Electric Vehicles

10 രൂപയ്ക്ക് ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാം, ഇതാ ഗ്രാവ്‌ടൺ ക്വാണ്ട ഇലക്ട്രിക്ക് ബൈക്ക്

ഗ്രാവ്‌ടൺ ക്വാണ്ട ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ഒരുപോലെ ഇണങ്ങുംവിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്

ഇലക്ട്രിക്ക് വാഹനങ്ങളുടെ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഹൈദരാബാദ് ആസ്ഥാനമായ ഗ്രാവ്‌ടൺ എന്ന ഇവി സ്റ്റാർട്ടപ്പ്. ഹരം കൊള്ളിക്കുന്ന സ്പെസിഫിക്കേഷനുകളുമായി ഇവർ തങ്ങളുടെ ക്വാണ്ട എന്ന ഇലക്ട്രിക്ക് ബൈക്കിനെ വിപണിയിലിറക്കി. 99,000 രൂപ എക്സ് ഷോറൂം വിലയുള്ള ഗ്രാവ്‌ടൺ ക്വാണ്ട ഇന്ത്യക്കാർക്കായി ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ഒരു ‘പർപ്പസ് ഡ്രിവൺ’ ഇലക്ട്രിക്ക് വാഹനമാണ്. നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഇത് ഒരുപോലെ ഇണങ്ങുമെന്നാണ് കമ്പനിയുടെ വാദം. പെട്രോൾ, ഡീസൽ പൊലുള്ള പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന സാധാരണ ബൈക്കുകൾക്കൊപ്പം പ്രായോഗികമാക്കുന്ന സ്പെസിഫിക്കേഷനുകളാണ് ക്വാണ്ടയ്ക്കുള്ളത്.

ഗ്രാവ്‌ടൺ ക്വാണ്ട: അറിയേണ്ടതെല്ലാം

ഗ്രാവ്‌ടൺ ക്വാണ്ടയുടെ രൂപം പലർക്കും വിചിത്രമായി തോന്നാം. ചിലർക്ക് ഒരുപക്ഷേ ഒരു എം80യുടെയോ മോപ്പെഡിൻ്റെയോ ഡിസൈനിനോട് സാദൃശ്യങ്ങൾ തോന്നാം. എന്നാൽ ഈ രൂപത്തിനു പിന്നിൽ ഒത്തിരി രഹസ്യങ്ങളുണ്ട്.

റിബ് കേജ് ഷാസിയിലാണ് ഗ്രാവ്‌ടൺ ക്വാണ്ട നിർമ്മിക്കപ്പെട്ടിട്ടുള്ളത് . കമ്പനി പറയുന്നതനുസരിച്ച് ഇലക്ട്രിക്ക് ബൈക്കുകൾക്കിടയിൽ ഇതാദ്യമായാണ് ഒരു വാഹനത്തിന് റിബ് കേജ് ഷാസി ലഭിക്കുന്നത്. ഇത് ബാറ്ററിയുടെ സുരക്ഷ സാരമായി വർദ്ധിപ്പിക്കുന്നു. മോഷ്ടാക്കളിൽ നിന്നും സുരക്ഷ നൽകുന്നതോടൊപ്പം അപകടം ഉണ്ടാകുന്നപക്ഷം ബാറ്ററിക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാനും കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കുവാനും കൂടി ഇതുപകരിക്കുന്നു.

തൻ്റെ പ്ലാറ്റ്‌ഫോമിൻ്റെ തനത് സ്വഭാവത്തിനോട് ഇണങ്ങുംവിധമാണ് ക്വാണ്ടയുടെ സസ്പെൻഷനും ട്യൂൺ ചെയ്യപ്പെട്ടിട്ടുള്ളത്. റോഡുകളിലും നാട്ടുവഴികളിലും ഒരുപോലെ അനായാസവും കാര്യക്ഷമവുമായി ഗ്രാവ്‌ടൺ ക്വാണ്ട ഓടിക്കുവാനാകും. വലിയ 17 ഇഞ്ച് വീലുകളും താഴ്ന്ന സെൻ്റർ ഓഫ് ഗ്രാവിറ്റിയുമൊക്കെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

Gravton Quanta electric scooter

 3KW ശേഷിയുള്ള ബ്രഷ്‌ലെസ് ഡിസി (BLDC) മോട്ടോറും  3KW ലിഥിയം അയോൺ ബാറ്ററിയുമാണ് ഗ്രാവ്‌ടൺ ക്വാണ്ടയ്ക്കുള്ളത്. 172 ന്യൂട്ടൺ മീറ്റർ എന്ന ‘ഭീകര’ ടോർക്ക് അതിൻ്റെ പൂർണ്ണതയിൽ അനുഭവിച്ചറിയുവാനാവുന്ന വിധമാണ് ക്വാണ്ടയുടെ ആക്സിലറേഷൻ. ടോപ്പ് സ്പീഡ് മണിക്കൂറിൽ 70 കിലോമീറ്ററായി നിയന്ത്രിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ഒറ്റ ചാർജിൽ 150 കിലോമീറ്ററോളം റേഞ്ച് തരും ഈ വാഹനം (വേണമെങ്കിൽ ഇത് 320 കിലോമീറ്ററായി ഉയർത്തുകയുമാവാം). ഇന്നത്തെ വില വച്ചുനോക്കിയാൽ 10 രൂപയ്ക്ക് ചാർജ് ചെയ്താൽ ഏതാണ്ട് 100 കിലോമീറ്റർ ഓടാമെന്നു സാരം.

ഫാസ്റ്റ് ചാർജിംഗ് മോഡിൽ 90 മിനിറ്റുകൾ കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാം. സാധാരണ ചാർജിങ്ങിലാണെങ്കിൽ ഇതിന് 3 മണിക്കൂറുകളോളമാണ് വേണ്ടിവരിക. ഇവയ്ക്കു പുറമെ, ഈ വാഹനം ബാറ്ററി സ്വാപ്പിങ്ങും സപ്പോർട്ടു ചെയ്യുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഭാവിയിലെ വലിയ ഒരു സാധ്യതയാണ് ബാറ്ററി സ്വാപ്പിംഗ്. ഇതു മുന്നിൽ കണ്ടുകൊണ്ട് സ്വാപ്പ് ചെയ്യുവാനാകുന്ന ബാറ്ററികളാണ് ക്വാണ്ടയ്ക്ക് ഗ്രാവ്‌ടൺ നൽകിയിരിക്കുന്നത്. ‘സ്വാപ്പ് എക്കോ സിസ്റ്റം’ (SES) എന്ന പേരിൽ സ്വന്തമായി ഒരു ബാറ്ററി സ്വാപ്പിംഗ് ശൃംഖലയും ഇവർ ഒരുക്കുന്നുണ്ട്. പ്രമോഷണൽ ഓഫർ എന്ന നിലയ്ക്ക് ക്വാണ്ടയുടെ ഉപഭോക്താക്കൾക്ക് നിലവിൽ ഈ സ്വാപ്പിംഗ് നെറ്റ്‌വർക്കിൻ്റെ സേവനം സൗജന്യമാണ്.

‘സ്മാർട്ട് ആപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ വാഹനത്തിൻ്റെ പല കാര്യങ്ങളും നിയന്ത്രിക്കുവാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. നാവിഗേഷനും റോഡ് സൈഡ് അസിസ്റ്റൻസും മുതൽ വാഹനത്തിൻ്റെ ‘ഹെൽത്ത്’ തത്സമയം മോണിറ്റർ ചെയ്യാൻ വരെ ഈ ആപ്ലിക്കേഷൻ ഉപകരിക്കും.

ഗ്രാവ്‌ടൺ ക്വാണ്ടയെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം അത് പൂർണ്ണമായും ഇൻ-ഹൗസ് ആയി വികസിപ്പിച്ച ഒരു വാഹനമാണ് എന്നതാണ്. ഇന്ത്യൻ സാഹചര്യങ്ങൾ മുൻനിർത്തി നടത്തിയ അനവധി R&D പരീക്ഷണങ്ങളുടെ ഫലമാണ് ക്വാണ്ട. ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ച ഏതാണ്ടെല്ലാ ഘടകങ്ങളും ഇന്ത്യയിൽ നിന്നു തന്നെ സോഴ്സ് ചെയ്ത, അല്ലെങ്കിൽ ഇവിടെത്തന്നെ നിർമ്മിച്ചവയാണ്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Gravton Quanta electric bike launched in India.

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...