Toyota

ബിഎസ്‌6 ടൊയോട്ട കാമ്രി അവതരിച്ചു!

ബിഎസ്‌ 6 വാഹനത്തിന്റെ ഫീച്ചർ നിരയിലും മറ്റും മാറ്റങ്ങളില്ല.

ഒരു ലക്ഷം രൂപയോളം വിലവർധനവുള്ള ബി.എസ്.6 അപ്ഗ്രേഡുമായി എത്തിയിരിക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്വറി മോഡൽ ആയ കാമ്രി. വില 36.95 ലക്ഷത്തിൽ നിന്നും 37.88 ലക്ഷത്തിൽ എത്തിനിൽക്കുമ്പോൾ ഈ മോഡലിന് ടൊയോട്ട നൽകിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എമിഷൻ കുറഞ്ഞു എന്നതൊഴിച്ചാൽ എൻജിന്റെ ഭാഗത്ത് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് ശ്രദ്ധേയം. ബി.എസ്.4 മോഡലിലെ പോലെ തന്നെ 178 പി.എസ് ശക്തിയും 221 ന്യൂട്ടൻ മീറ്റർ ടോർക്കും ഉല്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും 120 പി.എസ് ശക്തിയും 202 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറും ഒന്നിക്കുകയാണ്‌ ഇവിടെയും.. ഒരു സി.വി.ടി ഗിയർ ബോക്സുമായി ബന്ധിച്ചിരിക്കുന്ന എൻഞ്ചിന് പ്യുവർ ഇലക്ട്രിക്, പ്യുവർ ഐ.സി.ഇ മോഡലുകളിലും അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ഉപയോഗപ്പെടുത്താവുന്ന ഒരു മോഡിലും വാഹനത്തെ ചലിപ്പിക്കാൻ സാധിക്കും. ഇക്കോ, നോർമൽ, പവർ എന്നീ ഡ്രൈവ് മോഡുകളും കാമ്രി നൽകുന്നു.

ആഡംബരത്തിന്റെയും ആധുനികതയുടെയും കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഇടം കൊടുക്കാത്ത കാമ്രിയുടെ ഇന്റീരിയർ അതിമനോഹരമാണ്. നാവിഗേഷനോടു കൂടിയ ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, 9 സ്‌പീക്കർ ജെ.ബി.എൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വെന്റിലേഷനോട് കൂടിയ മുൻ പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, ഹെഡ്-അപ് ഡിസ്പ്ലേ, ക്രൂയിസ് കണ്ട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ സ്റ്റിയറിംഗ്, 3- സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ എന്നിങ്ങനെ വളരെയധികം അത്യാധുനിക സൗകര്യങ്ങൾ കാമ്രി ഉപഭോക്താക്കൾക്കായി കാഴ്ച്ചവെക്കുന്നു.

യാത്രികരുടെ സുരക്ഷയ്ക്കും ടൊയോട്ട പ്രാധാന്യം നൽകിയിരിക്കുന്നു. 9 എയർബാഗുകളോടൊപ്പം എ.ബി.എസ്. , ഇ.ബി.ഡി, മുൻ-പിൻ ഭാഗങ്ങളിലെ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ കാമറ എന്നിവയും കാറിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നു.

പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിട്യൂഡ് ബ്ലാക്ക്, ബേർണിംഗ് ബ്ലാക്ക്, റെഡ് മൈക്ക, ഫാന്റം ബ്രൗൺ, ഗ്രാഫൈറ്റ് മെറ്റാലിക് എന്നീ 7 കളർ സ്‌കീമുകളിൽ ആണ് 2020 കാമ്രി വിപണിയിലെത്തുക. നിലവിൽ എതിരാളികൾ ഇല്ലാതെ നിരത്തിൽ വിലസാൻ അവസരം ഉള്ള കാമ്രിക്ക് സ്കോഡയുടെ പുതു തലമുറ സൂപർബ് എത്തുമ്പോൾ എന്താണുണ്ടാവുക എന്നത് കണ്ടറിയണം.

ALSO READ:

English Summary: BS6 Toyota Camry launched in India | Vroom Head Malayalam | Car and Bike news and reviews in Malayalam

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...