Great Wall Motors യൂറോപ്പ് പിടിക്കാൻ ഒരുങ്ങുന്നു!

വേയ്, ഓര ബ്രാൻഡുകളുടെ രസികൻ വാഹനങ്ങൾ ഇനി യൂറോപ്പിലും...

Great Wall Motors യൂറോപ്പ് പിടിക്കാൻ ഒരുങ്ങുന്നു!

Content Highlights

  • ഗ്രേറ്റ് വാളിന്റെ യൂറോപ്പിലെ ഡീലർ എമിൽ ഫ്രേയ്.
  • ഓര ക്യാറ്റ് ഇവിയും വേയ് കോഫീ 01 PHEVയും യൂറോപ്പിലേക്ക് 
  • ജർമ്മനിയിലാവും ആദ്യമെത്തുക.

ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ചൈനയെ വെല്ലാൻ ആളുണ്ടാവില്ല. ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ വാഹന നിർമ്മാണ കമ്പനിയാണ്‌ ഗ്രേറ്റ് വാൾ മോട്ടോഴ്സ്. അനേകം വാഹനങ്ങളും ഉപ-ബ്രാൻഡുകളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. ഇപ്പോൾ യൂറോപ്യൻ വിപണിയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുകയാണ്‌ ഗ്രേറ്റ് വാൾ.

യൂറോപ്പിലെ ഏറ്റവും വലിയ വാഹന ഡീലർ ഗ്രൂപ്പായ എമിൽ ഫ്രേയുമായുള്ള (Emil Frey) പാർട്ട്നർഷിപ്പിലൂടെയാണ്‌ GWM വിപണി പിടിക്കാനൊരുങ്ങുന്നത്. ഇവരുടെ ഓര, വേയ് ബ്രാൻഡുകൾ വൈകാതെ യൂറോപ്പിലും എത്തും.

തങ്ങളുടെ യൂറോപ്പ് പദ്ധതികൾ കമ്പനി കഴിഞ്ഞ വർഷം മ്യുനിച്ചിൽ നടന്ന IAAയിൽ വെളിപ്പെടുത്തിയിരുന്നു. ജർമ്മനിയിൽ ആവും ആദ്യമെത്തുകയെന്നാണ്‌ അന്നു പറഞ്ഞിരുന്നത്.

GWM Wey Coffee 01 PHEV
GWM Wey Coffee 01 PHEV

ഓര ക്യാറ്റ് ഇവി 2022 അവസാനത്തോടെ ജർമ്മനിയിൽ എത്തും. ഗ്രേറ്റ് വാളിന്റെ ഉടമസ്ത്ഥതയിലുള്ള പ്രീമിയം ബ്രാൻഡാണ്‌ വെയ്. കോഫി 01 എന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയാണ്‌ വേയിൽ നിന്നും ആദ്യമെത്തുക.

യൂറോപ്പിൽ ആകമാനം സെയിൽസ്- സർവീസ് ശൃംഖലകൾ എമിൽ ഫ്രേയ്ക്കുണ്ട്. വോൾവോയും അബാർത്തുമടക്കം ഇരുപത്തെട്ടോളം വാഹന ബ്രാൻഡുകൾക്ക് നിലവിൽ ഇവർ ഡീലർമ്മാരാണ്‌. ഹ്യുണ്ടായ്, ടൊയോട്ട, മിത്സുബിഷി പോലുള്ള പല വമ്പന്മാരും യൂറോപ്പിൽ എത്തിയത് എമിൽ ഫ്രേയിലൂടെയായിരുന്നു.

Summary: Great Wall Motors (GWM) dealer partner in Europe is Emil Frey.

Featured image credit: CarScoops