Citroen

Citroen C5 Aircross Booking: സിട്രോൺ C5 എയർ ക്രോസ്സ് ഉടൻ എത്തും, ബുക്കിംഗ് ആരംഭിച്ചു!

50000 രൂപ അടച്ച് സിട്രോണിന്റെ ഡീലർഷിപ്പുകളിലോ വെബ്സൈറ്റിലൂടെയോ ബുക്ക് ചെയ്യാം…

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യൻ വാഹന വിപണിയിൽ എത്താനൊരുങ്ങുകയാണ്. ആദ്യമെത്തുന്ന സിട്രോൺ C5 എയർ ക്രോസിന്റെ ബുക്കിംഗ് ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു. സിട്രോൺ വെബ്‌സൈറ്റിലൂടെയും ഡീലർഷിപ്പുകളിലൂടെയും 50000 രൂപ അടച്ചു വാഹനം ബുക്ക് ചെയ്യാം.

മാർച്ച് 1 നും ഏപ്രിൽ 6 നും ഇടയിൽ ബുക്ക് ചെയ്യുന്നവർക്ക് 5 വര്ഷം/50000km മെയിന്റനൻസ് പാക്കേജ് സൗജന്യമായി ലഭ്യമാവും. ജൂൺ 30 നു മുൻപ് കാർ സ്വീകരിക്കുന്നവർക്കായിരിക്കും ഈ ഓഫർ ബാധകമാവുക. കാറിന്റെ സർവ്വീസിംഗ് ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഭാഗങ്ങളുടെ റീപ്ലേസ്‌മെന്റ് അടങ്ങുന്നതാണ് പ്രസ്തുത പാക്കേജ്. എന്നാൽ വീൽ അലൈൻമെന്റ്, ബാലൻസിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

C5 നു കരുത്തേകുന്നത് ഒരു 2.0 ലിറ്റർ 4- സിലിണ്ടർ ഡീസൽ എൻജിനാണ് . 177ps മാക്സിമം പവറും 400Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. 8- സ്പീഡ് ടോർക് കോൺവെർട്ടർ ടൈപ്പ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണുള്ളത്. ARAI- അംഗീകരിച്ച 18.6 kmpl മൈലേജ് അവകാശപ്പെടുന്ന സിട്രോൺ C5 എയർ ക്രോസ്സ് ‘ഫീൽ’, ‘ഷൈൻ’ എന്നീ രണ്ട് ട്രിമ്മുകളിൽ ലഭ്യമാവും.

പനോരാമിക് സൺ റൂഫ്, സ്മാർട്ട് ഫോൺ കണക്ടിവിറ്റിയോട് കൂടിയ 8.0 ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6- സ്പീക്കർ സൗണ്ട് സിസ്റ്റം, ഹാൻഡ്‌സ്-ഫ്രീ ആയി തുറക്കാവുന്ന ടെയിൽ ഗേറ്റ്, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്രൂയിസ് കൺട്രോൾ, പവേർഡ് ഡ്രൈവിംഗ് സീറ്റ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ഡ്യുവൽ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പഡ്ഡിൽ ലാംപ്, ഓട്ടോ ഡിമ്മിങ് IRVM, ഹീറ്റഡ് ORVMs, LED ഹെഡ്‍ ലൈറ്റ്‌സ് തുടങ്ങിയവയാണ് സിട്രോൺ C5 എയർ ക്രോസിലെ പ്രധാന ഫീച്ചറുകൾ.

CKD റൂട്ട് വഴിയെത്തുന്ന എയർ ക്രോസ്സ്, തിരുവള്ളൂരിലെ CK ബിർള പ്ലാൻ്റിലായിലായിരിക്കും അസ്സെംബിൾ ചെയ്യപ്പെടുക. ഏകദേശം 30 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന C5 എയർ ക്രോസ്സ്, 3 വര്ഷം/1 ലക്ഷം km വാറന്റിയോടും റോഡ് സൈഡ് അസ്സിസ്റ്റൻസോഡും കൂടിയാണ് എത്തുന്നത്.

സിട്രോൺ C5 എയർ ക്രോസ് വിപണിയിൽ നേരിടുക ജീപ്പ് കോമ്പസ്, ഹ്യൂണ്ടായ് ട്യുസൺ, ടാറ്റാ ഹാരിയർ (ടോപ് ട്രിം), MG ഹെക്ടർ (ടോപ് ട്രിം) തുടങ്ങിയവയെയാവും.

Image Source: Citroen India social handles

English Summary: Citroen C5 aircross SUV booking begins, launch soon

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...