Jaguar

Jaguar I-Pace: ജാഗ്വറിന്റെ പുതിയ ഓൾ-ഇലട്രിക് പെർഫോമൻസ് SUV വിപണിയിൽ! വില 105.9 ലക്ഷം മുതൽ!

ജാഗ്വർ ഇന്ത്യയുടെ ഇലക്ട്രിഫിക്കേഷൻ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ് ഐ പേസ്.

ടാറ്റാ മോട്ടോഴ്സിനു കീഴിലുള്ള ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയുടെ ആദ്യത്തെ ബാറ്ററി-ഇലക്ട്രിക്ക് വാഹനമാണ് ജാഗ്വർ ഐ-പേസ്. ആഡംബരത്തിനും പെർഫോമൻസിനും ഒപ്പം PiVi ഇൻഫോടെയ്ൻമെൻറ് പോലുള്ള കാലികമായ ഫീച്ചറുകളുമുള്ള ജാഗ്വർ ഐ-പേസിന് 105.9 ലക്ഷം രൂപയിലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. S, SE, HSE എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ വേരിയൻ്റുകളിൽ വാഹനം ലഭ്യമാണ്.

കാണാൻ സ്റ്റൈലനാണ് ഐ പേസ്. പുതുതലമുറ ജാഗ്വർ മോഡലുകളുടെ രൂപഗുണങ്ങൾ എല്ലാം ഈ വാഹനത്തിനു ലഭിച്ചിട്ടുണ്ട്. സുന്ദരമായ ബോഡി ലൈനുകളും ഇമ്പമുള്ള വടിവുകളും ചേരുന്നതാണ് ആകെ രൂപം. ഒരു തികഞ്ഞ പെർഫോമൻസ് എസ്‌യുവി എന്ന് ഒറ്റ നോട്ടത്തിലേ വെളിപ്പെടും.

Features

അങ്ങേയറ്റം ‘ഡ്രൈവർ ഓറിയൻ്റഡ്’ ആയാണ് ഐ പേസിൻ്റെ ക്യാബിൻ ഒരുക്കിയിട്ടുള്ളത്. വ്യക്തമായ ഗ്രാഫിക്കുകൾ ഉപയോഗിച്ചുകൊണ്ട് ബാറ്ററിയുടെ സ്റ്റാറ്റസ് അടക്കമുള്ള കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന 31.25cm HD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സിഗ്നൽ ബൂസ്റ്റിംഗ് അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ വയർലെസ്സ് ചാർജിങ് പാഡും, ഫ്ലോട്ടിങ് സെന്റർ കൺസോളും, ആപ്പിൾ കാർ play, ആൻഡ്രോയിഡ് ഓട്ടോ, രണ്ട് ഫോണുകൾ ഒരേ സമയം പെയർ ചെയ്യാവുന്ന ബ്ലൂ ടൂത്ത് കണക്ടിവിറ്റി എന്നിവയുള്ള ഇൻഫോടെയ്ന്മെൻ്റ് സിസ്റ്റവുമൊക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്.

SOTA ‘സോഫ്റ്റ്‌വെയർ ഓവർ ദി എയർ’ അപ്ഡേറ്റുകൾ ഉള്ളത്‌ കൊണ്ട് സർവീസ് സെൻ്ററുകൾ സന്ദർശിക്കാതെതന്നെ ഇൻഫോടെയ്ൻമെൻറ്, ബാറ്ററി മാനേജ്‌മന്റ്, ചാർജിങ് തുടങ്ങിയവ സംബന്ധിച്ചുള്ള അപ്ഡേറ്റുകൾ സ്വന്തമാക്കാം. 3D സറൌണ്ട് ക്യാമറയും ക്ലിയർ സൈറ്റ് റിയർ വ്യൂ മിററും, ക്ലൈമറ്റ് കണ്ട്രോളും, പ്രീ-കണ്ടിഷൻ ചെയ്ത പ്യൂരിഫിക്കേഷൻ സൗകര്യവും ഈ വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

Specifications

294kW (395 hp) പവറും 696Nm ടോർക്കും ഉല്പാദിപ്പിക്കാൻ പോന്നതാണ് ഐപേസ്. 197 എച്ച് പി വീതം കരുത്തുള്ള രണ്ട് ഇലക്ട്രിക്ക് മോട്ടോറുകൾ ഐപേസിൻ്റെ ഓരോ ആക്സിലിലുമുണ്ട്, അതായത് ഈ വാഹനം 4 വീൽ ഡ്രൈവ് ആണെന്നു ചുരുക്കം. പൂജ്യത്തിൽ നിന്ന് 100 km/h വേഗതയെടുക്കാൻ വെറും 4.8 സെക്കൻഡുകൾ മതിയാവും. മണിക്കൂറിൽ 200 കിലോമീറ്ററാണ് പരമാവധി വേഗം.

ലാൻഡ് റോവറിൻ്റെ ഡി7 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞ D7e പ്ലാറ്റ്ഫോമിലാണ് ഐ-പേസ് നിർമ്മിച്ചിരിക്കുന്നത്. 90kWh ലിഥിയം-അയോൺ ബാറ്ററിയാണ് ഈ ഇലക്ട്രിക്ക് കാറിള്ളത് . ആക്സിലുകൾക്കിടയിൽ താഴെയായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്. ഇത് സെന്റർ ഓഫ് ഗ്രാവിറ്റി കുറയ്ക്കുന്നതിനും എല്ലായിടത്തും സമമായ ഭാരവിന്യാസം ലഭ്യമാക്കുന്നതിനും സഹായിക്കുന്നു. ഡിസി ചാർജറിലൂടെയും വീട്ടിൽ ഘടിപ്പിക്കുന്ന എസി പോയൻ്റിലൂടെയും ചാർജ് ചെയ്യാവുന്ന വാഹനത്തിന് ഒറ്റ ചാർജ്ജിൽ 470 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ വാദം.

അന്താരാഷ്ട്ര വിപണിയിൽ 80 ലേറെ അവാർഡുകൾ വാരിക്കൂട്ടിയ ഒരു മോഡൽ കൂടിയാണ് i-പേസ്. വേൾഡ് കാർ ഓഫ് ദി ഇയർ, വേൾഡ് കാർഡ് ഡിസൈൻ ഓഫ് ദി ഇയർ, വേൾഡ് ഗ്രീൻ കാർ 2019 തുടങ്ങിയ വമ്പൻ അംഗീകാരങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ i-പേസ് നേടിക്കഴിഞ്ഞു.

5 വർഷത്തെ സർവീസ് പാക്കേജും, റോഡ് സൈഡ് അസ്സിസ്റ്റൻസ് പാക്കേജും, 7.4kW AC വാൾ മൗണ്ടഡ് ചാർജറും, 8 വർഷം അല്ലെങ്കിൽ 160000km ബാറ്ററി വാറന്റിയുമൊക്കെ ജാഗ്വർ ഐ പേസിനൊപ്പം നൽകുന്നുണ്ട് .

വേരിയൻ്റ്വില (ലക്ഷം)
I Pace S105.91
I Pace SE108.15
I Pace HSE112.29
Jaguar I Pace variants and price

ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള 22 ഓളം ജാഗ്വർ ലാൻഡ് റോവർ വില്പനശാലകൾ ഇപ്പോൾ EV-റെഡി ആണ്. 35 EV ചാർജറുകൾ ഇതിനോടകം ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ജാഗ്വർ വില്പനശാലകൾക്കു പുറമെ ടാറ്റാ പവറിന്റെ EZ ചാർജ് ശൃംഖലയിലുള്ള 200 ഓളം വരുന്ന പോയൻ്റുകളിലൂടെയും ‘യൂസ് ആൻഡ് പേ’ അടിസ്ഥാനത്തിൽ ഈ വാഹനം ചാർജ് ചെയ്യാവുന്നതാണ്.

English Summary: 2021 Jaguar I Pace electric SUV launched in India from 105.9 lakh

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...