Uncategorized

6 സീറ്റർ എംജി ഹെക്ടർ പ്ലസ് വിപണിയിൽ !

സുഖകരമായ സെക്കൻഡ് റോ സീറ്റുകളാണ്‌ ഹെക്ടർ പ്ലസ്സിന്റെ പ്രധാന പ്ലസ് പോയന്റ്.

നമുക്കേറെ പരിചിതമായ എംജി ഹെക്ടറിന്റെ 6 സീറ്റർ വേർഷൻ വിപണിയിലെത്തി. എം ജി ഹെക്ടർ പ്ലസ് എന്ന ഈ വാഹനത്തിലും അനേകം കൗതുകകരമായ കാര്യങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്. കാഴ്ചയിൽ ചെറിയ മാറ്റങ്ങളുണ്ട് ഹെക്ടർ പ്ലസ്സിന്‌. ഹെഡ്‌ലാമ്പുകൾ പുതിയതാണ്‌. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റങ്ങൾ കാണാം. ടെയിൽ ലാമ്പുകൾ, മുൻ-പിൻ ബമ്പറുകൾ എന്നിവയും മാറിയിട്ടുണ്ട്. ക്രോമിന്റെ ഉപയോഗത്തിൽ മിതത്വം പാലിച്ചത് വലിയൊരു ആശ്വാസമായി തോന്നും.

5 സീറ്റർ ഹെക്ടറിന്റെ ഓൾ ബ്ലാക്ക് ക്യാബിനു പകരം ഹെക്ടർ പ്ലസ്സിൽ സ്മോക്‌ഡ്‌ സേപിയ ബ്രൗൺ ഡ്യുവൽ ടോൺ ഇന്റീരിയർ വന്നു എന്നതാണ്‌ ഉള്ളിലെ പ്രധാന മാറ്റം. കണക്റ്റഡ് കാർ സംവിധാനങ്ങളോടുകൂടിയ ഇൻഫോടെയ്ന്മെന്റ് യൂണിറ്റിൽ ഇപ്പോൾ ചിറ്റ് ചാറ്റ് എന്ന പുത്തൻ ഫീച്ചറും ലഭ്യമാണ്‌. കൂടാതെ ഈ വാഹനത്തിന്റെ ബൂട്ട് ഹാൻഡ്സ് ഫ്രീ ആയി തുറക്കാമെന്നതും പുതുമയായി പറയാം…

ധാരാളം സ്ഥലസൗകര്യമുള്ള സെക്കൻഡ് റോ സീറ്റാണ്‌ ഹെക്ടർ പ്ലസ്സിന്റെ പ്രധാന പ്ലസ് പോയിന്റ്. ഇവ ബ്രൗൺ ലെതറിൽ പൊതിഞ്ഞ ക്യാപ്റ്റൻ സീറ്റുകലാണ്‌. മൂന്നാം നിരയിലും അത്യാവശം വേണ്ട സ്ഥലസൗകര്യമുണ്ട്. 2 ലിറ്റർ ഡീസൽ, 1.5ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന്‌ എൻജിനുകളും 6 സ്പീഡ് ഡിസിടി അടക്കം 2 ട്രാൻസ്മിഷനുകളുമാണ്‌ ഹെക്ടർ പ്ലസ്സിനുമുള്ളത്.

ഹലോളിലെ എം ജിയുടെ പ്ലാന്റിലാണ്‌ ഹെക്ടർ പ്ലസ്സും നിർമ്മിക്കപ്പെടുക. 13.48 ലക്ഷമാണ്‌ വാഹനത്തിന്‌ പ്രാരംഭവില. ഒരു ഇനാഗുറൽ ഓഫർ എന്ന നിലയിൽ ഓഗസ്റ്റ് 13 വരെ ഇതേ വിലയിൽ ഹെക്ടർ പ്ലസ് ലഭ്യമാവും. 6 സീറ്ററിനു പിന്നാലെ സമീപഭാവിയിൽ തന്നെ 7 സീറ്റർ ഹെക്ടറും കൊണ്ടുവരാൻ ഒരുങ്ങുകയാണ്‌ എം ജി. എന്നാൽ ഇന്ത്യ- ചൈന പോര്‌ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരന്റെ ദേശസ്നേഹത്തിനു മുന്നിൽ നിനക്ക് എന്താണ്‌ സംഭവിക്കുക എന്നത് കണ്ടു തന്നെ അറിയണം ഹെക്ടറേ…

ALSO READ:

അപകടത്തിൽ തകർന്നടിഞ്ഞിട്ടും യാത്രികരെ കാത്ത് ടാറ്റ നെക്സോൺ!

പുതുപുത്തൻ മേഴ്സിഡീസ് ബെൻസ് ജിഎൽഎസ്സിനു വില 99.90 ലക്ഷം !

അബിൻ തോമസ്: വണ്ടിക്കുണ്ടൊരു മേക്കപ്പ് മാൻ!

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...