News

Hero Motocorp | ഹീറോ മോട്ടോക്കോർപ്പ് പ്ലാന്റ് വീണ്ടും പ്രവർത്തനത്തിലേക്ക്

കുറഞ്ഞ അംഗബലത്തോടെയാവും ഹീറോയുടെ പ്ലാന്റ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.

ലോകം കൊറോണ വൈറസിന്റെ പിടിയിലമർന്നപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്ന ഒരു മേഖലയാണ് വാഹനനിർമാണം. വളരെ നാളായി ഇന്ത്യൻ ഗവണ്മെന്റിന്റെ ലോക്ക്ഡൗൺ നിയമങ്ങൾ മൂലം നിർത്തിവച്ചിരുന്ന ഇന്ത്യൻ വാഹനനിർമാന മേഖല ഒരു തിരിച്ചുവരവിന്റെ വക്കിലാണ്. അതിന്റെ ആദ്യപടിയെന്നോണം മാർച്ച് 22 മുതൽക്കേ നിർത്തിവച്ചിരുന്ന ഹീറോ മോട്ടോകോർപ്പിന്റെ നിർമാണശൃംഖല മെയ് 6 മുതൽ പുനഃരാരംഭിച്ചിരിക്കുകയാണ്. ഹരിയാനായിലെയും ഉത്തരാഘണ്ഡിലെയും നിർമാണ പ്ലാന്റുകളും രാജസ്ഥാനത്തിലെ ഗ്ലോബൽ പാർട്ട്സ് സെന്ററും ആണ് തുറന്ന് പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നത്.

കോവിഡ് 19 രോഗവ്യാപനഭീതി ഇപ്പോളും നിലനിൽക്കുന്നതിനാൽ ഏറ്റവും ചുരുക്കം തൊഴിലാളികളുമായി പ്രവർത്തിക്കാൻ ആണ് കമ്പനിയുടെ തീരുമാനം…ഏറ്റവും നിർണായകമായ ജോലി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തികൊണ്ടാണ് പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ബാക്കി തൊഴിലാളികൾ വീട്ടിലിരുന്ന് ജോലി കൈകാര്യം ചെയ്യും.

കേന്ദ്ര മന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുക എന്ന് ഹീറോ വ്യക്തമാക്കുന്നു. കൃത്യമായ ഇടവേളകളിലെ സാനിറ്റൈസറിന്റെ ഉപയോഗം, സോഷ്യൽ ഡിസ്റ്റ്ൻസിങ്, മാസ്ക്, പിപിഇ കിറ്റ് മുതലായവയുടെ ഉപയോഗം എന്നിവ ഹീറോ ഉറപ്പ് വരുത്തുന്നു. പ്ലാന്റും പരിസരങ്ങളും ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന കമ്പനി തങ്ങളുടെ തൊഴിലാളികളുടെ വാഹനങ്ങളും സാനിറ്റൈസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ബിസിനസ്സ് സംബന്ധിയായ യാത്രകളും മീറ്റിംഗുകളും മറ്റ് ഒത്തുകൂടലുകളും ഒഴിവാക്കിയിട്ടുണ്ട്.

ഡീലർ ശൃംഖലയും വർക്‌ഷോപ്പുകളും ഇതിനോടകം തുറന്ന ഹീറോ അവരുടെ റിസർച്ച് & ഡെവലപ്മെന്റ് സംവിധാനവും കുറഞ്ഞ അംഗബലത്തോടെ തുറന്നുപ്രവർത്തിക്കുവാനുള്ള അനുമതി നേടിയിട്ടുണ്ട്.

ALSO READ: പുത്തൻ ഡാറ്റ്സൺ റെഡിഗോയുടെ വിവരങ്ങൾ പുറത്ത് !

Keywords: Hero Motocorp plant restarts production

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...