BMW

BMW 8 Series Gran Coupe, BMW M8| ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെയും എം8ഉം എത്തുക ഓൺലൈനായി !

ഈയിടെ ലോഞ്ചു ചെയ്ത ഓൺലൈൻ പോർട്ടൽ വഴിയാവും 8 സീരീസും 1ം8ഉം വിപണിയിൽ എത്തുകയത്രെ!

ജർമൻ കാർ നിർമാതാക്കളായ ബിഎംഡബ്ല്യു അവരുടെ എം 8 കോമ്പറ്റീഷൻ, 8 സീരീസ് ഗ്രാൻ കൂപ്പെ എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തിക്കുമെന്ന വാർത്തയ്ക്ക് ചൂടേറുകയാണ്.. ഓട്ടോക്കാർ ഇന്ത്യയുടെ റിപ്പോർട്ടുകൾ അനുസരിച്ച് കോവിഡ്19 ലോക്ക്ഡൗൺ അവസാനിക്കുന്നതിന് മുന്നേ തന്നെ ഈ മോഡലുകളുടെ ഓൺലൈൻ ലോഞ്ച് ഉണ്ടാവാൻ സാധ്യതയുണ്ട്. ഈയിടെ ലോഞ്ച് ചെയ്ത ‘ബിഎംഡബ്ല്യു കോൺടാക്റ്റ്‌ലെസ്സ് എക്സ്‌പീരിയൻസ്’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാവും ഇവ അനാവരണം ചെയ്യുക.

കാറുകളിലേക്ക് വരാം…
ആരെയും ആകർഷിക്കുന്ന രൂപവും അമ്പരപ്പിക്കുന്ന പെർഫോമൻസും 8 സീരീസ് ഗ്രാൻ കൂപ്പെ എന്ന മോഡലിനെ വേറിട്ടതാക്കുന്നു. ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ് മോഡലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന 8 സീരീസ് ഗ്രാൻ കൂപ്പെയ്ക്ക് 1.4 കോടിയും എം 8ന് 2.3 കോടി രൂപയ്ക്ക് മുകളിലുമാണ് ഇന്ത്യൻ നിരത്തുകളിൽ വില പ്രതീക്ഷിക്കുന്നത്..

bmw 8 series gran coupe bmw m8 india launch


4 ഡോർ മോഡൽ ആയ  840 ഐ ഗ്രാൻ കൂപ്പെക്ക് 5 മീറ്റർ നീളമുണ്ട്. ടർബോ ചാർജർ കരുത്തോട് കൂടിയ ഇൻലൈൻ 6 പെട്രോൾ എൻജിനാണ് ഈ റിയർ വീൽ കാറിന് ശക്തി നൽകുന്നത്. മോഡലിനോട് ഉപഭോക്താക്കൾ മികച്ച താല്പര്യം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കാർ ഡീലർഷിപ്പുകൾ പുറത്തുവിട്ടുകഴിഞ്ഞു..

വിലയിൽ വമ്പനായ എം 8 കോമ്പറ്റീഷൻ എന്ന മോഡലിൽ ബിഎംഡബ്ല്യു തങ്ങളുടെ ഏറ്റവും ശക്തിയേറിയ ട്വിൻ ടർബോ വി 8 എൻജിൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇഷ്ടാനുസരണം ഓൾ വീൽ ഡ്രൈവ് മോഡിലേക്കും മാറ്റാൻ സാധിക്കും. 625 എച്ച്‌പി ശക്തി ഉള്ള 2.3 കോടി വില വരുന്ന എം8 എന്ന മോഡൽ ഒരേ സമയം ഗ്രാൻഡ് ടൂറർ വിഭാഗത്തിലും സ്പോർട്സ് കാർ വിഭാഗത്തിലും ഉൾപെടുത്താവുന്ന ഒന്നാണ്.

News Source: Autocar India

ALSO WATCH: 2020 ജാഗ്വർ എക്സ്‌ഇ മലയാളം വീഡിയോ റിവ്യൂ

Keywords: BMW 8 series gran coupe , BMW M8 to launch through BMW Contactless Experience

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...