Tata Motors

നെക്സോൺ ഇവിയ്ക്ക് ഇനിമുതൽ പുത്തൻ ഇൻഫൊടെയ്ന്മെൻ്റ് സിസ്റ്റവും അലോയ് വീലുകളും!

ഇതേ മാറ്റങ്ങൾ ഈയിടെ പെട്രോൾ/ഡീസൽ നെക്സോണുകളിലും കൊണ്ടുവന്നിരുന്നു

ഇലക്ട്രിക്ക് വാഹനങ്ങളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് വില്പന പൊടിപൊടിക്കുന്നതിനിടയിൽ നെക്സോൺ ഇവിയിൽ രണ്ട് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്- ആദ്യത്തേത് അലോയ് വീലുകൾക്കായുള്ള പുതിയ രൂപകൽപ്പനയും രണ്ടാമത്തേത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ നിന്ന് ബട്ടണുകളും ഡയലുകളും നീക്കം ചെയ്യപെട്ടു എന്നതുമാണ് . ഈ വർഷമാദ്യം പെട്രോൾ/ ഡീസൽ നെക്സോണുകളിലും ഇതേ മാറ്റങ്ങൾ വന്നിരുന്നു.

പുത്തൻ നെക്സോൺ ഇവിയുടെ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റത്തിൽ നിന്നും ഫിസിക്കൽ കൺട്രോളുകളും സ്വിച്ചുകളുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്. മുൻ മോഡലിൽ ഇവ ഇരുന്നിരുന്ന ഭാഗത്ത് ഇപ്പോഴുള്ളത് ‘നെക്സോൺ’ ബാഡ്ജിങ്ങുള്ള പ്ലാസ്റ്റിക്ക് ഇൻസേർട്ട് മാത്രമാണ്‌. അതായത് ഇപ്പോൾ വോള്യം നിയന്ത്രണങ്ങൾ പോലും ടച്ച് കമാൻഡുകളിലൂടെയാണ്‌ ചെയ്യേണ്ടത് എന്നർത്ഥം. പലർക്കും ഇതൊരു രസികൻ ഏർപ്പാടായി തോന്നാമെങ്കിലും പ്രായോഗികതയിൽ എല്ലാ അവസരങ്ങളിലും ഒരുപോലെ മുന്നിട്ടു നിൽക്കണമെന്നില്ല. എന്തായാലും സ്റ്റിയറിങ്ങിൽ ഓഡിയോ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രസ്തുത മാറ്റം ഡ്രൈവർക്ക് അസൗകര്യം സൃഷ്ടിക്കുകയില്ല. വാഹനത്തിന്‌ ഇപ്പോഴുമുള്ളത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, Z-കണക്റ്റ് സംവിധാനങ്ങളുള്ള 7 ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റ് തന്നെയാണ്‌.

ഉള്ളിലെ മറ്റു ഘടകങ്ങളിലോ ഫീച്ചറുകളുടെ പട്ടികയിലോ പുതുക്കലുകൾ സംഭവിച്ചിട്ടില്ല. മുൻപത്തെ വാഹനത്തിൽ കണ്ടുവന്നിരുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4 പവർ വിൻഡോകൾ, കീലെസ് എൻട്രി ആൻഡ് ഗോ, കൂൾഡ് ഗ്ലവ് ബോക്സ്, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, സൺറൂഫ്, സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ, റിയർ എസി വെന്റുകൾ എന്നിവ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

പെട്രോൾ, ഡീസൽ നെക്സോണുകളിൽ പുതുതായെത്തിയ 5 സ്പോക്ക്, 16 ഇഞ്ച് അലോയ് വീലുകളാണ്‌ ഇപ്പോൾ ഇവിയ്ക്കും ലഭിച്ചിരിക്കുന്നത്. XZ +, XZ+ LUX വേരിയന്റുകൾക്കാണ്‌ ഇവ ഉണ്ടാവുക. XM-ൽ ഉണ്ടാവുക വീൽ ക്യാപ്പുകളോടുകൂടിയ സ്റ്റീൽ വീലുകളാവും. പുറത്തെ മാറ്റങ്ങൾ വീലുകളിൽ ഒതുങ്ങുന്നു. ആകെ ഡിസൈനിൽ മാറ്റങ്ങളില്ലാത്ത 2021 നെക്സോൺ ഇവിയിൽ LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ സ്റ്റൈലൻ ഹെഡ്‌ലാമ്പുകൾ, മനോഹരമായ ടെയിൽലാമ്പുകൾ, ഇളം നീല ഹൈലൈറ്റുകൾ എന്നിവയൊക്കെ ഇപ്പോഴുമുണ്ട്.

tata nexon ev 2021

129 എച്ച്‌പി കരുത്തും 245 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള പെർമനെന്റ് മാഗ്നറ്റ് സിങ്ക്രോണസ് മോട്ടോറും 30.2 kW ലിഥിയം അയോൺ ബാറ്ററിയുമാണ്‌ നെക്സോൺ ഇവിയ്ക്കുള്ളത്. സാധാരണ നെക്സോണിന്റെ പ്ലാറ്റ്ഫോമിൽ തന്നെ പണിതുയർത്തിയിരിക്കുന്ന ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത് പക്ഷേ, ‘സിപ്ട്രോൺ’ എന്ന അതിനൂതന സാങ്കേതികവിദ്യയാണ്‌. പത്തു സെക്കൻഡിൽ താഴെ സമയത്തിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന വാഹനത്തിന്‌ 312 കിലോമീറ്റർ എന്ന തകർപ്പൻ റേഞ്ചും ടാറ്റ അവകാശപ്പെടുന്നുണ്ട്.

2021 മോഡലിലെ മാറ്റങ്ങൾ വാഹനവിലയിൽ യാതൊരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും ‘XM ‘വേരിയന്റിന് 13.99 ലക്ഷവും XZ+, XZ +LUX വേരിയൻറ്റുകൾക് യഥാക്രമം 15.56 ലക്ഷവും 16.56 ലക്ഷവുമാണ് ഡൽഹി എക്സ് ഷോറൂം വില.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: 2021 Tata Nexon EV updated with new infotainment system and alloy wheels.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...