Honda Motorcycles

Honda CB500X മിഡ് സൈസ് അഡ്വെഞ്ചർ ടൂറർ ഇനി ഇന്ത്യയിലും; വില 6.87 ലക്ഷം!

471 cc പാരലൽ-ട്വിൻ എൻജിനാണ് ഹോണ്ട CB500X ന് ഉണ്ടാവുക

ക്ലാസിക് റെട്രോ-സ്റ്റൈൽ മോട്ടോർ സൈക്കിളിയായ ഹോണ്ട ഹൈനെസ്സിന്റെ വിജയത്തിന് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന പ്രീമിയം അഡ്വെഞ്ചർ ബൈക്കാണ് ഹോണ്ട CB500X. ഹോണ്ട ഇന്ത്യയുടെ ബിഗ് വിങ് ശൃംഖലയിലൂടെയാണ് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായിട്ടുള്ള ഈ മോഡൽ ഇപ്പോൾ ഇന്ത്യയിലും എത്തിച്ചിരിക്കുന്നത്.

പുതു തലമുറയിലെ മറ്റു അഡ്വെഞ്ചർ ടൂററുകൾ പോലെ ഇതിലും പൊക്കം ക്രമീകരിക്കാവുന്ന വിൻഡ് സ്ക്രീനും, ഉയർന്ന സീറ്റും, മുകളിലേക്കുയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റുമൊക്കെയുണ്ട്. കൂടാതെ ഫുൾ LED ലൈറ്റിങ്ങും, ഫുള്ളി ഡിജിറ്റൽ LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സ്പോക്കുകൾ കൂടുതലുള്ള അലോയ് വീലും പ്രത്യേകതകളാണ്.

ഹോണ്ട CB500X നു കരുത്തേകുന്നത് 471cc പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് DOHC എൻജിനാണ്. 8500rpm ൽ 47ps പവറും, 6500rpm ൽ 43.2Nm ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ, സ്ലിപ്പർ ക്ലച്ച്, അസ്സിസ്റ് തുടങ്ങിയവയോടുകൂടിയ 6 സ്പീഡ് ഗിയർ ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. മുന്നിൽ 150mm ട്രാവലോടുകൂടിയ 41mm ടെലിസ്കോപിക് ഫോർക്കും പിന്നിൽ പ്രീലോഡ് 9
പൊസിഷൻ അഡ്ജസ്റ്റബിൾ ആയ, 135mm ട്രാവലോടുകൂടിയ മോണോ-ഷോക്ക് അബ്സോർബറുമാണ് സസ്പെൻഷൻ .

ആഗോളതലത്തിൽ പേരുകേട്ട അഡ്വെഞ്ചർ ബൈക്കായ CB500X ഇന്ത്യയിലെത്തുമ്പോൾ കുറച്ചുകൂടി റോഡ്- ഫ്രണ്ട്ലി ആയാണ് എത്തുന്നത്. 110 /80, 160 /60 സെക്ഷനുള്ള 19-ഇഞ്ച്, 17-ഇഞ്ച് ടയറുകളാണ് ഇതിനുള്ളത്. 320mm, 230mm ഡിസ്ക്ക് ബ്രേക്കുകളാണ്.

CKD (കംപ്ലീറ്റ്ലി നോക്ഡ്‌ ഡൗൺ) രൂപത്തിലാവും വാഹനം ഇന്ത്യയിലെത്തുക. തുടർന്ന് ഇവിടത്തെ ഹോണ്ട പ്ലാൻ്റിൽ അസംബിൾ ചെയ്യും. ഹോണ്ടയുടെ മിഡ്-സെഗ്മെന്റിലെ ആദ്യത്തെ അഡ്വെഞ്ചർ ടൂററായ CB500X , ഇന്ത്യയിൽ ബിഗ് വിങ്ങിന്റെ ഡീലർഷിപ്പുകളിൽ (BigWing Topeline, BigWing) നിന്നും മാത്രമായിരിക്കും വാങ്ങാനാവുക.

6.87 ലക്ഷം രൂപ (എക്സ് ഷോറൂം ) വിലമതിക്കുന്ന ഈ ADVക്ക് മത്സരിക്കേണ്ടിവരിക കവസാക്കി വെർസിസ് 650, സുസൂക്കി വി സ്ട്രോം 650 XT, ബെനെലി TRK502 എന്നിവയോടാവും.

English Summary: Honda CB500X Launched in India at 6.87 lakh

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...