Land Rover

റേഞ്ച് റോവർ സ്പോർട്ട് SVR എത്തി, വില 2.19 കോടി!

റേഞ്ച് റോവർ നിരയിലെ ഏറ്റവും വേഗതയേറിയ മോഡലാണ് സ്പോർട്ട് SVR

ലാൻഡ് റോവർ തങ്ങളുടെ ഏറ്റവും വേഗതയേറിയ വാഹനമായ റേഞ്ച് റോവർ സ്പോർട്ട് SVR നെ ഇന്ത്യയിലെത്തിച്ചു. പൂർണ്ണമായും കോവൻട്രിയിൽ നിർമ്മിക്കപ്പെടുന്ന വാഹനം സിബിയു ഇംപോർട്ടുകളായാണ് എത്തുന്നത്. 2.19 കോടിയിൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന റേഞ്ച് റോവർ SVR-ൻ്റെ ബുക്കിങ്ങുകൾ തുടങ്ങിക്കഴിഞ്ഞു.

ആഡംബരത്തിൻ്റെയും ഹരംകൊള്ളിക്കുന്ന പെർഫോമൻസിൻ്റെയും ഒരു സുന്ദര മിശ്രിതമാണ്‌ റേഞ്ച് റോവർ എസ്‌വിആർ. റേഞ്ച് റോവറിൻ്റെ തനത് ആഡംബരങ്ങൾക്കു പുറമെ സ്പോർട്ട്സ് കാറുകളെ ഓർമ്മിപ്പിക്കുന്ന പെർഫോമൻസുമുണ്ട് ഈ എസ്‌യുവിക്ക്. മെച്ചപ്പെടുത്തിയ ഷാസിയും, വലുപ്പം കൂടിയ എയർ ഇൻടേക്കുകൾ പോലുള്ള ചില്ലറ ഡിസൈൻ മാറ്റങ്ങളും 528 എച്ച്‌പി കരുത്തുള്ള 5.0 ലിറ്റർ വി8 എൻജിനോടു ചേരുമ്പോൾ പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ റേഞ്ച് റോവർ എസ്‌വിആറിനു വേണ്ടിവരിക 4.5 സെക്കൻഡുകൾ മാത്രം!

Range Rover Sport SVR interior
Range Rover Sport SVR interior

ആക്സിലറേഷനോടൊപ്പം ബ്രേക്കിംഗും സാരമായി മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ വലുപ്പമേറിയ പെർഫോമൻസ്-സ്പെക്ക് ബ്രേക്ക് പാഡുകളും ഡിസ്ക്കുകളുമാണ്‌ എസ്‌വിആറിനുള്ളത്, ഒപ്പം മെച്ചപ്പെടുത്തിയ കൂളിങ്ങും. ലാൻഡ് റോവറിന്റെ സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (SVO ) വിഭാഗം പ്രത്യേകം കാലിബ്രേറ്റ് ചെയ്ത സസ്പെൻഷൻ കൂടിയാവുമ്പോൾ റേഞ്ച് റോവർ എസ്‌വിആർ ഹാൻഡ്‌ലിങ്ങിന്റെ കാര്യത്തിൽ രാജാവാകും.

ക്യാബിനിലും ചില കാതലായ മാറ്റങ്ങളുണ്ട് എസ്‌വിആറിൽ. പെർഫൊറേറ്റഡ് വിൻഡ്‌സോർ ലെതറിൽ പൊതിഞ്ഞ സ്പൊർട്ട്സ് സീറ്റുകളും 19 സ്പീക്കറുകളുള്ള മെറിഡിയൻ പ്രീമിയം ഓഡിയോ സിസ്റ്റവുമൊക്കെ പ്രധാന ആകർഷണങ്ങളാണ്‌. ജാഗ്വർ എഫ് പേസ് എസ്‌വിആറിനു പിന്നാലെ റേഞ്ച് റോവർ സ്പോർട്ട് എസ്‌വിആറിനെയും ഇന്ത്യയിൽ എത്തിച്ചത് ഇവിടത്തെ പെർഫോമൻസ് വാഹന വിഭാഗത്തിലെ തങ്ങളുടെ വിഹിതത്തെ ജെഎൽആർ എത്ര ഗൗരവമായാണ്‌ കാണുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്‌.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Range Rover Sport SVR launched in India at Rs 2.19 crore.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...