Electric Vehicles

ഏഥറിന്റെ കോഴിക്കോട്‌ ഷോറൂം പ്രവർത്തനമാരംഭിച്ചു

ഇന്ത്യയിലെ പതിമൂന്നാമത് ഏഥർ എക്സ്‌പീരിയൻസ് സെന്ററാണ്‌ ഇപ്പോൾ കോഴിക്കോട്‌ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിലെ അതികായനാണ്‌ ഏഥർ എനർജി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥറിന്റെ 450 പ്ലസ്, 450 എക്സ് എന്നീ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് വമ്പൻ ജനപ്രീതിയാണുള്ളത്. ഏഥറിന്റെ കേരളത്തിലെ ആദ്യ ഷോറൂം പ്രവർത്തനമാരഭിച്ചത് കഴിഞ്ഞ മാർച്ചിലായിരുന്നു. കൊച്ചിയുടെ നഗരഹൃദയത്തിലായിരുന്നു ആദ്യ ഷോറൂം എത്തിയത്. ഇതിനു പിന്നാലെ ഇപ്പോൾ കോഴിക്കോട്ട് തങ്ങളുടെ കേരളത്തിലെ രണ്ടാമത്തെ ഷോറൂമും തുറന്നിരിക്കുകയാണ്‌ ഏഥർ.

കൊഴിക്കോട്‌ വെള്ളയിൽ വെസ്റ്റ് നടക്കാവിലാണ്‌ ‘ഏഥർ സ്പേസ് കാലിക്കറ്റ്’ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കോഴിക്കോട്‌ ആസ്ഥാനമായ ക്രക്സ് മൊബിലിറ്റിയാണ്‌ ഏഥറിന്റെ ഇവിടത്തെ ഡീലർ പാർട്ട്‌നർ. ഇന്ത്യയിലെ പതിമൂന്നാമത്തെ ഏഥർ എക്സ്പീരിയൻസ് സെന്ററാണ്‌ കോഴിക്കോട്ടെ ഷോറൂം. ഇതോടെ 22 ഇന്ത്യൻ നഗരങ്ങളിൽ ഇവർ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. നഗരങ്ങളിലെ യാത്രകളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള പ്രാധാന്യത്തെ എത്രത്തോളം ഗൗരവത്തോടെയാണിവർ കാണുന്നതെന്നതിന്റെ നേർസാക്ഷ്യമാണ്‌ ദ്രുതഗതിയിലുള്ള ഈ ബിസിനസ് വ്യാപനം.

ഏഥർ സ്പേസ് കോഴിക്കോട്‌: അറിയേണ്ടതെല്ലാം

കെട്ടിലും മട്ടിലുമൊക്കെ ഏഥർ കൊച്ചിയുമായി സാമ്യങ്ങളേറെയാണ് കോഴിക്കോട്ടെ ഡീലർഷിപ്പിന്‌. ഏഥറിന്റെ സിഗ്നേച്ചർ തീമിൽ രൂപകല്പന ചെയ്തിരിക്കുന്ന ഡീലർഷിപ്പിനുള്ളിൽ ഉപഭോക്താക്കൾക്ക് ഇലക്ട്രിക്ക് വാഹനങ്ങളെപ്പറ്റിയും ഏഥർ എന്ന ബ്രാൻഡിനെപ്പറ്റിയും ഇവരുടെ വാഹനങ്ങളെപ്പറ്റിയുമൊക്കെയുള്ള ഗഹനമായ അറിവുകൾ പകർന്നു നൽകുവാനായി രൂപപ്പെടുത്തിയ അനേകം സംവിധാനങ്ങളുണ്ട്.

Stripped-bare Ather 450X at Ather Calicut

ഓഡിയോ-വീഡിയോ പ്രസന്റേഷനുകൾക്കു പുറമെ ഷോറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന, ബോഡി പാനലുകൾ അഴിച്ചുമാറ്റിയ, പ്ലാറ്റ്‌ഫോമും മോട്ടോറും ബാറ്ററിയും മറ്റു മെക്കാനിക്കൽ ഭാഗങ്ങളും മാത്രമുള്ള 450 എക്സ് (അസ്ഥികൂടം എന്നു വിളിക്കേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല), അടുത്തു കാണുവാൻ പാകത്തിന്‌ അഴിച്ചുവച്ച ബാറ്ററി, മോട്ടോർ എന്നിവയെല്ലാം ഇതിനായുണ്ട്. ഏഥർ 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണ്‌ നിലവിൽ വിൽപനയിലുള്ളത്. ഇവ രണ്ടും പ്രദർശിപ്പിക്കുവാനുള്ള ഇടവും ഏഥർ ഡീലർഷിപ്പുകളിലുണ്ട്.

മറ്റു ഡീലർഷിപ്പുകളിലെന്ന പോലെ ഏഥറിന്റെ കോഴിക്കോട്‌ ഷോറൂമിലും വിപുലമായ ഒരു ടെസ്റ്റ് റൈഡ് ഫ്ലീറ്റുണ്ട്. നിലവിൽ വെബ്‌സൈറ്റിലൂടെ സ്ലോട്ടുകൾ ബുക്ക് ചെയ്തു മാത്രമാണ്‌ ടെസ്റ്റ് റൈഡുകൾ സാധ്യമാവുക. ഇവയ്ക്കു പുറമെ രണ്ട് ഏഥർ ഫാസ്റ്റ് ചാർജറുകളും (ഏഥർ ഗ്രിഡ് എന്നാണ്‌ ഇത്തരം ചാർജറുകളെ വിളിക്കാറ്‌) കോഴിക്കോട്‌ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

ഏഥർ ഫാസ്റ്റ് ചാർജറുകൾ ഉള്ളത് ഈ സ്ഥലങ്ങളിൽ

ഉപഭോക്താക്കളുടെ സൗകര്യാർഥം തങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങളിലെല്ലാം ഫാസ്റ്റ് ചാർജറുകൾ നിർമ്മിക്കുക ഏഥറിന്‌ പതിവുള്ള കാര്യമാണ്‌. കൊച്ചിയിലും അനേകമിടങ്ങളിൽ ഇവർ ഇത്തരം ചാർജറുകൾ നിർമ്മിച്ചിരുന്നു. കോഴിക്കോട്ട് നാലിടങ്ങളിലാണ്‌ നിലവിൽ ഏഥർ ഗ്രിഡുകൾ ഉള്ളത്- വെള്ളിപറമ്പ, മാവൂർ റോഡ്, പിടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ്. ഇവയ്ക്കു പുറമെ 8-10 പുത്തൻ ചാർജറുകൾ കൂടി നഗരത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളിൽ നിർമ്മിക്കാൻ തങ്ങൾക്കു പദ്ധതിയുള്ളതായി ഏഥർ അറിയിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ വീടുകളിലും ചാർജിംഗ് പോയന്റുകൾ സ്ഥാപിക്കുവാനാകും, ഏഥർ ഇതിനായുള്ള സർവ്വ സൗകര്യങ്ങളും ഒരുക്കി നൽകുന്നുണ്ട്.

ഏഥർ മോഡലുകൾക്ക് ഇപ്പോഴുള്ളത് വമ്പൻ വിലക്കിഴിവുകൾ !

ഏഥറിന്റെ ഫ്ലാഗ്‌ഷിപ്പ് മോഡലാണ്‌ 450 എക്സ്. ഇവരുടെ ഏറ്റവും കരുത്തുറ്റ മോഡലും ഇതു തന്നെയാണ്‌. തന്റെ വിഭാഗത്തിലെ ഏറ്റവും മികച്ച പെർഫോമൻസാണ്‌ 450 എക്സിന്റേത്. 3.3 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലേക്കു കുതിക്കാൻ ഇവനാകും! 6kW കരുത്തുള്ള പെർമനെന്റ് മാഗ്നറ്റ് സിൻക്രോണസ് മോട്ടോറും 2.9 കിലോവാട്ടവർ ലിഥിയം അയോൺ ബാറ്ററിയുമാണ്‌ 450 എക്സിനുള്ളത്. ഒന്നര കിലോമീറ്റർ സഞ്ചരിക്കുവാനുള്ള ചാർജ് നേടാൻ (ഏഥർ ഫാസ്റ്റ് ചാർജറിൽ) ഒരു മിനിറ്റ് കുത്തിയിട്ടാൽ മതിയാവും. ഇന്ന് ഇന്ത്യയിൽ വിൽപനയിലുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കിടയിലെ ഏറ്റവും ഉയർന്ന ചാർജിംഗ് സ്പീഡാണിത്.

തകർപ്പൻ പെർഫോമൻസിനു പുറമെ അനേകം രസികൻ ഫീച്ചറുകളുമുള്ള 450എക്സിന്‌ ഇപ്പോൾ 1.47 ലക്ഷമാണ്‌ എക്സ് ഷോറൂം വില. ഈയിടെ എത്തിയ FAME 2 ഭേദഗതി മൂലമാണ്‌ ഈ വില സാധ്യമായത്. 450 എക്സിനേക്കാൾ മിതസ്വഭാവിയായ 450 പ്ലസിനാവട്ടെ 1.27 ലക്ഷമാണ്‌ കോഴിക്കോട്ടെ വില.

വാഹനത്തിനായി മുടക്കുന്ന തുക 18-24 മാസങ്ങൾക്കുള്ളിൽ ഉടമസ്ഥർക്കു തിരിച്ചുപിടിക്കുവാനാകുമെന്നും അതിനപ്പുറം ഓരോ കിലോമീറ്ററിലും 2 രൂപയോളം ലാഭിക്കാനാവുമെന്നുമാണ്‌ ഏഥറിന്റെ വാദം. ഇന്നത്തെ കുതിച്ചുയരുന്ന ഇന്ധനവിലയും, വിപണിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും അവസ്ഥയും കണക്കിലെടുക്കുമ്പോൾ ഇത് ശരിവെക്കാതെ തരമില്ല.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

Ather calicut showroom

ഏഥർ കോഴിക്കോട് മേൽവിലാസം

ഏഥർ സ്പേസ്
കാരിനോ സ്ക്വയർ ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡ്,
നാഷണൽ ഹൈവേ 66, നടക്കാവ്‌
കോഴിക്കോട്‌, കേരളം
673011

English Summary: Ather Energy opens new showroom in Calicut- all details of Ather Calicut showroom

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...