BMWUncategorized

EVM Autokraft Trivandrum: കേരളത്തിൽ 2 പുതിയ ഡീലർഷിപ്പുകളുമായി BMW ഇന്ത്യ!

BMW ഇന്ത്യ ഗ്രൂപ്പിന്റെ കാർ, മോട്ടോറാഡ്, യൂസ്ഡ് കാർ വിഭാഗങ്ങളാണ് പുതിയ ഡീലർഷിപ്പിൽ പ്രവർത്തിക്കുക

ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരളത്തിൽ രണ്ട് ഡീലർഷിപ്പുകൾ കൂടി തുറന്നിരിക്കുകയാണ് ജർമ്മൻ ബ്രാൻഡായ BMW . എല്ലാ സംസ്ഥാനങ്ങളിലും തങ്ങളുടെ സെയിൽസ്-സർവീസ് ഔട്ട്ലെറ്റുകളുടെ വിപുലമായ ശൃംഖല ഒരുക്കുന്നതിൻ്റെ ഭാഗമായാണ് തിരുവന്തപുരത്ത് ഇവർ പുതിയ ഷോറൂമും വർക്ക്ഷോപ്പും തുറന്നത്. കൊച്ചിയിൽ ലോകോത്തര നിലവാരത്തിൽ ഷോറൂം ഒരുക്കിയിരിക്കുന്ന ഇവിഎം ഓട്ടോക്രാഫ്റ്റ് തന്നെയാണ് തിരുവനന്തപുരത്തെയും ഡീലർ പാർട്ട്നർ. ബിഎംഡബ്ല്യുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാർക്കറ്റുകളിൽ ഒന്നാണ് കേരളം. നമ്മുടെ നാട്ടിലെ ആഡംബര-കാർ വിപണിയുടെ നല്ലൊരു പങ്കും കയ്യാളുന്നത് ഈ ജർമ്മൻ വാഹനഭീമന്മാരാണ്.

തിരുവനന്തപുരത്തെ EVM ഓട്ടോക്രാഫ്ട് ഫെസിലിറ്റി BMW ഇന്ത്യയുടെ ഏറ്റവും പുതിയ ഫെസിലിറ്റി NEXT ഫ്രേംവർക്കിന് അനുസൃതമായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ BMW ഷോറൂം കൂടിയായ ഇവിടെ അത്യാധുനിക സംവിധാനങ്ങളാണുള്ളത്. 14000 ചതുരശ്ര അടിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഡീലർ ഫെസിലിറ്റിയിൽ BMW കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും വില്പനയ്ക്കും പ്രദർശനത്തിനുമായി ഒരുക്കിയ അനേകം സജ്ജീകരണങ്ങളുണ്ട്. കൂടാതെ BMWവിന്റെ സർട്ടിഫൈഡ് യൂസ്ഡ് കാർ ശൃംഖലയായ ‘പ്രീമിയം സെലക്ഷനിൽ’ നിന്നുമുള്ള വാഹനങ്ങളും ഇവിടെ പ്രദർശിപ്പിക്കപ്പെടും. ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡിന്റെ ആറു ബൈക്കുകളും വിശദമായ ആക്സസറി നിരയും പ്രദർശിപ്പിക്കുവാനും വിൽക്കുവാനും ഈ ഷോറൂമിൽ ഇടമുണ്ട്.

bmw dealership trivandrum

പുതിയ ഫെസിലിറ്റി ‘നെക്സ്റ്റ്’ ഔട്ട്ലെറ്റ് ആയതുകൊണ്ട് വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയുള്ള പ്രൊഡക്ട് ഏക്സ്‌പീരിയൻസും കമ്പ്യൂട്ടർ സഹായത്തോടെയുള്ള കസ്റ്റമൈസേഷൻ എക്സ്പീരിയൻസുമൊക്കെ ഇവിടെ സാധ്യമാവും.

സെയിൽസ് ഔട്ട്ലെറ്റ് മാത്രമല്ല, ലോകോത്തര നിലവാരമുള്ള ഒരു വർക്ക്‌ഷോപ്പും ഇവിഎം തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്. 21000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ഈ സർവീസ് സ്റ്റേഷനിൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന 5 മെക്കാനിക്കൽ സർവീസ് ബേകളും 4 പെയിന്റ് ആൻഡ് ബോഡി ഷോപ്പ് ബേകളുമുണ്ട്. ലോകോത്തര നിലവാരമുള്ളതും സാങ്കേതികമായി ഏറെ മുന്നിട്ടു നിൽക്കുന്നതുമായ ഉപകരണങ്ങളുള്ള ഇവിടെ ബിഎംഡബ്ള്യുവിൻ്റെ ഗുർഗാവിലെ ട്രെയിനിംഗ് സെൻ്ററിൽ വിദഗ്ധ പരിശീലനം നേടിയ മെക്കാനിക്കുകളും സാങ്കേതികവിദഗ്ധരുമാവും ഉണ്ടാവുക.

കടകംപിള്ളിയിലാണ് എവിഎം ഓട്ടോക്രാഫ്റ്റിന്റെ സെയിൽസ് ഔട്ട്ലെറ്റ് സ്ഥിതിചെയ്യുന്നത്. എന്നാൽ സർവീസ് ഔട്ട്ലെറ്റ് കൊച്ചുവേളിയിലെ ഇന്ഡസ്ട്രിയൽ ഏരിയയിലാണ്. ഇന്ത്യയിലെ വളർന്നു വരുന്ന സംസ്ഥാനങ്ങളിൽ 10 അൾട്രാ മോഡേൺ ഡീലർഷിപ്പുകൾ സ്ഥാപിക്കാനുള്ള BMW ഇന്ത്യയുടെ ഉദ്യമത്തിൻ്റെ ഭാഗമാണ് ഈ ഡീലർഷിപ്പുകൾ.

English Summary: BMW India and EVM Autokraft open two new BMW dealerships in Kerala

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...