Maruti Suzuki

മാരുതിയുടെ ബിഎസ്-6 ഡീസൽ എൻജിൻ വരുന്നു, ആദ്യമെത്തുക XL6 ൽ

XL6 ഡീസലിനു പിന്നാലെ ബ്രസയും എർട്ടിഗയുമൊക്കെ പുത്തൻ ഡീസൽ എൻജിനുമായെത്തും

ഇന്ത്യൻ ഉപഭോക്താക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ് മാരുതി സുസുക്കിയുടെ വാഹനങ്ങൾ. BS6 മാനദണ്ഡങ്ങൾ മുൻനിർത്തി 2020 ൽ മാരുതിയുടെ ഡീസൽ ലൈനപ്പ് അപ്പാടെ നിർത്തലാക്കിയിരുന്നു. ഡീസൽ എൻജിനുകളുടെ ബിഎസ് 6-ലേക്കുള്ള പരിണാമം പെട്രോൾ എൻജിനുകളെ സംബന്ധിച്ച് സങ്കീർണ്ണവും ചിലവേറിയതും ആയതിനാൽ ഇനി പെട്രോൾ എൻജിനുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു അന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ വർദ്ധിച്ച ഡിമാൻ്റ് കണക്കിലെടുത്ത് BS6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5L DDiS ഡീസൽ എൻജിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി.

ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടനുസരിച്ച് BS6 ഡീസൽ എൻജിൻ ലഭിക്കുന്ന ആദ്യ വാഹനം പുത്തൻ XL6 ആയിരിക്കും. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2022 ഡൽഹി ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായി ജനുവരിയിലായിരിക്കും പുത്തൻ XL6 എത്തുക. ഇതിനു പിന്നാലെ ഓട്ടോ എക്സ്പോയിൽ BS6 ബ്രസ ഡീസലും, 2022 പകുതിയോടെ ഡീസൽ എർട്ടിഗയും വിപണിയിലെത്തും. നിലവിലെ പെട്രോൾ വേരിയന്റിനേക്കാൾ 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ കൂടുതലായിരിക്കും ഡീസൽ വേരിയൻ്റുകളുടെ വില എന്ന് പ്രതീക്ഷിക്കുന്നു.

bs6 maruti Brezza diesel

മാരുതിയുടെ ഹരിയാനയിലെ പവർട്രെയിൻ പ്ലാന്റിൽ നിർമ്മിക്കപ്പെടുന്ന ബിഎസ്6 ഡീസൽ എൻജിന്റെ യഥാർഥ സ്പെസിഫിക്കേഷനുകൾ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ BS4 എർട്ടിഗയിലും സിയാസിലും ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ 104 hp, 225 Nm ആണ് ഉദ്‌പാദിപ്പിച്ചിരുന്നത്. ഇതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഒരുപക്ഷേ കൂടുതൽ ഇന്ധനക്ഷമതക്കായി ചില കൂട്ടിച്ചേർക്കലുകളും ഉണ്ടായേക്കാം. BS4 മോഡലുകളിലെ 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓട്ടോമാറ്റിക്കും ബിഎസ് 6 ഡീസൽ പതിപ്പുകളിൽ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ പതിവനുസരിച്ച് ഒരുപക്ഷേ ബ്രസയ്ക്കും സിയാസിനും പിന്നാലെ ടൊയോട്ടയുടെ റീബാഡ്ജ് ലൈനപ്പിലും ഇവ എത്തിയേക്കാം. ഇങ്ങനെയെങ്കിൽ ആദ്യം ‘ഡീസലാവുക’ ടൊയോട്ട അർബൻ ക്രൂയ്സറാവാം. മാരുതി സിയാസിനെ ബെൽറ്റ എന്ന പേരിൽ അവതരിപ്പിക്കുവാനും ടൊയോട്ടയ്ക്ക് പദ്ധതി ഉള്ളതിനാൽ അവിടെയും ഇതേ എൻജിൻ എത്തിയേക്കാം.

2020ൽ 75 ശതമാനവും 2021ൽ 85 ശതമാനവുമാണ് മാരുതി സുസൂക്കിയുടെ പെട്രോൾ കാറുകളുടെ സ്വീകാര്യത വളർന്നത്. ഇക്കാലയളവിൽ CNG വാഹനങ്ങളുടെ വിപണി വിഹിതവും കാര്യമായ വളർച്ച രേഖപ്പെടുത്തി. ഡീസൽ എൻജിൻ കൂടി എത്തുന്നതോടെ വില്പന പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

പുതു തലമുറ സെലേറിയോ, പുത്തൻ ആൾട്ടോ, രണ്ടാം തലമുറ ബ്രസ, ജിംനി 3 ഡോർ, ജിംനി 5 ഡോർ, എന്നിങ്ങനെ അനേകം തകർപ്പൻ ലൊഞ്ചുകളാണ് മാരുതിയിൽ നിന്നും ഇനി വരാനിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Maruti Suzuki will launch the Bs6 diesel engines in January, in the XL6 diesel.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...