Volvo

2021 Volvo XC90| ഹൈബ്രിഡ് പെട്രോൾ എൻജിനുമായി പുത്തൻ എക്സ് സി90 എത്തി, വില 89.90 ലക്ഷം

പുത്തൻ പെട്രോൾ എൻജിനു പുറമെ ചില്ലറ ഡിസൈൻ മാറ്റങ്ങളും പുത്തൻ എക്സ് സി90യിലുണ്ട്.

പുത്തൻ മാറ്റങ്ങളും ഫീച്ചറുകളുമായി 2021 വോൾവോ എക്‌സ്.സി 90 എത്തി. ആഡംബര എസ്യുവി വിഭാഗത്തിൽ പെടുന്ന ഈ വാഹനം ഹൈബ്രിഡ് പെട്രോൾ എൻജിനോട് കൂടെയാണ് എത്തുക. മുൻപുണ്ടായിരുന്ന ഡീസൽ എൻജിൻ ഇനിയില്ല എന്നു ചുരുക്കം. സമീപകാലത്ത് എസ്90യിലും എക്‌സ്.സി60യിലും സമാനമാറ്റങ്ങൾ വോൾവോ കൊണ്ടുവന്നിരുന്നു. 89.90 ലക്ഷം രൂപയാണ് പുത്തൻ എക്സ്‌സി 90യുടെ എക്സ് ഷോറൂം വില.

മാറ്റങ്ങൾ എന്തൊക്കെ?

ആകർഷകമായ ചില ഡിസൈൻ മാറ്റങ്ങൾ പുത്തൻ വാഹനത്തിൽ വന്നിട്ടുണ്ട്. വാഹനത്തിന്റെ ആകെ രൂപകൽപനയിൽ പറയത്തക്ക മാറ്റങ്ങൾ വന്നിട്ടില്ലയെങ്കിലും മുൻ ഗ്രിൽ, എയർ ഇൻടേക്ക്, ലോവർ ഫ്രണ്ട് ബമ്പർ, റൂഫ് റെയിൽ, അലോയ് വീലുകൾ എന്നിവയിൽ പുതുമകൾ കണ്ടെത്താം. പുതിയ ക്രോം സ്ട്രിപ്പോടു കൂടിയ റിയർ ബമ്പർ, നീളം കൂടിയ പില്ലറുകൾ, വിസ്തീർണമേറിയ ഗ്ലാസ്സ് ഏരിയ, ഡ്യുവൽ എക്സോസ്റ്റ് ടിപ്പുകൾ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. ഓനിക്‌സ് ബ്ലാക്ക്‌, ഡെനിം ബ്ലൂ, പൈൻ ഗ്രേ, ക്രിസ്റ്റൽ വൈറ്റ് പേൾ എന്നീ നിറങ്ങളിൽ 2021 എക്സ് സി90 ലഭ്യമാണ്.

എക്സ് സി90യുടെ ആർ ഡിസൈൻ വേരിയൻ്റ് കാഴ്ചക്കാരെ കൂടുതൽ വശീകരിക്കും.
റൂഫ് റെയിലും, വിൻഡോ ഫ്രേയ്മും , സൈഡ് മിററുകളുടെ കേസിങ്ങും കറുപ്പ് നിറത്തിൽ ആണ്! ഈ വാഹനത്തിൻ്റെ ക്യാബിനിനുള്ളത് ചാർക്കോൾ നിറമാണ്.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

നവീകരിച്ച ഉൾഭാഗങ്ങൾ വണ്ടിയുടെ ഭംഗി കൂട്ടിയിട്ടുണ്ട്. പിഎം 2.5 ഫിൽറ്ററുകളോടുകൂടിയ എയർ ക്ലീനറും ഹെഡ് അപ് ഡിസ്പ്ലേയും ആണ് പ്രധാന സവിശേഷതകൾ. വോയ്സ് കമാൻഡോടു കൂടിയ 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സംവിധാനം, മസ്സാജ് സൗകര്യത്തോടുകൂടിയ ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഗൂഗിളിന്റെ സഹായത്തോട് കൂടിയ നാവിഗേഷൻ സംവിധാനം, 19 സ്‌പീക്കർ B&W ഓഡിയോ, ഇലക്ട്രിക്ക് ടെയിൽ ഗേറ്റ് ഓപ്പറേഷൻ, 360 ഡിഗ്രി ക്യാമറ, കീ-ലെസ്സ് എൻട്രി തുടങ്ങിയവയും പുതിയ എക്സ് സി90യിലുണ്ട്.

മൈൽഡ് ഹൈബ്രിഡ് എൻജിൻ

വോൾവോയുടെ ‘സ്കെയിലബിൾ പ്രോഡക്റ്റ് ആർക്കിടെക്ച്ചറിലാണ്’ (SPA) എക്സ് സി90 നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെടുന്ന ആദ്യ വാഹനം കൂടിയാണിത്. 1969 സിസി, 2 ലിറ്റർ പെട്രോൾ എഞ്ചിൻ ആണ് വാഹനത്തിനുള്ളത്. 300 hp, 420Nm ആണ് ഇത് പുറപ്പെടുവിക്കുക. മുൻപത്തെക്കാൾ 15 ശതമാനത്തോളം ഇന്ധനലാഭം വാഗ്ദാനം ചെയ്യുന്ന 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനം ഈ എൻജിനോടൊപ്പമുണ്ട്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എയർ സസ്പെൻഷനും എക്സ് സി90യിലുണ്ട്. എസ്‌യുവി ആയതുകൊണ്ട് കാര്യക്ഷമമായ ഒരു ഓൾ വീൽ ഡ്രൈവ് (AWD) സംവിധാനവും ഇതിനുണ്ട്.

പുതിയ എക്സ് സി90യുടെ വരവോടു കൂടി വോൾവോ ഇന്ത്യയുടെ എല്ലാ വാഹനങ്ങളും ഡീസലിൽ നിന്നും പെട്രോളിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ മലിനീകരണ നിയന്ത്രണം എന്ന ലക്ഷ്യത്തോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ് വോൾവോ. ഇന്ത്യയിലെ തങ്ങളുടെ വിപണിവിഹിതം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ സ്വീഡിഷ് ലക്ഷുറി ബ്രാൻഡ്.

English Summary: 2021 Volvo XC90 launched with mild hybrid petrol engine, price 89.90 lakh.

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...