Cars

2021 മിനി 3-ഡോർ, കൺവെർട്ടിബിൾ, JCW ഹാച്ച്ബാക്കുകൾ ഇന്ത്യൻ വിപണിയിൽ!

38 ലക്ഷം രൂപ മുതൽ 45.5 ലക്ഷം രൂപ വരെയാണ് വില

2021 മിനി 3-ഡോർ, കൺവെർട്ടിബിൾ, JCW ഹാച്ച് എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി. പെട്രോൾ എൻജിൻ മാത്രമുള്ള ഈ മോഡലുകൾ സിബിയു യൂണിറ്റുകളായാണ് എത്തുന്നത്. ഈ വർഷമാദ്യം മിനി കൺട്രിമാൻ ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. പുത്തൻ മിനി നിരയുടെ ടെസ്റ്റ് ഡ്രൈവിനും ബുക്കിങ്ങിനുമായുള്ള സൗകര്യങ്ങൾ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.

2021 മിനി ഹാച്ച്ബാക്കുകൾ പുതിയ ബമ്പർ, നോസ് ഡിസൈൻ തുടങ്ങി ഒരുപാട് അപ്ഡേറ്റുകളോടു കൂടിയാണ് എത്തുന്നത്. 3-ഡോർ ഹാച്ചിലും കൺവെർട്ടിബിളിലും ഗ്രില്ലിനെ രണ്ടായി തിരിച്ചുകൊണ്ട് നിലകൊള്ളുന്ന ബോഡി-കളേർഡ് പാനലും, പിന്നിൽ റൂഫ്- സ്പോയ്‌ലറും നല്കിയിട്ടുണ്ട്. ഇവയിൽ റൂഫും മിറർ ക്യാപ്പും കോൺട്രാസ്റ്റ് കറുപ്പും വെള്ളയും നിറങ്ങളിലാണെങ്കിൽ JCW ഹാച്ചിൽ ഇവയ്ക്ക് സ്പോർട്ടിയായ ചില്ലി റെഡ് നിറമാണ് നൽകിയിരിക്കുന്നത്. കൂടാതെ JCW ഹാച്ചിൽ മെച്ചപ്പെടുത്തിയ എയർ വെന്റുകളും, കറുപ്പ് മെഷ് ഗ്രില്ലും, ചുവപ്പ് ബോണറ്റ് സ്ട്രൈപ്പുകളും ഹൈലൈറ്റുകളുമൊക്കെയുണ്ട്. 17- ഇഞ്ചിന്റെ അലോയ് വീലുകളാണ് പുതിയ മിനി ഹാച്ചിലും കൺവെർട്ടിബിളിലും ഉള്ളത്. എന്നാൽ JCW ൽ ഒപ്ഷണലായി 18 ഇഞ്ച് വീലുകളും ലഭ്യമാണ്.

ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളോടുകൂടിയ LED ഹെഡ് ലൈറ്റുകളും, ബ്രിട്ടീഷ്-ഫ്ലാഗിനെ ഓർമ്മിപ്പിക്കുന്ന ടെയിൽ ലാമ്പ് ഗ്രാഫിക്‌സും, റിയർ പാർക്കിംഗ് സെൻസറുകളും, സൈഡ് സ്കറ്റിൽസും 2021 മിനിയുടെയും ആകർഷണങ്ങളാണ്. ആകെ 11 നിറങ്ങളിലാണ് 2021 മിനി നിര എത്തുന്നത്.

പുതുക്കിയ മിനി ഹാച്ചുകൾ പുതിയ സ്റ്റിയറിംഗ് വീലുകളോടെയാണ് എത്തുന്നത്. കൂടാതെ പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പുതിയ ഗിയർ സെലക്ടർ, സ്പോർട്സ് സീറ്റുകൾ, ഹാർമൻ കാർഡൺ ഓഡിയോയോടു കൂടിയ 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്‌ന്മെൻ്റ് സിസ്റ്റം, വയർലെസ്സ് ചാർജർ, കൂടുതൽ ആകർഷകങ്ങളായ ട്രിമ്മുകൾ എന്നിവയും ഉണ്ട്. 2021 മിനി ഹാച്ചിലും കൺവെർട്ടിബിളിലും ബ്ലാക്ക് പേൾ ലൈറ്റ് ചെക്ക്, ബ്ലാക്ക് പേൾ കാർബൺ ബ്ലാക്ക് ക്ലോത്ത് /ലെതറെറ്റ് അപ്‌ഹോൾസ്ട്രിയാണ് ഉള്ളത്. എന്നാൽ JCW ഹാച്ചിനുള്ളത് കൂടുതൽ സ്‌പോർട്ടിയായ സീറ്റുകളും ഇന്റീരിയർ നിറങ്ങളുമാണ്.

2021 മിനി 3 ഡോർ ഹാച്ചിനും കൺവെർട്ടിബിളിനും കരുത്തുനൽകുന്നത് 1,350-4,600 rpm ൽ 189 bhp, 280 Nm ഉല്പാദനശേഷിയുള്ള 2.0 ലിറ്റർ 4-സിലിണ്ടർ ട്വിൻ-ടർബോ പെട്രോൾ എൻജിനാണ്. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ ഈ മോഡലുകളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹാച്ചിന് 6.7 സെക്കൻഡുകളും കൺവെർട്ടിബിളിന് 7.1 സെക്കഡുകളുമാണ് വേണ്ടത്. മിനി JCW ഹാച്ചിനാവട്ടെ 6.1 സെക്കൻഡുകളിൽ ഈ നേട്ടം കൈവരിക്കാം, കാരണം ഈ വാഹനത്തിൻ്റെ 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിന് 231 hp ആണ് കരുത്ത് ടോർക്കാവട്ടെ 320 ന്യൂട്ടൺ മീറ്ററും.

2021 മിനി 3 ഡോർ ഹാച്ചിന് 38 ലക്ഷവും, കൺവെർട്ടിബിളിന് 44 ലക്ഷവും JCW ഹാച്ചിന് 45.5 ലക്ഷവുമാണ് എക്സ് ഷോറൂം വില.

English Summary: 2021 Mini 3 door hatch, convertible, JCW hatch launched in India

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...