Maruti Suzuki

Suzuki Vitara Facelift | പുത്തൻ സുസൂക്കി വിറ്റാര വരുന്നു!

ഒക്ടോബറിൽ അനാവരണം ചെയ്യപ്പെടാൻ പോവുന്ന പുത്തൻ വിറ്റാര റെനോ ക്യാപ്ചർ പോലുള്ള എസ്‌യുവികൾക്കൊരു ഭീഷണി ആവുമോ?

ബെസ്റ്റ് കാർ വെബ് എന്ന ജാപ്പനീസ് പബ്ലിക്കേഷന്റെ പുതിയ റിപോർട്ടുകൾ അനുസരിച്ച് സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ സബ്-കോംപാക്ട് എസ്.യു.വി ആയ 2021 വിറ്റാര ഒക്ടോബറോടെ വിപണിയിൽ എത്തിക്കും. പബ്ലിക്കേഷൻ പുറത്ത് വിട്ടിരിക്കുന്ന വിറ്റാരയുടെ ചിത്രങ്ങൾ സുസുക്കിയുടെ ഉയർത്തെഴുന്നേല്പിന്റെ സൂചനകളാണ് നൽകുന്നത്. ഹോണ്ട എച്. ആർ.വി , റെനോ ക്യാപ്ചർ തുടങ്ങിയ മോഡലുകൾക്ക് ആഗോളതലത്തിൽ തന്നെ വെല്ലുവിളി ഉയർത്താൻ ശേഷി ഉള്ള ഈ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണെങ്കിൽ ഇവിടെ വില്പനയിൽ ജൈത്രയാത്ര തുടരുന്ന ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് കനത്ത ഭീഷണി ആവും..

ഡിസൈനിന്റെ കാര്യത്തിൽ പുതു ജനറേഷൻ സുസുക്കി വിറ്റാര തികച്ചും വ്യത്യസ്തനാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും റെന്ററിംഗ് ചിത്രങ്ങളെ വിശ്വസിക്കാമെങ്കിൽ കാഴ്ച്ചയിൽ അത്യുത്തമാനാണ് വിറ്റാര 2021. വലിയ ഗ്രില്ലും ഫോക്‌സ്വാഗൻ ടി റോക്കിനെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലാമ്പുകളും, കനത്ത ഫ്രണ്ട് ഫെൻഡറുകളും, ഉയർന്ന ബെൽറ്റ്ലൈനും കാറിന്റെ പ്രധാന രൂപസവിശേഷതകളാണ്. വീൽബേസ് ഒഴിച്ചുനിർത്തിയാൽ ബാക്കി എല്ലാ രീതിയിലും നിലവിലെ മോഡലിനേക്കാൾ വലുതാണ്‌ പുതിയ 2021 വിറ്റാര.

സുസുക്കിയെ അടുത്തറിയാവുന്ന ഒട്ടുമിക്ക വാഹനപ്രേമികളുടെയും ഏറ്റവും വലിയ ആവശ്യം സുസുക്കി വാഹനങ്ങളുടെ ഇന്റീരിയർ മേന്മ വർധിപ്പിക്കുക എന്നതാണ്. ഒരു പ്രീമിയം കാർ നൽകുന്ന ഇന്റീരിയർ സവിശേഷതകളും ഉപകരങ്ങളിലെ പുതുമയും പുതിയ വിറ്റാരായിലൂടെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നു.

മെക്കാനിക്കൽ ഭാഗത്ത് വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പഴയ വിറ്റാര എൻജിൻ തന്നെ ആവും പുതിയ മോഡലിലും ഉണ്ടായിരിക്കുക. ഒരു 48വോൾട്ട് മൈൽഡ്-ഹൈബ്രിഡ് യൂണിററ്റിനോടൊപ്പം ഉള്ള 1.4 ലിറ്റർ പെട്രോൾ എൻജിൻ ആണ് ഈ കാറിന്റെ ശക്തിസ്രോതസ്. പെട്രോൾ എൻജിൻ 129 പിഎസ്‌ പവറും 235 ന്യൂട്ടൺ മീറ്റർ ടോർക്കും ഉല്പാദിപ്പിക്കുമ്പോൾ ഇലക്ട്രിക് മോട്ടോറിന്റെ ഭാഗത്തുനിന്ന് 13.6 പിഎസ്‌ പവറും 10 ന്യൂട്ടൺ മീറ്റർ ടോർക്കും കൂടെ ലഭിക്കുന്നു.

ഇന്ത്യ ലോഞ്ച്

ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും അടക്കിവാഴുന്ന ഇന്ത്യൻ ബി-സെഗ്മെന്റ് എസ്. യു. വി വിഭാഗത്തിലേക്ക് സുസുക്കി വിറ്റാര രംഗപ്രവേശം ചെയ്യുകയാണെങ്കിൽ വലിയ ഒരു പോരാട്ടത്തിനാവും നമ്മുടെ എസ്. യു. വി വിപണി സാക്ഷ്യം വഹിക്കുക. മാരുതി സുസുക്കി ഇതുവരെ ഇങ്ങനെ ഒരു വിവരം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ഒരു 4+ മീറ്റർ എസ്. യു. വി വിപണിയിൽ എത്തിക്കാൻ അവർ ആലോചിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഇത് ഒരുപക്ഷേ 2021 വിറ്റാര ആയേക്കാം

ALSO READ: ബിഎംഡബ്ല്യു 8 സീരീസ് കൂപ്പെയും എം8ഉം എത്തി !

Image Source: BestCar Web

English Summary: 2021 Suzuki Vitara to launch in October, could rival Hyundai Creta

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...