Ducati

ഡുകാറ്റി പനഗേയ്ൽ വി 2 വരുന്നു, ബുക്കിംഗ് ആരംഭിച്ചു

വി4ന്റെ അത്ര ഭീകരൻ ഒന്നുമല്ല വി 2 കേട്ടോ…

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഡുകാറ്റി അവരുടെ പനഗേയ്ൽ വി2 എന്ന മോഡൽ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ മുന്നോടിയായി ബൈക്കിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഡുകാറ്റി ഇന്ത്യ. ഒരു ലക്ഷം രൂപയാണ് പ്രീബുക്കിംഗ് തുക. ഈ വരുന്ന ആഴ്ച്കളിലായി മാർക്കറ്റ് ലോഞ്ച് പ്രതീക്ഷിക്കുന്ന വി2 വിന്റെ ഡെലിവറിയും ഉടൻ തന്നെ ഉണ്ടാവും എന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്.

കഴിഞ്ഞ വർഷം ആഗോളതലത്തിൽ പനഗേയ്ൽ 959ന്റെ പകരക്കാരനായി അവതരിപ്പിച്ച വി2, മിഡിൽ വെയ്റ്റ് സൂപ്പർസ്പോർട് വിഭാഗത്തിൽപ്പെടുന്ന ഒരു ബൈക്ക് ആണ്. ഡുകാറ്റിയുടെ തന്നെ ഉയർന്ന സ്പോർട്സ് ബൈക്ക് ആയ വി4നോട് രൂപസാദൃശ്യവുമായിട്ടാണ് വി2വിന്റെ വരവ്. മോണോ-കോക്ക് ഫ്രെയിമിനോട് ഒപ്പം എത്തുന്ന അലുമിനിയം സ്വിങ് ആമും വി2വിന്റെ സവിശേഷതയാണ്.

959ലെ പോലെ തന്നെ 955സിസി, എൽ-ട്വിൻ, സൂപ്പർക്വാഡ്രോ എൻജിൻ ആണ് വി2വിൽ ഉണ്ടാവുക. 155 ബിഎച്.പി ശക്തിയും 104 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷി ഉള്ള ഈ എൻജിൻ ഒരു 6 സ്പീഡ് ട്രാൻസ്മിഷനും ബൈ-ഡൈറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമായാവും എത്തുക. ഇതിനു പുറമെ ബൈക്കിന്റെ വിവരങ്ങൾ പ്രദർശിപ്പിക്കാനായുള്ള ഒരു 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും വി2വിന്റെ പ്രത്യേകതയാണ്‌.. കോർണറിങ് എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എൻജിൻ ബ്രേക്ക് കൺട്രോൾ മുതലായ ഇലക്ട്രോണിക് ഫീച്ചറുകൾ ഈ ഡിസ്പ്ലേ ഇന്റർഫേസിലൂടെ നിയന്ത്രിക്കാം.15-15.5 ലക്ഷം വരെയാണ് ഡുകാറ്റി പനഗേയ്ൽ വി2വിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില.

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...