GMC

ഹമ്മർ ഇലക്ട്രിക്ക് ആയി, ഇതു തകർക്കും!

1000 എച്ച്‌പി കരുത്തുള്ള ഹമ്മർ ഇവി മത്സരിക്കുക ടെസ്ലയുടെ സൈബർ ട്രക്കുപോലുള്ള വാഹനങ്ങളുമായാവും

ഹമ്മറിനെ ഓർമ്മയുണ്ടോ..? പാറ്റൺ ടാങ്ക് പോലെ റോഡ് നിറഞ്ഞ് ഓടിവരുന്ന ജനറൽ മോട്ടോഴ്‌സിന്റെ പടുകൂറ്റൻ എസ്.യു.വി..! അമേരിക്കൻ മിലിട്ടറിയുടെ ആവശ്യങ്ങൾക്കായി നിർമിക്കപ്പെട്ട ഹമ്മറിനെ സിവിലിയൻ ഉപഭോക്താക്കൾക്കായി പരിഷ്കരിച്ച് അവതരിപ്പിച്ചത് 1998ൽ ആയിരുന്നു.

സാഹസികതയെയും വലിയ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന ഒരു വിഭാഗം വണ്ടിഭ്രാന്തന്മാരുടെ “ഹോളി ഗ്രയിൽ” എന്ന് വിശേഷിക്കപ്പെടാവുന്ന ഒന്നാണ് ജിഎം ഹമ്മർ. എന്നാൽ പരിസ്ഥിതി മലിനീകരണത്തിൻ്റെ പേരിൽ ഇത്രയധികം ക്രൂശിക്കപ്പെട്ട മറ്റൊരു വാഹനമുണ്ടാവില്ല. ഗാലൺ കണക്കിന് ഡീസൽ കുടിച്ച് വറ്റിച്ച് പ്രകൃതിയെ മലിനമാക്കുന്ന വണ്ടി എന്ന കുപ്രസിദ്ധിയുമായാണ് 2010ൽ ഹമ്മർ കളം വിട്ടത്.

The GMC HUMMER EV is designed to be an off-road beast, with all-new features developed to conquer virtually any obstacle or terrain.

എന്നാൽ ലക്ഷക്കണക്കിന് വരുന്ന ഹമ്മർ ആരാധകരെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ജനറൽ മോട്ടോഴ്‌സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ ഹമ്മർ 2022ൽ നിരത്തുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഈ അമേരിക്കൻ വാഹനനിർമാതാക്കൾ.

എന്നാൽ ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ പുത്തൻ ഹമ്മറെത്തുക ഇലക്ട്രിക്ക് വാഹനമായാവും! തീർന്നില്ല, ഒരു ഹൈപ്പർ സ്പോർട്സ് കാറിനെ അനുസ്മരിപ്പിക്കുന്ന സ്പെക് ഷീറ്റുമായിട്ടാണ് പുത്തൻ ഹമ്മർ എത്തുന്നത്.

1000 എച്ച് പി കരുത്തും 15591 ന്യൂട്ടൻ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളാണ് ഹമ്മർ ഇവിക്കുള്ളത്.
പൂജ്യത്തിൽ നിന്നും 100കി.മീ. വേഗം കൈവരിക്കാൻ വെറും 3 സെക്കന്റ് മതി എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും.
ഡബിൾ സ്റ്റാക്ക് ചെയ്തിരിക്കുന്ന 24 മൊഡ്യൂൾ ഉൽട്ടിയം ബാറ്ററിക്ക് 350 മൈൽ (563 കി.മീ.) റേഞ്ച് അവകാശപ്പെടുന്നുണ്ട്. 350 കിലോ വാട്ട് കപ്പാസിറ്റി ഉള്ള ഈ ബാറ്ററിയിൽ 800 വോൾട്ട് അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനവും കമ്പനി നൽകിയിരിക്കുന്നു.

ഡിസൈൻ വശങ്ങളിലേക്ക് എത്തിനോക്കിയാൽ പഴയ ഹമ്മറിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹമ്മർ ഇവി. വളരെ ഫ്യൂച്ചറിസ്റ്റിക്ക് ആയിട്ടുള്ള ഡിസൈനിൽ ആകർഷണീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. മുൻവശത്തെ എൽഇഡി ഹെഡ്ലാമ്പുകളെ കൂട്ടിമുട്ടിക്കുന്ന രീതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള എൽ.ഇ.ഡി സ്ട്രിപ്പ് ഹമ്മറിന്റെ രൂപഭംഗിയിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. വലിയ 35 ഇഞ്ച് വീലുകളെ ഉൾക്കൊള്ളിക്കാൻ പാകത്തിൽ നിൽക്കുന്ന വീൽ ആർച്ചുകൾ വാഹനത്തിന് ഒരു മസ്കുലാർ ലുക്ക് നൽകുന്നു.

ഹമ്മർ എന്നാൽ ഏതൊരു ഓഫ് റോഡ് കടമ്പകളും അനായാസം മറികടക്കുന്ന ഒരു വാഹനം എന്ന നിലയിലാണ് എല്ലാവരും ഓർമിക്കുന്നത്. പുതിയ ഇ.വി ഹമ്മറും ഇക്കാര്യത്തിൽ ആളൊരു പുലി ആണെന്ന് പറയാതെ വയ്യ. സാഹസികതയെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ സംവിധാനങ്ങൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഹാൻഡ്ലിങിനോടൊപ്പം ഓഫ് റോഡ് ആവേശം കൂട്ടാനായി “ക്രാബ് മോഡ്” എന്ന ഡയഗണൽ ഡ്രൈവിംഗ് സംവിധാനം ഈ വാഹനത്തിലുണ്ട്. വണ്ടിയുടെ അടിവശത്ത് ഉൾപ്പെടെ 18 ക്യാമറ ആംഗിളുകൾ ഡ്രൈവറുടെ സഹായത്തിനായുണ്ട്. 403 എം.എം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ഹമ്മറിൽ 6 എയർബാഗുകളുമുണ്ട്.

The GMC HUMMER EV’s design visually communicates extreme capability, reinforced with rugged architectural details that are delivered with a premium, well-executed and appointed interior.

ഹൈവേ യാത്രകളിൽ ഓട്ടോമാറ്റിക് ലെയിൻ മാറ്റത്തിന് സഹായിക്കുന്ന “സൂപ്പർ ക്രൂയിസ്” എന്ന സംവിധാനവും ഹമ്മറിനെ ടെസ്ലയുടേത് മുതലായ അത്യാധുനിക വാഹനങ്ങളോട് കിടപിടിക്കുന്ന തലത്തിൽ എത്തിക്കുന്നു.

വാഹനത്തിന്റെ ഇന്റീരിയറും ആധുനിക സവിശേഷതകളാൽ സമ്പന്നമാണ്.13.4 ഇഞ്ച് ഡയഗണൽ ഇൻഫോടൈന്മെന്റ് സ്ക്രീനും 12.3 ഇഞ്ച് ഡയഗണൽ ഡ്രൈവർ ഇൻഫർമേഷൻ സെന്റർ ഡിസ്‌പ്ലേയും ഹമ്മറിന് ഒരു ഫൈറ്റർ ജെറ്റിനെ അനുസ്മരിപ്പിക്കുന്ന രൂപം നൽകുന്നു.

സ്റ്റാൻഡേർഡ് ആയി വരുന്ന റിമൂവബിൾ റൂഫ് പാനലുകൾ മുൻവശത്തെ കാർഗോ ഏരിയയിൽ വെക്കാൻ സാധിക്കും.
ഹമ്മർ ഇ.വി എസ്.യു.റ്റി എന്ന ട്രക്കും ഇ.വി എസ്.യു.വി എന്ന എസ്.യു. വി മോഡലുമാണ് അടുത്ത വർഷം അവസാനം മുതൽ ജി.എം.സി യുടെ ഡിട്രോയിറ്റ് പ്ലാന്റിൽ ഉത്പാദനം ആരംഭിക്കാൻ ഇരിക്കുന്നത്. 83 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന ഈ മിടുക്കൻ ഫോർഡിന്റെ എഫ്-150, ടെസ്ല സൈബർ ട്രക്ക് എന്നീ ഇലക്ട്രിക് എസ്.യു.വികളുടെ മികച്ച എതിരാളി ആവും എന്നാണ് പ്രതീക്ഷിക്കുന്നത്.

GMC Hummer EV

ALSO READ:

English Summary: GMC Hummer EV unveiled, gets 1000hp 

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...