News

Hero Motocorp | ഹീറോ ഡീലർഷിപ്പുകൾ വീണ്ടും പ്രവർത്തനത്തിലേക്ക്

കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ ഹീറോ ഡീലർഷിപ്പുകൾ പ്രവർത്തിക്കുന്നത്

ഞങ്ങളുടെ കഴിഞ്ഞ പോസ്റ്റുകളിൽ ഒന്നിൽ പരാമർശിച്ചപോലെ കോവിഡ് 19 ലോക്ക്ഡൗൺ മൂലം നിർത്തിവച്ചിരുന്ന ഹീറോ മോട്ടോർകോർപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മേയ് 4 മുതൽ പുനഃരാരംഭിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ തന്നെ ഹീറോ രാജ്യത്തുടനീളമുള്ള തങ്ങളുടെ കസ്റ്റമർ ടച്ച്പോയന്റുകളും ഷോറൂമുകളും പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു.

ഇതുവരെ 1500ൽ ഏറെ കസ്റ്റമർ ടച്ച്പോയന്റുകൾ തുറന്ന ഹീറോ, വാഹനവില്പനയും പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. കമ്പനിവൃത്തങ്ങളുടെ ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് 1000ൽ അധികം യൂണിറ്റുകൾ മേയ് 4ന് ശേഷം വിൽക്കാൻ സാധിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയാണ് പ്ലാന്റുകൾ വീണ്ടും തുറന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിലനിൽക്കെ തുറന്ന് പ്രവർത്തിക്കുന്നതിന് ടച്ച്പോയന്റുകൾക്കും ഡീലർമാർക്കും പ്രത്യേക നിർദേശങ്ങൾ ഹീറോ മോട്ടോർകോർപ് നൽകിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇടം കൊടുക്കാത്ത ഹീറോ, തങ്ങളുടെ തൊഴിലാളികൾക്ക് രോഗവ്യാപനം തടയാൻ വേണ്ടി ഉള്ള പരിശീലന പരിപാടികളും നടത്തുന്നുണ്ട്. എല്ലാ തൊഴിലാളികൾക്കും മാസ്ക്, ഗ്ലോവ്സ്, സാനിറ്റൈസർ തുടങ്ങിയവ നൽകുന്നതോടൊപ്പം പ്ലാന്റ് പരിസരങ്ങൾ വൃത്തിയാക്കുവാനും ഫ്യൂമിഗേഷൻ നടത്തുവാനും ഈ വാഹനനിർമാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാതിരുന്നാൽ ഉണ്ടാവുന്ന അപകടങ്ങളെ പറ്റിയും തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നുണ്ട്. പണമിടപാടുകൾ പരമാവധി ഡിജിറ്റൽ ആക്കാനാണ് കമ്പനി താല്പര്യപ്പെടുന്നത്.

ALSO READ:

English Summary: Hero Motocorp restarts operations of Hero dealerships.

Show More

Related Articles

Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...