Maruti Suzuki

Swift 2021 Facelift: പുത്തൻ മാരുതി സ്വിഫ്റ്റ് ടീസർ ചിത്രങ്ങൾ പുറത്ത്‌, ലോഞ്ച് ഉടൻ!

ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി ഇനിമുതൽ സ്വിഫ്റ്റിൽ സ്റ്റാൻഡേർഡായി ലഭിക്കും

മാരുതി സുസുക്കി തങ്ങളുടെ 2021 സ്വിഫ്റ്റ് ഫേസ്ലിഫ്റ്റ് മോഡലിന്റെ ടീസർ ഡിസൈനുകൾ പുറത്തുവിട്ടു. ഫെബ്രുവരി 24ന്‌ ആണ്‌ പുത്തൻ സ്വിഫ്റ്റ് വിപണിയിലെത്തുക. ചെറിയ ഡിസൈൻ മാറ്റങ്ങളും പവർട്രെയിൻ അപ്ഡേറ്റുകളുമാണ്‌ പ്രതീക്ഷിക്കുന്നത്.

ഹണികോംബ് മെഷിൽ ക്രോം സ്ലാറ്റോടു കൂടിയ മുൻ ഗ്രില്ലും, 15 ഇഞ്ചിന്റെ അലോയ് വീലുകളുടെ പുതുക്കിയ ഡിസൈനും, ബ്ലാക്ക് റൂഫോട് കൂടിയ ഡ്യൂവൽ കളർ സ്കീമും ടീസറിൽ ശ്രദ്ധിക്കാവുന്ന പുറമെ ഉള്ള മാറ്റങ്ങളാണ്. ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ വരുത്താതെ ബ്ലാക്ക് ക്യാബിൻ തന്നെ തുടരും, എന്നാൽ സീറ്റിന്റെ രൂപകല്പനയിൽ വ്യത്യാസങ്ങളുണ്ടായേക്കാം.

ടോപ് ട്രിം വേരിയന്റുകളിൽ ക്രൂയിസ് കൺട്രോൾ ലഭ്യമാവും. കൂടാതെ ഓൾ LED ലൈറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീൻ ‘സ്മാർട്ട് പ്ലേ’ സ്റ്റുഡിയോ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, മൾട്ടി കളർ MID, ഇന്റഗ്രേറ്റഡ് ഓഡിയോ-ടെലഫോണി കോൺട്രോളോട് കൂടിയ ഫ്ലാറ്റ് ബോട്ടം സ്റ്റീയറിംഗ് വീൽ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ് ലാംപ് തുടങ്ങിയവും പ്രതേകതകളാണ്.

2021 സ്വിഫ്റ്റിൽ വരുന്ന ഏറ്റവും ശ്രേദ്ധേയമായ മാറ്റം അതിലെ എൻജിനാണ്. പഴയ മോഡലിലെ K12M എന്ജിന് പകരം ഡിസയറിലെ K12N ഡ്യൂവൽ ജെറ്റ് മോട്ടോറാണ് പുത്തൻ സ്വിഫ്റ്റിന് കരുത്തേകുക. ഐഡിൽ സ്റ്റാർട്ട് – സ്റ്റോപ്പ് സിസ്റ്റം സ്റ്റാൻഡേർഡായി വരുന്ന ഈ എന്ജിന് 90PS കരുത്തും, 113Nm മാക്സിമം ടോർക്കുമുണ്ട്. പഴയ സ്വിഫ്റ്റിലെ അതെ 5 -സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 5 -സ്പീഡ് AMT ബോക്സും തന്നെയാകും ഈ വാഹനത്തിനുമുള്ളത്.

നിലവിൽ 5.49 മുതൽ 8.02 ലക്ഷം രൂപ വരെ വിലയുള്ള സ്വിഫ്റ്റിന്റെ ഫേസ് ലിഫ്റ്റ് മോഡലിന് ഇതിലും വില കൂടുതൽ ആയിരിക്കുമെന്ന് കരുതാം…

English Summary: 2021 Maruti Swift Facelift teased in images, launch on Feb 24

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...