Suzuki Motorcycles

പുത്തൻ ഹയാബുസയ്ക്ക് വൻ ഡിമാൻഡ്, രണ്ടാം ബാച്ച് വിറ്റഴിഞ്ഞത് ഒറ്റ മണിക്കൂറിൽ!

ഏപ്രിലിൽ ഔദ്യോഗികമായി വിപണിയിലെത്തിയ പുത്തൻ ഹയാബുസയുടെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായി വിറ്റു തീർന്നിരുന്നു.

സുസൂക്കിയുടെ ഏറ്റവും ജനപ്രിയമായ സൂപ്പർബൈക്കുകളിൽ ഒന്നാണ് ഹയാബുസ അഥവാ ജിഎസ്എക്സ്ആർ 1300. ഇന്ത്യയിൽ ഈ വാഹനം ഒരുപക്ഷേ കൂടുതൽ അറിയപ്പെടുക ‘ധൂം ബൈക്ക്’ എന്ന പേരിലാവും. കാലങ്ങളായി ബൈക്ക് പ്രേമികളുടെ ഇഷ്ടതാരമായി തുടരുന്ന ഹയാബുസയുടെ ഏറ്റവും പുതിയ തലമുറയെ സുസൂക്കി കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 16.40 ലക്ഷത്തിലായിരുന്നു വില ആരംഭിച്ചിരുന്നത്. വമ്പിച്ച സ്വീകരണമാണ് പുത്തൻ ബുസയ്ക്ക് ഇന്ത്യയിൽ ലഭിച്ചത്. ബുക്കിംഗ് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ 101 വാഹനങ്ങളും വിറ്റു തീർന്നു. ഇതെത്തുടർന്ന് ബുക്കിങ്ങുകൾ നിർത്തി വച്ചിരുന്നു.

ജൂലൈ ഒന്നിന്‌ രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചിരുന്നു. എന്നാൽ ആദ്യബാച്ചിനേക്കാൾ ഭീകരമായിരുന്നു രണ്ടാം ലോട്ടിന്റെ അവസ്ഥ. ഒരൊറ്റ മണിക്കൂറിലാണ്‌ രണ്ടാം ബാച്ചിലെ 100 വാഹനങ്ങളും വിറ്റു തീർന്നത്! ഇതെത്തുടർന്ന് നിർത്തിവച്ച അവസ്ഥയിലാണ്‌ ഹയാബുസയുടെ ബുക്കിംഗ് ഇപ്പോഴുള്ളത്. സുസൂക്കിയുടെ വെബ്സൈറ്റിലൂടെ പുത്തൻ ബുസ ബുക്ക് ചെയ്യുവാനുള്ള ക്യൂവിൽ സാന്നിധ്യമറിയിക്കാനാവും. എന്നാൽ മൂന്നാം ബാച്ചിന്റെ ബുക്കിങ്ങുകൾ എന്നു തുടങ്ങുമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. ആദ്യ രണ്ടു ബാച്ചുകളുടെ പതിവ് പിന്തുടരുന്നുവെങ്കിൽ മൂന്നാം ബാച്ചിനും ബുക്കിംഗ് തുകയായി നൽകേണ്ടി വരിക 1 ലക്ഷം രൂപയാവും.

രണ്ടാം ബാച്ച് ബുസകളുടെ ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങൾ വരും ആഴ്ചകളിൽ ലഭ്യമാകുമെന്ന് സുസൂക്കി വ്യക്തമാക്കി. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ആദ്യ ബാച്ച് വാഹനങ്ങളിൽ പിൻസീറ്റ് കൗൾ സൗജന്യമായാണ്‌ നൽകിയിരുന്നത്. എന്നാൽ രണ്ടാം ബാച്ച് മുതൽ ഇതടക്കമുള്ള ആക്സസറികൾക്ക് അധികതുക നൽകേണ്ടിവരും.

2021 സുസൂക്കി ഹയാബുസ: ഒറ്റ നോട്ടത്തിൽ

അനേകം പ്രത്യേകതകളുണ്ട് 2021 സുസൂക്കി ഹയാബുസയിൽ. മുൻപത്തെ മോഡൽ ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന സികെഡി യൂണിറ്റുകളായി ആയിരുന്നു എത്തിയിരുന്നത്. എന്നാൽ ഏറ്റവും പുതിയ മോഡൽ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന സിബിയു യൂണിറ്റുകളായാണ്‌ എത്തുന്നത്. മുൻമോഡലിനെ അപേക്ഷിച്ച് 2.70 ലക്ഷത്തോളം വിലക്കൂടുതലുമുണ്ട് ഈ വാഹനത്തിന്‌.

2021 Suzuki Hayabusa

പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, പുത്തൻ ടെയിൽ ലാമ്പുകൾ എന്നിവയൊക്കെ ഡിസൈനിലെ പുതുമകളാണ്. മൂന്ന് സ്റ്റൈലൻ നിറങ്ങളിൽ പുത്തൻ ബുസ ലഭ്യമാവും. രണ്ട് അനലോഗ് ഡയലുകളും ഡിജിറ്റൽ ടിഎഫ്‌ടി ഡിസ്പ്ലേയും ചേരുന്ന കോംബിനേഷൻ ക്ലസ്റ്ററും പുതുമയാണ്‌.

ബിഎസ്‌ 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1340 സിസി, ഇൻലൈൻ 4 എൻജിനാണ്‌ പുത്തൻ ഹയാബുസയ്ക്കുള്ളത്. 190 എച്ച്‌പിയാണ്‌ ഈ എൻജിന്റെ കരുത്ത്, അതായത് മുൻ മോഡലിനേക്കാൾ 7 എച്ച് പി കുറവാണെന്നു ചുരുക്കം. ടോർക്കും 150 ന്യൂട്ടൺ മീറ്ററായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ഷാസിയിലും, ബ്രേക്കുകളിലും, സസ്പെൻഷനിലുമൊക്കെ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: 2021 Suzuki Hayabusa second batch sold out in india, bookings paused

2021 Suzuki Hayabusa

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...