Yamaha

യമഹ FZ25 മോട്ടോ ജിപി എഡിഷൻ എത്തി, വില 1.36 ലക്ഷം

FZ25 മോട്ടോജിപി എഡിഷനിൽ ഉണ്ടാവുക കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാവും

തങ്ങളുടെ 250 സിസി ബൈക്കായ FZ25നു ഒരു മോട്ടോജിപി എഡിഷൻ നൽകിയിരിക്കുകയാണ് യമഹ ഇന്ത്യ. ‘FZ25 മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ’ എന്നു പേരുള്ള വാഹനത്തിലുള്ളത് കോസ്മെറ്റിക് മാറ്റങ്ങളാണ്. 1.36 ലക്ഷമാണ് മോട്ടോ ജിപി എഡിഷൻ്റെ ഡൽഹി എക്സ് ഷോറൂം വില. FZ25ൻ്റെ വിലയിൽ ഈയിടെ 19,000 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. 1.34 ലക്ഷമാണ് ഇപ്പോൾ ബേസ്-സ്പെക് FZ25നു വില. അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് 2800 രൂപയോളമാണ് മോട്ടോജിപി എഡിഷനായി അധികം നൽകേണ്ടിവരുന്നത്. 1.40 ലക്ഷമാണ് ഏറ്റവും കൂടിയ വകഭേദമായ FZS 25നു വില.

ഹോണ്ടയും യമഹയുമൊക്കെ തങ്ങളുടെ മോട്ടോർസൈക്കിളുകൾക്ക് ‘റേസ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന’ മോട്ടോജിപി പതിപ്പുകൾ നൽകുന്നത് പതിവാണ്‌. ഇത്തരം സ്പെഷ്യൽ എഡിഷനുകൾക്ക് ഉണ്ടാവുക വ്യക്തമായ ഡിസൈൻ മാറ്റങ്ങളാവും. എഫ്‌സി25 മോട്ടോജിപി എഡിഷന്റെ കാര്യവും വ്യത്യസ്തമല്ല.

FZ25 മോട്ടോജിപി എഡിഷൻ: മാറ്റങ്ങൾ എന്തെല്ലാം?

മോട്ടോജിപി എഡിഷൻ എത്തുമ്പോൾ ഫ്യുവൽ ടാങ്കിന് ഒരു ‘യമഹ മോട്ടോജിപി ബാഡ്ജിംഗ്’ ലഭിച്ചിട്ടുണ്ട്, സൈഡ് പാനലുകളിലും ടാങ്ക് ഷ്രൗഡുകളിലും ‘മോൺസ്റ്റർ എനർജി’ ഡിക്കാലുകളുമുണ്ട്. ഫ്യുവൽ ടാങ്കിനു മുകളിലായുള്ള ENEOS ലോഗോയാണ്‌ മറ്റൊരു ആകഷണം. ഡിസൈനിലല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ല. എൻജിനും ഫീച്ചറുകളുമെല്ലാം സാധാരണ FZ25-ൽ കണ്ടതുതന്നെയാണ്.

യമഹ FZ25: കിടിലൻ ബൈക്ക്, തകർപ്പൻ വില!

ഏതാനും ആഴ്ചകൾക്കു മുൻപെത്തിയ 19,000 രൂപയുടെ വിലക്കിഴിവോടെ ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും മൂല്യവത്തായ വാഹനമായി മാറിയിരിക്കുകയാണ് FZ25. സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും വച്ചുനോക്കുമ്പോൾ ആകർഷകമായ വിലയാണ് ഇപ്പോൾ എഫ്‌സി 25നുള്ളത്.

ഡേ ടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, നെഗറ്റീവ് എൽസിഡി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ ലാമ്പ്, സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, ഗ്രാബ് റെയിൽ, അലോയ് വീലുകൾ, ടയർ ഹഗ്ഗർ, ഇരട്ട ഡിസ്ക്ക് ബ്രേക്കുകൾ എന്നീ ഫീച്ചറുകളുണ്ട് എഫ്‌സി 25ൽ.

249സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ്‌ എഫ്‌സി25 മോട്ടോജിപി എഡിഷനിലുമുള്ളത്. 20.5 എച്ച്‌പി കരുത്തും 20.1 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ്‌​ ഈ വാഹനത്തിനുമുള്ളത്. 5 സ്പീഡ് ട്രാൻസ്മിഷൻ ആണ്. മുന്നിൽ ടെലിസ്കോപ്പിക്ക് ഫോർക്കുകളും പിന്നിൽ മോണോക്രോസ് യൂണിറ്റുമാണ് സസ്പെൻഷൻ.

എതിരാളികൾ

ബജാജ് ഡോമിനാർ 250, സുസൂക്കി ജിക്സർ എസ് എഫ് 250 എന്നിവയാണ് എഫ്‌സി25 ൻ്റെ പ്രധാന എതിരാളികൾ. ഇതിൽ ഡോമിനാർ 250ക്കും ഈയിടെ 17,000 രൂപയോളം വിലക്കിഴിവ് ലഭിച്ചിരുന്നു. 1.54 ലക്ഷമാണ് പുതുക്കിയ വില. എന്നാൽ ജിക്സർ 250യുടെ വില കൂടുകയാണുണ്ടായത്.

English Summary: Yamaha FZ25 Moto GP edition launched in India

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...