Skoda

Skoda Rapid Rider BS6: 2021 സ്കോഡ റാപ്പിഡ് റൈഡർ വെറും 7.79 ലക്ഷത്തിന്!

ഏറ്റവും വിലകുറഞ്ഞ സ്കോഡയായി റാപ്പിഡ് റൈഡർ വീണ്ടും എത്തുന്നു…

സ്കോഡ ആരാധകർക്കിതാ ഒരു സന്തോഷവാർത്ത, സ്കോഡ റാപ്പിഡിൻ്റെ ഏറ്റവും വിലകുറഞ്ഞ റാപ്പിഡ് റൈഡർ ട്രിം വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നു ! കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വാഹനത്തിൻ്റെ വില 7.79 ലക്ഷമാണിപ്പോൾ.

2020 ൽ വൻ ജനപ്രീതി നേടിയ സെഡാൻ ആയിരുന്നു സ്കോഡ റാപ്പിഡ് റൈഡർ. എന്നാൽ ഇതേ ഡിമാൻഡ് മൂലം ഡിസംബർ അവസാനത്തോടെ സ്‌കോഡക്ക് റാപ്പിഡ് റൈഡറിന്റെ ബുക്കിങ്ങുകൾ നിർത്തിവയ്ക്കേണ്ടതായി വന്നു. തുടർന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും റാപിഡ് റൈഡറിനെ പിൻവലിക്കുകയുണ്ടായി. വൈകാതെ റാപ്പിഡ് റൈഡർ പ്ലസ് എന്ന പേരിൽ പുതിയ ബേസ് വേരിയന്റ് 7 .99 ലക്ഷത്തിനു വിപണിയിലെത്തിയെങ്കിലും ഇതിന് വില റാപ്പിഡ് റൈഡറിനേക്കാൾ ഏകദേശം 50000 രൂപയോളം കൂടുതലായിരുന്നു .

ഏതാണ്ട് ഒന്നര മാസത്തിനിപ്പുറം ഇപ്പോൾ റാപ്പിഡ് റൈഡർ സ്കോഡ വെബ്‌സൈറ്റിയിൽ തിരിച്ചെത്തിയപ്പോൾ വില 7.49 ലക്ഷത്തിൽ നിന്ന് 7.79 ലക്ഷമായി ഉയർന്നിട്ടുണ്ട്. വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മാർക്കറ്റിൽ ലഭ്യമായിട്ടുള്ള മറ്റു പല 4 മീറ്റർ സെഡാനുകളെക്കാൾ വിലകുറഞ്ഞതും കൂടുതൽ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നതുമാണ് 2021 റാപ്പിഡ് റൈഡർ. പുതിയ റൈഡർ ട്രിമ്മിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി അടങ്ങുന്ന 2-DIN ഓഡിയോ സിസ്റ്റം, ഇലക്ട്രിക്ക് ORVMs, എബിഎസ്, ഡ്യൂവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

108hp കരുത്തും 175nm പീക്ക് ടോർക്കും ഉല്പാദിപ്പിക്കുന്ന 1 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിനും 6 – സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് പുത്തൻ റൈഡറിനുള്ളത്.

ബേസ് വേരിയന്റിന് 9.3 ലക്ഷം വിലയുള്ള ഹോണ്ട സിറ്റി, 8.31 ലക്ഷത്തിന്റെ മാരുതി സിയാസ്, 9.02 ലക്ഷത്തിന്റെ ഹ്യൂണ്ടായ് വെർണ എന്നിവയാണ് ഇന്ന് റാപ്പിഡിന് വെല്ലുവിളികളായിട്ടുള്ളത്. ഇനി വരാനിരിക്കുന്ന MQB A0 IN പ്ലാറ്റഫോമിൽ തീർത്ത സ്‌കോഡ സെഡാനും മേല്പറഞ്ഞ വാഹനങ്ങളുടെ അഞ്ചാം തലമുറയോടാണ് മത്സരിക്കേണ്ടി വരുക.

അടുത്ത തലമുറ റാപിഡ് ഇന്ത്യയിൽ എത്തില്ലെന്ന് വേണം 2020 ഡിസംബറിലെ സ്കോഡ ഇന്ത്യ തലവൻ്റെ പ്രസ്താവനയിൽ നിന്നും അനുമാനിക്കാൻ. എന്നാൽ പുതിയ ഇന്ത്യ-സ്പെക് സെഡാൻ വരുമ്പോഴും റാപ്പിഡ് വില്പന തുടരാനാണ് സാധ്യത. പുതിയ സെഡാൻ വെർണ, സിറ്റി പോലുള്ള പ്രീമിയം സ്വഭാവമുള്ള വാഹനങ്ങളോടു മത്സരിക്കുമ്പോൾ റാപ്പിഡ് കുറച്ചുകൂടി പോക്കറ്റിനിണങ്ങുന്ന എൻട്രി ലെവൽ സെഡാൻ ആയാവും വിൽക്കപ്പെടുക.

English Summary: 2021 Skoda Rapid Rider Launched at 7.79 lakh, specs explained 

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...