News

അബിൻ തോമസ്: വണ്ടിക്കുണ്ടൊരു മേക്കപ്പ് മാൻ!

കാറും ബൈക്കും ലോറിയുമൊക്കെ വമ്പൻ മേക്കോവറുകൾക്കു വിധേയമാക്കുന്ന കോട്ടയംകാരനെ പരിചയപ്പെടാം…

എഴുത്ത്: ശബരി രാജ്

നമ്മുടെ പ്രിയപ്പെട്ട സിനിമ താരങ്ങളുടെ വമ്പൻ ബോഡി ട്രാസ്ൻഫോർമേഷൻ കണ്ട് കണ്ണു തള്ളിയിട്ടുള്ളവരാണ്‌ നമ്മൾ മലയാളികൾ. ഈയടുത്ത് നമ്മുടെ സ്വന്തം പൃഥ്വിരാജിന്റെ മേയ്ക്കോവർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത് ഓർമ്മയില്ലേ… കണ്ടാൽ കണ്ണു തള്ളിപ്പോകുന്ന മേയ്ക്കോവറുകൾ ഇന്നു പക്ഷേ താരങ്ങളുടെ മാത്രം കുത്തകയല്ല. ഈയിടെ സൈബർ ലോകത്ത് കണ്ട ചില വാഹനങ്ങളിലുമുണ്ട് ട്രാൻസ്ഫോർമേഷൻ സിംഹങ്ങൾ.

പറഞ്ഞു വരുന്നത് മോഡിഫിക്കേഷനെ പറ്റിയല്ല കേട്ടോ, കണ്ണഞ്ചിപ്പിക്കുന്ന ചില വാഹനഡിസൈനുകളെ പറ്റിയാണ്‌. അബിൻ തോമസ് എന്ന കോട്ടയംകാരന്റെ കരവിരുതിൽ ഉടലെടുക്കുന്ന ചില തകർപ്പൻ കൺസപ്റ്റ് വാഹനങ്ങളെപ്പറ്റി. ദിനേന കാണുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തിയാണ്‌ അബിൻ തന്റെ കൺസപ്റ്റുകൾ ഒരുക്കുന്നത്. സൂപ്പർ ബൈക്കായി മാറിയ യൂണിക്കോണും കരിസ്മയും മുതൽ ലിഫ്റ്റ് ചെയ്ത ഷാജിപ്പാപ്പന്റെ മാറ്റഡോർ വാൻ വരെയുണ്ട് ഇക്കൂട്ടത്തിൽ.

ദുബൈയിൽ സ്കാനിയ ഗ്രൂപ്പിൽ ടെക്നിഷനായി ജോലി ചെയ്യുകയാണ്‌ അബിൻ. ഡിസൈനിംഗ് ആശാണ്‌ പാഷനും പാർട്ട് ടൈം ഹോബിയുമൊക്കെയാണ്‌. അബിന്റെ സൃഷ്ടികളിൽ ഏറ്റവുമധികം ആരാധകരുള്ളത് ബൈക്കുകൾക്കു തന്നെയാണെന്നു തോന്നുന്നു. സ്മാർട്ട്ഫോണിൽ പിക്സ്‌ആർട്ട് ആപ്പാണ്‌ മിക്ക ഉദ്യമങ്ങളിലെയും പ്രധാന പണിയായുധം. സോഷ്യൽ മീഡിയ ഏറ്റെടുത്ത അബിന്റെ ഏതാനും ചില ഡിസൈനുകൾ പങ്കുവയ്ക്കുനതോടൊപ്പം ഒന്നുകൂടി പറയട്ടെ, ഒന്നുകൂടി രാകി മിനുക്കിയെടുത്താൽ നമുക്ക് ലഭിക്കുക ഒരുപക്ഷേ മറ്റൊരു ഗിരിഷ് വാഘിനെയോ ദിലിപ് ഛാബ്രിയയെയോ ആവാം…

ALSO READ:

English Summary: Abin Thomas from Kottayam, Kerala reimagines popular automobile models digitally via Abin designs.

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...