News

Mohanlal Cars: ലാലേട്ടന്റെ ഗരാജിലെ 3 തകർപ്പൻ വാഹനങ്ങൾ!

മോളിവുഡിന്റെ രാജാവിന്റെ ഇഷ്ടവാഹനങ്ങൾ ബെൻസും, ലാൻഡ് ക്രൂയ്സറും, വെൽഫയറുമൊക്കെയാണ്‌, കൂടുതലറിയാം…

മമ്മൂട്ടി-മോഹൻലാൽ ദ്വന്ദ്വങ്ങൾക്കു ചുറ്റുമാണ്‌ മോളിവുഡ് ജീവിക്കുന്നതെന്നു പറയാം. മലയാള സിനിമയിലെ ഈ അതികായന്മാരുടെ ലക്ഷക്കണക്കിനു വരുന്ന ആരാധർക്ക് ഇവരുടെ ഓഫ് സ്ക്രീൻ ജീവിതങ്ങളെപ്പറ്റി അറിയാനുള്ളത്രയും തന്നെ ആകാംക്ഷ ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളെ പറ്റി അറിയുവാനുമുണ്ട്. മമ്മൂക്ക തന്റെ വണ്ടിപ്രാന്തിന്‌ ഏറെ പേരുകേട്ട വ്യക്തിയാണെങ്കിലും ലാലിന്റെ ഗരാജിൽ വളരെ ചുരുക്കം വാഹനങ്ങളേ ഉള്ളൂ, എന്നാൽ ഇവയൊക്കെയും വാഹനലോകത്തെ സ്റ്റാറുകളാണ്‌!

1. ടൊയോട്ട വെൽഫയർ

ലാലിന്റെ ഗരാജിലെ ഏറ്റവും പുതിയ താരമാണ്‌ 86 ലക്ഷത്തോളം (എക്സ്. ഷോറൂം) വിലവരുന്ന ടൊയോട്ട വെൽഫയർ. 2020 മാർച്ചിലായിരുന്നു താരം ഇതു സ്വന്തമാക്കിയത്. ബിസിനസ് ക്ലാസ് തലത്തിലുള്ള യാത്രാസുഖം നല്കുന്ന ഒരു ഗംഭീര MPV യാണ്‌ വെൽഫയർ. ലാലേട്ടന്റെ ഇഷ്ട നമ്പറായ 2255 തന്നെയാവും വെല്ഫയറിനും ഉണ്ടാവുക എന്ന ആരാധകരുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് KL 07 CU 2020 എന്ന നമ്പറാണ്‌ താരം വാഹനത്തിനു നല്കിയത്. വെൽഫയറിന്‌ ബ്ലാക്ക്- ബെയ്ജ് നിറങ്ങളിൽ ഉള്ള ഉൾഭാഗങ്ങൾ ലഭ്യമാണെങ്കിലും ലാലിന്റേത് ബെയ്ജാണ്‌.

mohanlal car gl

3 നിര സീറ്റുകൾ ഉള്ള വാഹനത്തിലെ യഥാർത്ഥ താരം രണ്ടാം നിരയാണ്‌. ഒരു ലൗഞ്ച് എന്നപോലെ യാത്രാസുഖം സമ്മാനിക്കുന്ന രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ്‌ രണ്ടാം നിരയിലുള്ളത്. വളരെ സുഖപ്രദമായ കുഷ്യനിങ്ങും അനേകം രീതിയിൽ ക്രമീകരിക്കാവുന്നതുമായ ഇവയ്ക്ക് വെന്റിലേഷൻ സംവിധാനവുമുണ്ട്. ഉള്ളിലെ യാത്രികരുടെ സൗകര്യാർഥം അനേകം ഫീച്ചറുകൾ വെൽഫയറിലുണ്ട്. റൂഫിൽ ഘടിപ്പിച്ച,HDMI, WiFi കണക്റ്റിവിറ്റികളോടുകൂടിയ വീഡിയോ സ്ക്രീൻ, JBL ന്റെ 17 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇരട്ട സൺറൂഫുകൾ, എന്നിവ ഉദാഹരണങ്ങൾ…

ടൊയോട്ട കാമ്രിയിൽ കണ്ടുവന്ന ഇരട്ട മോട്ടോറുകളോടുകൂടിയ 2.5 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിൻ തന്നെയാണ്‌ വെൽഫയറിനുമുള്ളത്. പെട്രോൾ എൻജിൻ മാത്രം 117 എച്ച് പിയാണ്‌ ഉല്പാദിപ്പിക്കുക. ഇതിനു പുറമെ പിൻ ആക്സിലിലെ ഇലക്ട്രിക്ക് മോട്ടോർ 68 hpയും മുൻ ആക്സിലിലേത് 143 hpയും ഉണ്ടാക്കും, അതായത് 328 hpയാണ്‌ വെല്ഫയറിന്റെ ആകെ കരുത്ത്. ഒരു ഇലക്ട്രോണിക്ക് CVT ഓട്ടൊമാറ്റിക്കാണ്‌ ട്രാൻസ്മിഷൻ.

mohanlal car gl

2. ലാൻഡ് ക്രൂസർ

സെലബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ലാൻഡ് ക്രൂസർ എന്നത് പരസ്യമായ രഹസ്യമാണ്, ‘സെലിബ്രിറ്റിയാവണോ ലാൻഡ് ക്രൂയ്സർ വേണം’ എന്ന മട്ടാണെന്നു പോലും ചിലപ്പൊ തോന്നിപ്പോവാറുണ്ട്, അത്രയ്ക്കാണ് ഈ SUV യുടെ ‘ലക്ഷ്വറി- അപ്പീൽ’. മോഹൻലാലിനും ഉണ്ട് ഒരു 2016 മോഡൽ ലാൻഡ് ക്രൂയ്സർ (മമ്മൂട്ടിക്ക് LC യോട് പ്രിയം അല്പം കൂടുതൽ ആയിരുന്നു, അദ്ദേഹത്തിന് കേരളത്തിലും ചെന്നൈയിലുമായി രണ്ടെണ്ണമായിരുന്നു ഉണ്ടായിരുന്നത്, ഇതിലൊരെണ്ണം ഈയിടെയാണ് വിറ്റത്)

4.5 ലിറ്റർ വി8 ഡീസൽ എൻജിനുമായി എത്തിയ 2015 ലാൻഡ് ക്രൂയ്സറിൽ അനേകം ഡിസൈൻ മാറ്റങ്ങളും അധിക ഫീച്ചറുകളും ഉണ്ടായിരുന്നു. 262 hp/ 650Nm ആയിരുന്നു ഔട്ട്പുട്ട്. KL 07 CJ 2255 എന്ന നമ്പരുള്ള ഈ താരവാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പക്ഷേ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ്‌.1.3 കോടിയോളമായിരുന്നു വില.

mohanlal car gl

3. മേഴ്സിഡീസ് ബെൻസ് GL

മേഴ്സിഡീസ് ബെൻസ് ജിഎൽ എന്നു പറഞ്ഞാൽ പലർക്കും പെട്ടെന്നങ്ങ് മനസിലാവണമെന്നില്ല. കാരണം മേഴ്സിഡീസ് എം ക്ലാസിനു പകരക്കാരനായി കൂടുതൽ ആഡംബരങ്ങളോടെയെത്തിയ ജി എല്ലിനെ, പിന്നീട്‌ GLS എന്നു പുനർനാമകരണം ചെയ്തിരുന്നു. ഇന്ന് ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് SUVയാണ്‌ ജിഎൽഎസ്. എന്തായലും ലാൽ ഒരു GL 2014ൽ സ്വന്തമാക്കിയിരുന്നു. വെള്ള നിറമുള്ള ഈ വാഹനം മോഹൻലാലിന്റെ ജീവിതത്തിലേക്കെത്തുന്നത് ‘പെരുച്ചാഴി’ എന്ന ചിത്രം പൂർത്തിയായ സമയത്തായിരുന്നു. ഈ വാഹനത്തിന്റെ നമ്പർ ഏറെ കൗതുകമുണർത്തുന്നതാണ്‌- KL 07 CB 1, കണ്ണൊന്ന് തെറ്റിയാൽ വായിക്കുക CBI എന്ന്. ഈ പ്രത്യേകത കൊണ്ടും വലിയൊരു ഫാൻബേസ് ഉണ്ടാക്കിയിട്ടുണ്ട് ലാലിന്റെ GL.

235PS കരുത്തുള്ള 3 ലിറ്റർ V6 എൻജിനാണ്‌ ജിഎല്ലിനുള്ളത്. 100 കിലോമീറ്റർ വേഗതയെടുക്കാൻ വേണ്ടിവരിക 8.9 സെക്കൻഡുകൾ മാത്രം!

kia sonet gt series

കിയ സോനറ്റ് GTX

മലയാളത്തിൻ്റെ പ്രിയ സൂപ്പർതാരത്തിൻ്റെ ഗരാജിൽ താരജാടകളില്ലാത്ത ഒരു അംഗം കൂടിയുണ്ട്- ഈയിടെ ഇറങ്ങിയ കിയ സോനറ്റ് GTX. വാഹനത്തിൻ്റെ ഒത്തിരി ചിത്രങ്ങളോ വിവരങ്ങളോ ഒന്നും ലഭ്യമല്ല. എങ്കിലും ഇത് ലാലിൻ്റെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുള്ളതാണെന്നാണ് അനുമാനിക്കുന്നത്.

തീർന്നില്ല…

ഇവ കൂടാതെയും പല വാഹനങ്ങളും പല കാലങ്ങളിലായി മോഹൻലാൽ ഉപയോഗിച്ചിട്ടുണ്ട്, ഇവയിൽ പലതും ‘ലാൽ-കാർ’ എന്ന നിലയിൽ പേരെടുത്തവയുമായിരുന്നു. W221 തലമുറയിൽ പെട്ട മേഴ്സിഡീസ് ബെൻസ് എസ് ക്ലാസ്, പജേറോ സ്പോർട്ട്, ഒന്നിലധികം ഇന്നോവകൾ, ഓജസ് നിർമ്മിച്ച ക്യാരവൻ ഒക്കെ ഇവയിൽ പ്രധാനികൾ.

ഉറൂസ്? ഇതുവരെയില്ല, വേണമെങ്കിൽ…

2019ൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും ഒരു ചിത്രം പുറത്തുവന്നിരുന്നു. ലംബോർഗിനി ഉറൂസ് SUV ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന മോഹൻലാലും ടിനി ടോമും. ഉറൂസ് എടുക്കാൻ ലാലിനു പ്ലാനുണ്ടെന്നും കേരളത്തിലെ രണ്ടാമത്തെ ഉറൂസ് #L ബ്രാൻഡിങ്ങിൽ ഇറങ്ങുമെന്നുമൊക്കെ അന്ന് പരക്കെ അഭ്യൂഹങ്ങളുണ്ടായിരുന്നു,

Mohanlal with Urus

പിന്നീട്‌ പല മാധ്യമങ്ങളും ലാലേട്ടന്റെ ഉറൂസ് എന്ന നിലയിൽ ഇതിനെ റിപ്പോർട്ടും ചെയ്തും കണ്ടിരുന്നു. എന്നാൽ അന്നവിടെ നടന്നത് ഒരു ടെസ്റ്റ് ഡ്രൈവ് മാത്രമായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ സന്തോഷ് ടി കുരുവിള വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരുവിലെ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനായി എത്തിയ വാഹനം ലാലും സംഘവും ഓടിച്ചുനോക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്, പിന്നീട്‌ ഇതുവരെയും ഈ വാഹനം താരം സ്വന്തമാക്കിയതായി അറിവില്ല.

English Summary: Actor Mohanlal Cars list – 2016 Land cruiser, Mercedes Benz GL 350, Toyota vellfire, Kia sonet GTX and more

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...