NewsUncategorized

സാമൂഹിക അകലം പാലിച്ചുകൊണ്ട് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ പുറത്തിറങ്ങി

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ ജാഗ്വർ ലാൻഡ് റോവർ നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്നത്.

കോവിഡ് 19 ലോക്ക്ഡൗൺ കാരണം പ്രവർത്തനം നിർത്തിവച്ചിരുന്ന വാഹനനിർമാണ പ്ലാന്റുകൾ ഓരോന്നായി പ്രവർത്തനം പുനരാരംഭിക്കുകയാണ്. കേന്ദ്ര മന്ത്രാലയം നിർദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇവയുടെ നടത്തിപ്പ്. ഇതേ രീതിയിൽ ജാഗ്വാർ ലാൻഡ് റോവർ അവരുടെ സോലിഹൽ പ്ലാന്റ് തുറന്നിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയാണ് ജെഎൽആർ തങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ തുടരുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം തൊഴിലാളികളെ ബോധ്യപ്പെടുത്തുവാൻ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തൊഴിലാളികളുടെ ശരീര താപം അളക്കുന്നതിനായി തെർമൽ ക്യാമറകൾ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തൊഴിലാളികൾക്കും പി.പി.ഇ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ജാഗ്വാർ കോവിഡ് 19 പോരാട്ടത്തിനായി തങ്ങളുടെ പ്ലാന്റിൽ തന്നെ നിർമിച്ച റീ-യൂസബിൾ ഫേസ് വൈസറുകളും തൊഴിലാളികളുടെ സുരക്ഷക്കായി നൽകിയിട്ടുണ്ട്.

Range Rover Land Rover

മാത്രമല്ല, വലിയ തോതിൽ ഹാൻഡ് സാനിറ്റൈസറുകളും ജാഗ്വാർ പ്ലാന്റിൽ നിർമിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് പ്രായോഗികം അല്ലാത്ത തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർ പി.പി.ഇ കിറ്റ് ധരിക്കണം എന്നത് കർശനമായി നിർദേശിക്കപ്പെട്ടിട്ടുമുണ്ട്.

Range Rover Land Rover

ഈ മാനദണ്ഡങ്ങളും സാമൂഹിക അകലവും ഒക്കെ പാലിച്ചുകൊണ്ട് ജാഗ്വാർ ലാൻഡ് റോവർ നിർമ്മിച്ച ആദ്യ റേഞ്ച് റോവർ പുറത്തിറങ്ങി. ഇതിനോടൊപ്പം തന്നെ ജാഗ്വാർ ലാൻഡ് റോവറിന്റെ സ്ലൊവാക്യയിലെയും ഓസ്ട്രിയയിലെയും പ്ലാന്റുകളും പ്രവർത്തനസജ്ജമായിട്ടുണ്ട്. വോൾവർഹാംടൺ പ്ലാന്റിൽ കഴിഞ്ഞ ആഴ്ച മുതൽ ഇൻജിനിയം എൻജിൻ നിർമാണം തുടങ്ങിയിരുന്നു. ചൈനയിലെ ചാങ്ഷു പ്ലാന്റാവട്ടെ ഫെബ്രുവരി മദ്ധ്യേ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ജാഗ്വാർ ലാൻഡ് റോവറിന്റെ മറ്റ് പ്ലാന്റുകളും ഉടനടി പ്രവർത്തനം പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ:

English Summary: Land Rover rolls out first Range Rover made under social distancing

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...