Tata Motors

Tata Safari 2021 Details: വിസ്മയിപ്പിച്ച് ടാറ്റയുടെ ഐതിഹാസിക SUV, പുത്തൻ സഫാരിക്ക് വില 14.96 ലക്ഷം മുതൽ!

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സഫാരിയുടെ ‘അഡ്വഞ്ചർ’ പതിപ്പും വില്പനയിലുണ്ട്…

ടാറ്റയുടെ ഐതിഹാസിക SUV ആയ സഫാരിയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. കൊറോണ മാനദണ്ഡങ്ങൾ മുൻനിർത്തി ഡിജിറ്റൽ ആയായിരുന്നു പുത്തൻ സഫാരിയുടെ ലോഞ്ച് ടാറ്റാ നിർവഹിച്ചത്. 14.69 ലക്ഷം രൂപയിൽ തുടങ്ങി 21.45 ലക്ഷം വരെ നീളുന്ന അത്യാകർഷക വിലയിലാണ് പുതിയ സഫാരി എത്തുന്നത് (എക്സ്. ഷോറൂം). അതായത്, പ്രീമിയം ഫീച്ചറുകൾ നിറഞ്ഞതെങ്കിലും ബജറ്റിന് ഇണങ്ങുന്ന വാഹനമാണ് 2021 സഫാരി.

ടാറ്റാ സഫാരിക്ക് കരുത്തേകുന്നത് 2.0 ലിറ്റർ ടർബോ ചാർജ്ഡ് ക്രയോടെക്ക് എൻജിനാണ്. 2741mm വീൽ ബെസോടു കൂടി വരുന്ന സഫാരിക്ക് ഹാരിയറിൽ കണ്ട, ലാൻഡ് റോവറിൽ വേരുകളുള്ള ഒമേഗ ആർക്ക് പ്ലാറ്റ്ഫോം തന്നെയാണ് ഉള്ളത്. പനോരാമിക് സൺറൂഫും 8.8 ഇഞ്ച് ഫ്ലോട്ടിങ് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവുമടക്കം അനേകം ഫീച്ചറുകളും വാഹനത്തിനുണ്ട്. കൂടാതെ പ്രത്യേകതകളുള്ള ESP യും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും, ഡിസ്ക് ബ്രേക്കുകളും സഫാരിയിലുണ്ട് .

6/7 സീറ്റർ കോൺഫിഗറേഷനുകളിൽ നിന്നും തിരഞ്ഞെടുക്കാവുന്ന സഫാരിയിൽ കൂടുതൽ കൂടുതൽ സൗകര്യപ്രദമായ ‘ബോസ്’ മോഡോടുകൂടിയ സീറ്റുകളാണ് . ഓയ്സ്റ്റർ വൈറ്റ് ഇന്റീരിയറിനോടൊപ്പം ആഷ് വുഡ് ഫിനിഷ് ഉള്ള ഡാഷ്‌ബോർഡാണ്‌ വാഹനത്തിനുള്ളത്. XE മുതൽ XZA+ വരെ 11 വേരിന്റ്സിൽ വരുന്ന സഫാരി ഡേടോണാ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, ഓർക്കസ് വൈറ്റ്, സിഗ്നേച്ചർ കളറായ റോയൽ ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്.

Tata Safari Launched In India

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഓഫ്-റോഡ് ചുവയുള്ള ഒരു ‘അഡ്വഞ്ചർ പെർസോണ’ പതിപ്പും സഫാരിക്കുണ്ട്. പിയാനോ ബ്ലാക്കിൽ തീർത്ത മുൻഗ്രില്ലും കറുപ്പിൽ പൊതിഞ്ഞ അലോയ് വീലുകളും ഉള്ള അഡ്വഞ്ചർ എഡിഷൻ്റെ ഉൾഭാഗത്തും കാര്യമായ ഡിസൈൻ മാറ്റങ്ങളുണ്ട്. ‘എർത്ത്‌ലി ബ്രൗൺ’ നിറത്തിൽ തീർത്ത ക്യാബിനും അതിലെ ഡാർക്ക് ക്രോം ഫിനിഷുകളുമൊക്കെ പ്രത്യേകതകളാണ്. ഉള്ളിലും അനേകം ഇടങ്ങളിൽ പിയാനോ ബ്ലാക്ക് ഫിനിഷ് കണ്ടെത്താം. ട്രോപ്പിക്കൽ മിസ്റ്റ് നിറത്തിൽ മാത്രമാവും അഡ്വഞ്ചർ പെർസോണ ലഭ്യമാവുക.

ടാറ്റയുടെ ലൈനപ്പിൽ ഹാരിയറിനും മുകളിലായാണ് സഫാരിയുടെ സ്ഥാനം. ഇപ്പോൾ വിപണിയിലുള്ള മഹീന്ദ്ര XUV500 , എം ജി ഹെക്ടർ പ്ലസ്, ഇനി വരാനിരിക്കുന്ന പുതിയ തലമുറ മഹിന്ദ്ര XUV500, ഹ്യുണ്ടായിയുടെ 7 സീറ്റർ ക്രെറ്റ എന്നിവയാണ് പ്രധാന എതിരാളികൾ.

Tata Safari Launched In India

English Summary: Tata Safari 2021 launched in India from INR 14.69 lakh, Tata safari Adventure persona launched

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...