Ford

കൂടുതൽ അഴകുമായി ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ വിപണിയിൽ !

ഫോർഡ് ഫ്രീസ്റ്റൈലിന്റെ കൂടുതൽ ചുള്ളനായ വകഭേദമാണ്‌ ഫ്രീസ്റ്റൈൽ ഫ്ലെയർ

അമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡ് തങ്ങളുടെ ജനപ്രിയ മോഡലായ ഫ്രീസ്റ്റൈലിന്‌ ഫ്ലെയർ എന്നൊരു സ്പെഷ്യൽ എഡിഷൻ നല്കി. 7.69 ലക്ഷം രൂപക്ക് പെട്രോൾ വേരിയന്റും, 8.78 ലക്ഷം രൂപ മുതൽ ഡീസൽ വേരിയന്റും ലഭ്യമാവും. വൈറ്റ് ഗോൾഡ്, ഡയമണ്ട് വൈറ്റ്, സ്മോക്ക് ഗ്രേയ് എന്നീ മൂന്ന് കളറുകളിലാണ് ഫ്രീസ്റ്റൈൽ ഫ്ലെയർ വിപണിയിലെത്തുക.

മുൻഭാഗത്തും പിൻഭാഗത്തുമുള്ള സ്കിഡ് പ്ലേറ്റുകളും റൂഫ് റെയിലുകളും ചുവപ്പ് ഷേഡിൽ ഉള്ള ഔട്ട്സൈഡ് റിയർ വ്യൂ മിററുകളും (ഒആർവിഎം), ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള റൂഫും അലോയ് വീലുകളും ഡോറുകളിലുള്ള ഫ്ലെയർ ഗ്രാഫിക്സുകളും ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ സവിശേഷതകളാണ്.

വാഹനത്തിന്റെ ഇന്റീരിയറിലേക്ക് കടക്കുകയാണെങ്കിൽ ബ്ലാക്കിനും ഗ്രേയ്ക്കും പ്രാധാന്യം നൽകിയിരിക്കുന്ന അപ്പ്ഹോൾസ്റ്ററിയിൽ ചുവന്ന നിറത്തിൽ ഫ്ലെയർ ബാഡ്ജിംഗ് നൽകിയിരിക്കുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇന്ഫോടൈന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലാംപ് & വൈപ്പർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.

സുരക്ഷാക്രമീകരണങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ആക്റ്റീവ് റോളോവർ പ്രൊട്ടക്ഷൻ (എ.ആർ.പി), 6 എയർബാഗുകൾ, എ.ബി.എസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ്.

95 എച്.പി ശക്തിയും 120 ന്യൂട്ടൻ മീറ്റർ ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ 3-സിലണ്ടർ എൻജിനും 99 എച്.പിയും 215 ന്യൂട്ടൻ മീറ്റർ ടോർക്കും ഉല്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഇപ്പോഴും ഫ്രീസ്റ്റൈലിനുള്ളത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് 2 വേരിയേന്റുകൾക്കും നല്കിയിരിക്കുന്നത്.

ALSO READ

English summary: Ford Freestyle flair launched in India.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...