News

BMW India Chennai Plant | ബിഎംഡബ്ല്യു ചെന്നൈ പ്ലാന്റ് വീണ്ടും പ്രവർത്തനത്തിലേക്ക് !

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ നിലവിൽ പ്ലാന്റിന്റെ പ്രവർത്തനം

കോവിഡ് 19ന്റെ രോഗവ്യാപനം തടയുന്നതിനായി കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ച ലോക്ക്ഡൗൺ നിലനിൽക്കെ കനത്ത പ്രതിസന്ധിയിലായിരുന്ന വാഹനനിർമാണ മേഖലയ്ക്ക് ചുരുക്കം ചില ഇളവുകൾ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.. ആയതിനാൽ ബി.എം.ഡബ്ല്യു ഇന്ത്യ അവരുടെ ചെന്നൈ പ്ലാന്റിലെ നിർമാണപ്രവർത്തനങ്ങൾ പുരരാരംഭിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ബി.എം.ഡബ്ല്യുവിന്റെ പ്രവർത്തനം. 50% തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ഒരേ ഒരു ഷിഫ്റ്റിൽ ആണ് പ്ലാന്റ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്.

bmw india chennai plant restarts operations

കോറോണയെ നേരിടാനെന്നവണ്ണം പല മാറ്റങ്ങൾക്കും വിധേയമായിരിക്കുകയാണ് ബി.എം.ഡബ്ല്യു ചെന്നൈ പ്ലാന്റ്. തൊഴിലാളികൾ സുരക്ഷിതമായ അകലം പാലിച്ച് ജോലി ചെയ്യുവാനുള്ള സൗകര്യത്തിനോടൊപ്പം എല്ലാവർക്കും പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തിരിക്കുന്നു. പ്ലാന്റ് പരിസരങ്ങളും നിർമാണശാലകളും അണുവിമുക്തമാക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്ന കമ്പനി, തൊഴിലാളികളുടെ ഭക്ഷണസമയം വരെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.

കൊറോണ ഭീതി അകലും വരെ ‘വർക്ക് ഫ്രം ഹോം’ ആശയത്തെ അനുകൂലിക്കുകയാണ് ബി.എം.ഡബ്ല്യു ഹെഡ്ക്വാർട്ടേഴ്സും. തങ്ങളുടെ കാർ ഡീലർഷിപ്പുകൾ സർക്കാർ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉടനടി പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് ബി.എം.ഡബ്ല്യു വൃത്തങ്ങൾ അറിയിച്ചു. ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ബി.എം.ഡബ്ല്യു ഓൺലൈൻ-കാർ-ബയിങ് പ്ലാറ്റ്ഫോമിലേക്കു ഉപഭോക്താക്കളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുണ്ട്.. ഇതിന്റെ ഭാഗമെന്നോണം ഈ ജർമൻ കാർ നിർമാണ വമ്പൻ അവരുടെ ഫ്ലാഗ്ഷിപ് സീരീസ് എന്ന് വിശേഷിപ്പിക്കാവുന്ന കാർ മോഡലുകളായ ബി.എം.ഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെയും എം8 കൂപ്പെയും ഇന്ത്യയിലെത്തിക്കുക ഡിജിറ്റൽ ലോഞ്ചിലൂടെ ആയിരിക്കും.

ALSO READ: ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെയും എം8ഉം എത്തുക ഓൺലൈനായി !

bmw india chennai plant restarts operations
Keywords: BMW India Chennai plant reopens 

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...