് DCT എന്നീ ഗിയർബോക്സുകളുള്ള രണ്ട് വ്യത്യസ്ത വേരിയൻ്റുകൾ ഉണ്ട് പുത്തൻ ഗോൾഡ് വിങ്ങിന്. ജൂലൈയിൽ ഡെലിവെറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ ബുക്കിങ്ങുകൾ ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചുകഴിഞ്ഞു.

രൂപഭാവങ്ങളിൽ പഴയ മോഡലിനേക്കാൾ കേമനാണ് പുത്തൻ ഗോൾഡ് വിംഗ്. കാഴ്ചയിൽ നല്ല വലുപ്പം തോന്നിക്കുന്നുണ്ട്- 2,474 മില്ലിമീറ്ററോളം വരുന്ന നീളവും ഫെയറിങ്ങിൻ്റെ വലുപ്പക്കൂടുതലും മൂലമാണിത്. എയ്റോഡൈനാമിക്സ് മുൻനിർത്തിയാണ് ഫെയറിംഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. പൂർണ്ണമായും LED ആയ ഹെഡ്ലാംപ്, ഡ്യുവൽ LED ഫോഗ് ലാമ്പുകൾ എന്നിവ ഡിസൈനിൻ്റെ പ്രത്യേകതകളാണ്. രണ്ട് നിറങ്ങൾ ലഭ്യമാണ്- മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് പേൾ ഗ്ലെയർ വൈറ്റ് നിറത്തിലും, DCT വേരിയൻ്റ് ഗൺമെറ്റൽ ബ്ലാക്ക്- മാറ്റ് മോറിയോൺ ബ്ലാക്ക് കോംബോയിലുമാണ് ലഭിക്കുക.

2021 Honda Gold Wing instrument cluster

2021 ഗോൾഡ് വിങ്ങിൽ 7 ഇഞ്ച് TFT LCD ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അഡ്വാൻസ്ഡ് നാവിഗേഷൻ സിസ്റ്റം, ഹാൻഡിൽ ബാറിലെ സ്വിച്ചുകളിലൂടെ ഇലക്ട്രിക്ക് ആയി ക്രമീകരിക്കാനാവുന്ന വിൻ്റ് സ്ക്രീൻ, ക്രൂസ് കൺട്രോൾ, തിരഞ്ഞെടുക്കാവുന്ന റൈഡിങ് മോഡുകൾ, സ്മാർട്ട് കീ, പാസഞ്ചർ ഓഡിയോ കൺട്രോൾ, ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയ്‌ഡ് ഓട്ടോ എന്നിവ ഇൻ്റഗ്രേറ്റ് ചെയ്ത ഓഡിയോ സിസ്റ്റം, എന്നിങ്ങനെ അനേകം ഫീച്ചറുകൾ ലഭ്യമാണ്.

സ്വേഡ് /സിന്തറ്റിക് ലെതറിൽ പൊതിഞ്ഞ സീറ്റുകൾ സുഖയാത്ര സമ്മാനിക്കുന്നവയാണ്. ക്രമീകരിക്കാവുന്ന പില്യൺ ബാക്ക്റെസ്റ്റിനോടൊപ്പം യാത്രക്കാരന് കൂടുതൽ സുഖകരമാവുന്ന തരത്തിൽ പുനർരൂപകല്പന ചെയ്ത പില്യൺ സീറ്റും ഈ വാഹനത്തിനുണ്ട് . കൂടുതൽ ലഗേജ് വഹിക്കാനാവും വിധം ടോപ്പ് ബോക്സിൻ്റെ വലുപ്പവും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഡൈ-കാസ്റ്റ് അലുമിനിയം ട്വിൻ ബീം ഫ്രെയിമിൽ നിർമ്മിച്ച 2021 ഹോണ്ട ഗോൾഡ് വിങ്ങ് ടൂറിൽ ഡബിൾ-വിഷ് ബോൺ മുൻ സസ്പെൻഷനും pro-link പിൻ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ കംബൈൻഡ് ബ്രേക്ക് സിസ്റ്റം (D-CBS ), പ്രൊ -ആം സ്വിങ് ആം തുടങ്ങിയവയുമുണ്ട്.

2021 Honda Gold Wing

2021 ഹോണ്ട ഗോൾഡ് വിങ്ങിന് 126 hp, 170 Nm കരുത്തു നൽകുന്ന 1833cc, ലിക്വിഡ് കൂൾഡ്, ഫ്യുവൽ ഇൻജക്ടഡ്, ഫ്ലാറ്റ്-6, ബിഎസ് 6 എൻജിനാണ്. ശബ്ദം കുറഞ്ഞ, സ്ലിപ്, അസിസ്ററ് ക്ലച്ചോടുകൂടിയ 6-സ്പീഡ് മാനുവൽ, 7 സ്പീഡ് DCT ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുകളാണ് പുത്തൻ ഗോൾഡ്‌വിങ്ങിനുള്ളത്. കൂടാതെ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായ ‘റിവേഴ്സ് ഗിയർ’ അഥവാ ഇലക്ട്രിക്ക് റിവേഴ്‌സ് സംവിധാനം പുതിയ മോഡലിനുമുണ്ട്. മുൻമോഡലിനെപ്പോലെ ഈ വാഹനത്തിനും ഷാഫ്റ്റ് ഡ്രൈവാണ്.

2021 ഹോണ്ട ഗോൾഡ് വിംഗ് ടൂറിൽ ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോൾ, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ, ഐഡിലിങ് സ്റ്റോപ്പ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റന്റ്, ഡിസിടി വേരിയൻ്റിൽ റൈഡർ എയർബാഗ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

വേരിയൻ്റ്എക്സ് ഷോറൂം വില (ലക്ഷം)
6 സ്പീഡ് മാനുവൽ വേരിയൻ്റ്37.20
7 DCT+ Airbag39.16
2021 Honda Gold Wing Variants And Prices

English Summary: 2021 Honda Gold Wing Tour BS6 launched in India from 37.20 lakh.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...