News

കാത്തിരിക്കാൻ അഞ്ച് അഡ്വഞ്ചർ ടൂറർ ബൈക്കുകൾ…

താമസിയാതെ വിപണിയിലെത്തുന്ന അഞ്ച് ക്വാർട്ടർ ലിറ്റർ അഡ്വഞ്ചർ ടൂറർ ബൈക്കുകളെ പരിചയപ്പെടാം…

ഇന്ത്യൻ യുവത്വത്തിന് എന്നും ഒരു കൈപ്പാടകലെയായിരുന്നു അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽപ്പെട്ട മോട്ടോർസൈക്കിളുകൾ. മറ്റ് ബൈക്കുകൾ അപേക്ഷിച്ച് വിലയിലുള്ള വർധന തന്നെയാണ് പ്രധാന കാരണം. 2013-2017 കാലയളവിൽ ഇന്ത്യൻ നിരത്തുകളിൽ ഉണ്ടായിരുന്ന ഹീറോ ഇംപൾസ് എന്ന ഡ്യുവൽ സ്‌പോർട് ബൈക്ക് ആയിരുന്നു അക്കാലത്ത് അഡ്വഞ്ചർ ടൂറർ വിഭാഗത്തിനോട് അടുത്തുനിന്നിരുന്ന ഒരേയൊരു മോട്ടോർസൈക്കിൾ. എന്നാൽ പ്രതീക്ഷിച്ച വിജയം കൊയ്യാൻ പറ്റാതെ ഈ ബൈക്കും പിന്മാറിയപ്പോൾ നിരാശരായ ഓഫ്‌റോഡ് ബൈക്ക് പ്രേമികൾക്ക് മുന്നിൽ 2016ൽ റോയൽ എൻഫീൽഡ് ഹിമാലയൻ എന്ന തങ്ങളുടെ 400 സിസി അഡ്വഞ്ചർ ടൂറർ ബൈക്കിനെ അവതരിപ്പിക്കുകയുണ്ടായി. ന്യായമായ വിലയ്ക്ക് കിട്ടിയ ഈ ഓഫ്‌റോഡറിനെ ഇന്ത്യൻ യുവജനം ഇരുകൈകളും നീട്ടി സ്വീകരിച്ചു.

പിന്നീടങ്ങോട്ട് ഹിമാലയൻ അടക്കിവാണിരുന്ന ഈ സെഗ്മെന്റ് ‘സിസി വരമ്പുകൾ ഭേദിച്ച് ക്വാർട്ടർ ലീറ്റർ വിഭാഗത്തിലേക്കും വ്യാപിക്കുവാൻ ഒരുങ്ങുകയാണിപ്പോൾ. ഇന്ന് ജനപ്രീതി ഏറിവരുന്ന 250 സിസി വിഭാഗത്തിലേക്ക് എത്താനൊരുങ്ങുന്ന അഞ്ച് അഡ്വഞ്ചർ ടൂററുകളുടെ വിശേഷങ്ങളിലേക്ക്…

1 2 3 4 5 6Next page
Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...