Ford

Ford F 150 Lightning- വെള്ളിടി പോലെ ഫോർഡിന്റെ ആദ്യ ഇലക്ട്രിക്ക് പിക്കപ്പ് !

ഫോർഡ് എഫ് 150 ലൈറ്റ്നിംഗ് രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാകും!

ഫോർഡ് ആദ്യമായി അവരുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് യുഎസ് വാഹനവിപണിയിൽ പുറത്തിറക്കി. പതിറ്റാണ്ടുകളായി പിക്കപ്പ് ട്രക്ക് വിഭാഗത്തിൽ ആഗോള വിപണികളിൽ എഫ് സീരീസ് ട്രക്കുകൾ പ്രചാരത്തിലുണ്ട്, ഫോർഡ് എഫ് 150 ആവാം ഒരുപക്ഷേ ഇക്കൂട്ടത്തിലെ സൂപ്പർതാരം, ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മുതൽ വലിയൊരു ആരാധകവൃന്ദം എഫ് 150-ക്ക് സ്വന്തമായുണ്ട്.. ഫോർഡ് അവരുടെ ആദ്യത്തെ ഇലക്ട്രിക്ക് പിക്കപ്പ് നിർമ്മിക്കുന്നതിനായി തിരഞ്ഞെടുത്തതും എഫ് 150 യെ തന്നെയാണ്. എഫ് 150 ലൈറ്റ്നിംഗ് എന്ന് പേരിട്ടിരിക്കുന്ന ഓൾ-ഇലക്ട്രിക് മോഡൽ അടുത്ത വർഷം വസന്തകാലത്തോടെ (2022 പകുതിയോടെ) യുഎസിൽ വില്പനയ്ക്കെത്തും.

ഡിസൈൻ

ഇലക്ട്രിക് എഫ് 150 യുടെ അടിസ്ഥാന രൂപം പെട്രോൾ എൻജിൻ വേർഷൻ്റേതിനോട് അടുത്തുനിൽക്കുന്നു. മുൻവശത്തെ LED ലൈറ്റ് ബാറും പുനർരൂപകല്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലൈറ്റുകളും ലൈറ്റ്‌നിങ്ങിൻ്റെ രൂപത്തിനു പുതുമ നൽകുന്നു. ഗ്ലോസ് ബ്ലാക്ക് നിറമുള്ള ഫോക്സ് ഗ്രിൽ ഇലക്ട്രിക്ക് എഫ് 150യുടെ പ്രത്യേകതയാണ്. അലോയ് വീലുകളും പുതിയതാണ്.

പെട്രോൾ എൻജിൻ മാറി ഇലക്ട്രിക്ക് പവർ ട്രെയിൻ വന്നപ്പോൾ ബോണറ്റിനടിയിൽ 400 ലിറ്ററോളം വരുന്ന സ്റ്റോറേജ് സ്ഥലവും ലഭ്യമായിട്ടുണ്ട്.

2 16x9 1

ക്യാബിനും ഫീച്ചറുകളും

ഫോർഡ് എഫ് 150 ലൈറ്റ്നിങ്ങിൻ്റെ ഉൾഭാഗത്ത് പൂർണ്ണമായും ഡിജിറ്റലായ 12 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, OTA അപ്‌ഡേറ്റുകൾ, ഫോർഡ് ബ്ലൂക്രൂസ് L 2 ഡ്രൈവർ-അസിസ്റ്റ് സിസ്റ്റം, ഉയർന്ന ട്രിമ്മുകളിൽ ടെസ്ല കാറുകളിലേതു പോലെയുള്ള വലിയ 15.5 ഇഞ്ച് (താഴ്ന്ന വേരിയന്റുകൾ 12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റോടുകൂടിയാണെത്തുന്നത് ) SYNC 4 A ഇൻ‌ഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവയാണ് എടുത്ത് പറയാവുന്ന സവിശേഷതകൾ.

മെക്കാനിക്കൽസ്

പാരമ്പര്യമെന്ന പോലെ എഫ് 150 ലൈറ്റ്നിങ്ങും ‘ഫോർഡ് ടഫ്’ ആയാണ് നിർമ്മിച്ചിരിക്കുന്നത്. മിലിട്ടറി-ഗ്രേഡ് അലുമിനിയം അലോയ് ബോഡിയും നവീകരിച്ച ചേസിസും വാഹനത്തിലുണ്ട്. ഇലക്ട്രിക് എഫ് 150 രണ്ട് ലിക്വിഡ്-കൂൾഡ്, ലിഥിയം അയൺ ബാറ്ററി ഓപ്ഷനുകളുമായാണ് എത്തുന്നത്. സ്റ്റാൻഡേർഡ് ബാറ്ററി ഉള്ള വാഹനത്തിന് ഒറ്റ ചാർജിൽ 370 കിലോമീറ്റർ റേഞ്ച് ലഭിക്കും, അതേസമയം ശേഷികൂടിയ (എക്സ്റ്റെൻഡഡ് റേഞ്ച്) ബാറ്ററി ഏകദേശം 482 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

1 16x9 1

ഫോർഡ് ലൈറ്റ്നിംഗ് പിക്കപ്പിന് ഇരട്ട മോട്ടോറുകളാണ് ഉള്ളത്- ഓരോ ആക്‌സിലിലും ഒന്നെന്ന രീതിയിൽ transverse ആയി ഘടിപ്പിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് ബാറ്ററിയോടൊപ്പം 426 എച്ച്പിയും എക്സ്റ്റെൻഡഡ് റേഞ്ച് പതിപ്പിൽ 563 എച്ച്പിയുമാണ് കരുത്ത്, രണ്ട് വകഭേദങ്ങളിലും 1050 nm ആണ് ടോർക്ക്. വിപണിയിലെത്തുന്നത്തോടെ ഇന്നുവരെ നിർമ്മിക്കപ്പെട്ട ഏറ്റവും ടോർക്കിയായ എഫ് 150 ആയിരിക്കും മിന്നലെന്ന് സാരം.4 വീൽ ഡ്രൈവോടു കൂടിയ വാഹനത്തിന് 0-100kmph വേഗതയ എടുക്കാൻ 4.0 സെക്കന്റുകൾ മതിയാവും.

ഇൻഡിപെൻഡൻ്റ് റിയർ സസ്‌പെൻഷനും കുറഞ്ഞ സെൻ്റർ ഓഫ് ഗ്രാവിറ്റിയുമായി എത്തുന്ന ലൈറ്റ്നിംഗ് , ഇതുമൂലം ഇലക്ട്രിക്ക് എഫ് 150ക്ക് കൂടുതൽ സ്ഥിരതയും യാത്രാസുഖവും ലഭിക്കുന്നു.

ഈ വാഹനത്തിന്റെ ലഗ്ഗേജ്‌ ഏരിയയ്ക്ക് 910 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും. കൂടാതെ, 4536 കിലോഗ്രാം വരെ ടോ ചെയ്യാനും സാധിക്കും !

8 16x9 1

ചാർജിങ്

ബേസ് വേരിയൻ്റ് എഫ് 150 ലൈറ്റ്നിങ്ങിന് 11.3kw സിംഗിൾ ചാർജർ മാത്രമാണുള്ളത് . എന്നാൽ, ഉയർന്ന വേരിയന്റുകൾക്ക് ഡ്യുവൽ ചാർജ്ജർ ഫോർഡ് നൽകുന്നുണ്ട് , ഇത് ഉപയോഗിച്ച് 45 മിനിറ്റിനുള്ളിൽ ഫാസ്റ്റ് ചാർജിങ്ങിലൂടെ 15-80% വരെ ബാറ്ററി ചാർജ് ചെയ്യാനാകും! ഹോം ചാർജറിന് 19 മണിക്കൂറുകളാണ് ചാർജിങ്ങിനു വേണ്ടി വരുക .

എന്നാൽ ഇലക്ട്രിക്ക് എഫ് 150ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്- വീട്ടിൽ കരൻ്റ് പോവുകയാണെങ്കിൽ ചാർജിംഗ് പോയൻ്റിൽ വാഹനം കണക്റ്റ് ചെയ്ത് ’80 amp ഫോർഡ് ചാർജ് സ്റ്റേഷൻ പ്രോയുടെയും ഹോം മാനേജുമെന്റ് സിസ്റ്റത്തിന്റെയും’ സഹായത്തോടെ ലൈറ്റ്നിങ്ങിനെ ഒരു വൈദ്യുത സ്രോതസായി ഉപയോഗിക്കാനാവും. ഏതാണ്ട് 3 ദിവസങ്ങളോളം തുടർച്ചയായി ഒരു ശരാശരി അമേരിക്കൻ വീടിന് വൈദ്യുതി നൽകാൻ എഫ് 150യുടെ ബാറ്ററിക്ക് ആവുമെന്നാണ് ഫോർഡിൻ്റെ വാദം.

3 16x9 1

വിലയും ഡെലിവറികളും

എഫ് 150 ലൈറ്റ്നിംഗ് നാല് വ്യത്യസ്ത വേരിയന്റുകളിലാവും അമേരിക്കൻ വിപണിയിലെത്തുക. ഈ വാഹനത്തിന്റെ വില, 39,974 – 90,000 ഡോളറിനും (അഥവാ 29.25 ലക്ഷം രൂപ മുതൽ 65.87 ലക്ഷം രൂപ വരെ ) ഇടയിലാണ്. 2022 പകുതിയോടെ ഡെലിവെറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈയിടെ വിപണിയിലെത്തിയ ഹമ്മർ ഇവി, ഇനി വരാനിരിക്കുന്ന ടെസ്ല സൈബർ ട്രക്ക്, റിവിയൻ്റെ ഇലക്ട്രിക്ക് പിക്കപ്പ് എന്നിവയാണ് ലൈറ്റ്നിങ്ങിൻ്റെ പ്രധാന എതിരാളികൾ. ഇവയെ മലർത്തിയടിക്കാൻ എഫ് 150യുടെ വില അതിനു തുണയാകും.

English Summary: Ford F 150 Lightning revealed in America, all details

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...