Mercedes Benz

2021 Mercedes Benz GLC: മെഴ്സെഡീസ് മി കണക്ട് ടെക്നോളോജിയുമായി 2021 GLC!

മെഴ്സെഡീസ് ബെൻസ് GLC 2021 ഇനി പുതിയ രണ്ട് നിറങ്ങളിലും ലഭ്യം.

മെഴ്സെഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ 2021 മോഡൽ GLC SUV ഇന്ത്യൻ വിപണിയിൽ എത്തിച്ചു. പറയത്തക്ക രൂപ വ്യത്യാസങ്ങൾ ഇല്ലെങ്കിലും മെഴ്സെഡീസ് മി കണക്ട് ടെക്നോളോജിയും ചില്ലറ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലും പ്രത്യേകതകളാണ്. 2021 മെഴ്സെഡീസ് GLC യുടെ വില 57.40 ലക്ഷത്തിൽ തുടങ്ങുന്നു. ടോപ് സ്പെക്ക് വേരിയൻ്റായ GLC 220d 4മാറ്റിക്കിന് 63.15 ലക്ഷമാണ് എക്സ് ഷോറൂം വില. അതായത് തന്റെ മുന്ഗാമിയേക്കാൾ 2 .02 ലക്ഷത്തോളം വിലക്കൂടുതലുണ്ട് പുത്തൻ ജിഎൽസിക്ക്.

ജർമൻ ബ്രാൻഡ് ആയ മെഴ്സെഡീസ് ബെൻസിന്റെ ഇന്ത്യൻ ലൈനപ്പിലെ ഏറെ ജനപ്രിയമായ മോഡൽ ആണ് GLC; അതുപോലെ തന്നെ 2020 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബെൻസിന്റെ എസ് യൂ വിയും ഇതു തന്നെ. സി ക്ലാസ് സെഡാനെ ആധാരമാക്കി നിർമ്മിച്ച GLCയിൽ യാത്രക്കാരുടെ കംഫർട്ടിനും , സ്പേസിനും, ഫീച്ചേഴ്സിനും പ്രാമുഖ്യം നല്കിവന്നിരുന്നു. പുതിയ അപ്ഡേറ്റിലൂടെ വാഹനത്തെ കൂടതൽ സൗകര്യപ്രദമാക്കാനും ടെക്നോളോജിയിൽ ഒരു പടി മുന്നിൽ എത്തിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 2021 GLC പുതിയ രണ്ട് നിറങ്ങളിലും ലഭ്യമാണ് – ബ്രില്ലിയൻറ് ബ്ലൂവും ഹൈ ടെക് സിൽവറും.

മെഴ്സെഡീസ് മി കണക്ട് ടെക്നോളോജിയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രതേകത.ആമസോൺ അലക്സയും ഗൂഗിൾ ഹോമും ഈ കണ്ക്ടഡ് കാർ ടെക്നോളജിയിൽ ഇണക്കിച്ചേർത്തിട്ടുണ്ട്. ടച്ച് സ്ക്രീൻ ഇന്റർഫേസോടു കൂടിയ ഇന്ഫോർറ്റൈന്മെന്റ് യൂണിറ്റിനൊപ്പം നാവിഗേഷൻ സ്‌ക്രീനിൽ പാർക്കിംഗ് ലൊക്കേഷൻ പ്രദർശിപ്പിക്കുന്ന സൗകര്യവുമുണ്ട്. MBUX ടെക്നോളോജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെൻ്റേഷൻ ഡിസ്‌പ്ലേയും മാറ്റങ്ങളിൽ പെടും.

മെഴ്‌സിഡസ് ഇന്ത്യയുടെ ആദ്യത്തെ മസ്സാജ് ഫങ്ഷനോട് കൂടിയ വാഹനമാണ് 2021 GLC. കൂടാതെ റിമോട്ട് എൻജിൻ സ്റ്റാർട്ട് ഫസിലിറ്റിയും 360 – ഡിഗ്രി ക്യാമറയും അടക്കം അനേകം ആഡംബരങ്ങൾ വേറെയുമുണ്ട്.

2021 GLCയിലും മുൻ മോഡലുകളിലെ 197hp 2.0 L ടർബോ പെട്രോൾ, 194hp 2.0 L ഡീസൽ എൻജിനുകൾ തന്നെയാണുള്ളത്. 9 – സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സിലും മാറ്റങ്ങളില്ല. ഡീസൽ മോഡലിലാണ് 4Matic ഓൾ വീൽ ഡ്രൈവ് സംവിധാനം ഉണ്ടാവുക. പുതിയ 2021 GLC വിപണിയിൽ നേരിടേണ്ടിവരുന്നത് BMW X3, വോൾവോ XC60 , ഔഡി Q5 തുടങ്ങിയവയെയാണ്.

English Summary: 2021 Mercedes Benz GLC facelift launched in India, Gets more features and Mercedes Me Connect

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...