royal enfield

2021 Royal Enfield Classic 350 Images: റോയൽ എൻഫീൽഡ് ക്ലാസിക് 350 യുടെ ചിത്രങ്ങൾ പുറത്ത്, ട്രിപ്പർ നാവിഗേഷൻ പ്രധാന ആകർഷണം!

ഹിമാലയക്കും മെറ്റിയോറിനും ശേഷം ട്രിപ്പർ നാവിഗേഷനോട് കൂടിയാണ് പുതിയ 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 എത്തുന്നത്.

കാലങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡായി തുടരുകയാണ്‌ റോയൽ എൻഫീൽഡ്. ഓരോ വർഷവും നാലു പുതിയ മോഡലുകൾ വീതം ലോഞ്ച് ചെയ്യുമെന്ന് അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം പുതിയ മെറ്റിയോറും തുടർന്ന് ഹിമാലയൻ അഡ്‌വെഞ്ചർ ടൂററിൻ്റെ നവീകരിച്ച പതിപ്പും പുറത്തിറക്കിയിരുന്നു. ഇപ്പോൾ, ഉടനെ നിരത്തുകളിലെത്താൻ തയ്യാറെടുക്കുന്ന പുതു തലമുറ RE ക്ലാസിക് 350യുടെ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ചെന്നൈ ആസ്സ്ഥാനമായി പ്രവർത്തുക്കുന്ന റോയൽ എൻഫീൽഡിന്റെ പുതിയ ക്ലാസിക് 350 യുടെ ടെസ്റ്റ് റൺ ചിത്രങ്ങൾ പലതവണ വാഹന പ്രേമികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ ചിത്രങ്ങൾ വാഹനത്തിൻ്റെ അനേകം വിശദാംശങ്ങൾ വെളിവാക്കുന്നുണ്ട്. വളരെ ജനപ്രിയമായ ഈ മോഡലിന്റെ അടുത്ത തലമുറ എത്തുമ്പോൾ ഡിസൈനിൽ കാര്യമായ മാറ്റം വരുത്താൻ കമ്പനിക്ക് പദ്ധതിയില്ല എന്നുവേണം അനുമാനിക്കാൻ.

ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 2021 ക്ലാസിക് 350 യുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്പീഡോമീറ്ററിനു പുറമെ മെറ്റിയോറിലേതുപോലുള്ള ട്രിപ്പർ നാവിഗേഷൻ സംവിധാനവും ദൂരം ഇന്ധന-അളവ് തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേ യൂണിറ്റും ഉണ്ടാവും എന്നാണ്.

2021 Royal enfield classic 350

ഗൂഗിൾ മാപ്പിനെ അടിസ്ഥാനമാക്കിയുള്ള ട്രിപ്പർ നാവിഗേഷൻ സംവിധാനത്തിൽ, സ്മാർട്ട് ഫോണിലെ റോയൽ എൻഫീൽഡ് ആപ്പ് വഴി സെറ്റ് ചെയ്യുന്ന ഡെസ്റ്റിനേഷനിലേക്കുള്ള ടേൺ-ബൈ-ടേൺ നാവിഗേഷൻ നിർദേശങ്ങൾ ലഭ്യമാവും. നിലവിൽ മെറ്റിയോറിനും ഹിമാലയനും മാത്രം ലഭ്യമായിട്ടുള്ള ട്രിപ്പർ നാവിഗേഷൻ, ഇനി വരുന്ന എല്ലാ റോയൽ എൻഫീൽഡ് മോഡലുകളിലും പ്രതീക്ഷിക്കാം.

നിലവിലുള്ള RE ക്ലാസിക് 350 യുടെ ക്രോം ഫ്രേമോടുകൂടിയ വൃത്താകൃതിയിലെ ഹെഡ്ലൈറ്റിനും, ക്രോം-പ്ലേറ്റഡ് എക്സ്ഹോസ്റ്റിനും വട്ടത്തിലുള്ള റിയർ വ്യൂ മിററുകൾക്കും, ടിയർ-ഡ്രോപ്പ് ഷെപ്പിലുള്ള ഫ്യുവൽ ടാങ്കിനുമൊന്നും മാറ്റമുണ്ടാവില്ലെന്ന് കരുതുന്നു. എന്നാൽ ടെയിൽ ലാമ്പ്, ഇൻഡിക്കേറ്റർ ലൈറ്റുകൾ, സീറ്റ് കുഷ്യനിംഗ് , ഗ്രാബ് റെയിലിൻ്റെ ഡിസൈൻ എന്നിവയിൽ മാറ്റങ്ങളുണ്ടാവും.

മെറ്റിയോർ 350 യുടെ അതേ J പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന പുതിയ ക്ലാസിക് 350, നിലവിലെ സിംഗിൾ ഡൗൺ ട്യൂബ് ഫ്രേമിന് പകരം ഡബിൾ-ക്രാഡിൽ ഷാസി ആയിരിക്കും ഉപയോഗിക്കുക. 20.2bhp, 27Nm ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 348cc സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എൻജിനാണ് ഈ മോഡലിനുണ്ടാവുക. അതായത് പഴയ മോഡലിനേക്കാൾ 1bhp കൂടുതലും 1Nm കുറവുമാവും എന്നർത്ഥം. പുതിയ 5- സ്പീഡ് ഗിയർ ബോക്സാവും 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350ക്ക് ഉണ്ടാവുക.

ബെനെലി ഇംപെരിയാലെ, ജാവാ ഫോർട്ടി-ടു, ഹോണ്ട ഹൈനെസ്സ് CB350 തുടങ്ങിയവയാണ് ക്ലാസിക് 350 യുടെ മുഖ്യ എതിരാളികൾ.

Source: RushLane

English Summary: 2021 Royal Enfield Classic 350 spied testing, will get new engine, platform and tripper navigation

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...