Honda Motorcycles

ജൂണിൽ ഹോണ്ട വിറ്റത് 2.3 ലക്ഷം ഇരുചക്ര വാഹനങ്ങൾ

2020 ജൂണിനെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഹോണ്ട ഇക്കുറി കൈവരിച്ചത്

കോവിഡിൻ്റെ രണ്ടാം തരംഗവും അതെ തുടർന്നുണ്ടായ ലോക്ക്‌ഡൗണുമൊക്കെ മിതപ്പെടുമ്പോൾ വാഹനവിപണിയും പതിയെ സാധാരണ നിലയിലേക്കു മടങ്ങുകയാണ്. രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾസ് & സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ( HMSI) ജൂണിൽ രേഖപ്പെടുത്തിയത് 2.3 ലക്ഷം വാഹനങ്ങളുടെ വിൽപനയാണ്. മാത്രമല്ല, ഏതാനും പ്രധാനപ്പെട്ട പ്രീമിയം ബൈക്കുകളെയും ഈയിടെ ഇവർ അവതരിപ്പിച്ചിരുന്നു.

 2,34,029 ഇരുചക്ര വാഹനങ്ങളാണ് ഇക്കഴിഞ്ഞ ജൂണിൽ ഹോണ്ടയ്ക്ക് വിൽക്കാനായത്. ഇതിൽ ആഭ്യന്തര വിപണിയിലെ വിൽപനയും എക്സ്‌പോർട്ടുകളും ഉൾപ്പെടും. 2,12,446 വാഹനങ്ങളാണ് ഇന്ത്യയ്ക്കകത്ത് വിറ്റഴിഞ്ഞത്. 21,583  യൂണിറ്റുകൾ കയറ്റുമതി ചെയ്യാനുമായി. വാർഷിക തലത്തിൽ താരതമ്യം ചെയ്താൽ 11 ശതമാനത്തോളമാണ് ആകെ വളർച്ച. 2020 ജൂണിൽ കോവിഡ് മൂലം ഹോണ്ടയുടെ ഇരുചക്രവാഹന കയറ്റുമതി തകർന്നടിഞ്ഞിരുന്നു. 8,042 വാഹനങ്ങൾ മാത്രമാണ് കഴിഞ്ഞ കൊല്ലം ഇവർക്ക് കയറ്റുമതി ചെയ്യുവാനായത്. അങ്ങനെ നോക്കുമ്പോൾ എക്സ്‌പോർട്ടുകളുടെ കാര്യത്തിൽ 168 ശതമാനത്തോളമാണ് വളർച്ച കൈവരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തുള്ള വിൽപന 5 ശതമാനത്തോളവും ഉയർന്നിട്ടുണ്ട്.

രണ്ടാം തരംഗത്തിനു മുൻപ് ഹോണ്ട ഏതാനും പ്രധാന മോഡലുകളെ ഇന്ത്യയിലെത്തിച്ചിരുന്നു. ലോക്ക്‌ഡൗണിനു ശേഷവും ഗോൾഡ് വിംഗ് ടൂർ എന്ന ബാഗർ ഉൾപ്പെടെ ഒന്നിലധികം പ്രീമിയം വാഹനങ്ങളും ഇവരുടേതായി പുറത്തിറങ്ങി. ഈയിടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പുത്തൻ സിബി 650 ആറിൻ്റെയും സിബിആർ 650 ആറിൻ്റെയും ഡെലിവെറി ആരംഭിച്ച വിവരവും പുറത്തുവന്നിരുന്നു. തുടർന്നും തങ്ങളുടെ പ്രീമിയം ബൈക്ക് നിരയും അവയെത്തുന്ന ബിഗ് വിംഗ് ശൃംഖലയും വിപുലീകരിക്കാനാണ് ഹോണ്ടയുടെ പദ്ധതി. ഡെൽഹി, മുംബൈ, പടിയാല, കൽക്കത്ത, ഡെഹ്റാഡൂൺ എന്നിവിടങ്ങളിലായി 6 പുതിയ ബിഗ് വിംഗ് ഷോറൂമുകൾ കൂടി ഇതിനോടകം തുറന്നുകഴിഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagramWhatsapp

English Summary: Honda Two wheeler sales in June 2021

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...