News

Kia Marketing Head: കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഇനി ഹർദീപ് സിംഗ് ബ്രാർ നയിക്കും.

കിയ ഇന്ത്യയുടെ നിലവിലെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് മനോഹർ ഭട്ടാണ്.

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വാഹന മേഖലയിൽ കരുത്തറിയിച്ച കൊറിയൻ ബ്രാൻഡാണ് കിയ. പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം കിയ ഇന്ത്യയുടെ നാഷണൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് നേതൃത്വത്തിന് മാറ്റം വന്നിരിക്കുകയാണ്. കിയയുടെ വളർച്ചക്കു മികച്ച സംഭാവനകൾ നൽകിയ മനോഹർ ഭട്ടിന് പകരക്കാരനായി ഹർദീപ് സിംഗ് ബ്രാർ ആണ് എത്തുന്നത്.

കിയയുടെ രണ്ടാം ഘട്ട വളർച്ചക്ക് ഇനി നേതൃത്വം നൽകുക ബ്രാറായിരിക്കും. വാഹന വിപണന രംഗത്ത് രണ്ട് ദശാബ്ദത്തിന്റെ പ്രവർത്തിപരിചയത്തോടെയാണ് ബ്രാർ എത്തുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സിലെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ പദവിയിൽ നിന്നും ഇവിടെത്തുന്നതിനു മുൻപ് മാരുതി സുസുകി, ഫോക്സ്‌വാഗൺ, ജനറൽ മോട്ടോർസ്, നിസ്സാൻ തുടങ്ങിയ കമ്പനികളിലും ബ്രാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഥാപ്പർ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡിഗ്രിയും ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ബ്രാർ, ഇന്ത്യൻ ഓട്ടോമോട്ടീവ് രംഗത്ത് സെയിൽസ്, മാർക്കറ്റിങ്, കസ്റ്റമർ സർവീസ്, നെറ്റ്‌വർക്ക് ഡെവലപ്മെന്റ് മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

വരും നാളുകളിൽ കൂടുതൽ വളർച്ച കൈവരിക്കാനാവും എന്ന വിശ്വാസത്തിലാണ് ബ്രാറും കിയ മോട്ടോഴ്സ് ഇന്ത്യയും.

English Summary: Hardeep Singh Brar appointed as Kia Motors sales and marketing head

ALSO READ:

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...