Cars

അൽകാസറും എതിരാളികളും: Specifications Comparison

സ്പെസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിൽ ഹ്യുണ്ടായ് അൽകാസർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി എന്നിവയ്ക്കിടയിൽ ഒരു താരതമ്യ പഠനം …

മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായുടെ ഏറ്റവും പുതിയ 7 സീറ്റർ എസ്‌യുവിയായ അൽകാസർ വിപണിയിലെത്തിയിരിക്കുകയാണ്‌. ക്രെറ്റയുടെ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 16.30 ലക്ഷത്തിലാണ്‌. രണ്ട് പ്രധാന എതിരാളികളാണ്‌ ഈ വാഹനത്തിനുള്ളത്- ടാറ്റ സഫാരിയും എംജി ഹെക്ടർ പ്ലസും. ഇവയുമായി വിലയടക്കം ചില പ്രധാന കാര്യങ്ങളിൽ പൊരുത്തക്കേടുകൾ അൽകാസറിനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം…

(ഈ വിഭാഗത്തിലെ മറ്റൊരു അംഗമാണ്‌ മഹീന്ദ്രയുടെ XUV 500. എന്നാൽ വളരെ പഴക്കം ചെന്നതും ടെക്നോളജിയിലും ഫീച്ചറുകളിലുമടക്കം നന്നേ പിന്നോട്ടു നിൽക്കുന്നതുമാണ്‌ നിലവിലെ എക്സ്‌യുവി 500 എന്നതിനാൽ തൽക്കാലം നമുക്ക് അതിനെ സൗകര്യപൂർവ്വം ഒഴിവാക്കാം)

വലുപ്പം

അൽകാസർസഫാരിഹെക്ടർ പ്ലസ്
നീളം (മിമീ)450046614720
വീതി (മിമീ)179018941835
ഉയരം (മിമീ)167517861760
വീൽബേസ് (മിമീ)276027412750

നാലര മീറ്ററോ അതിലേറെയോ നീളമുള്ളവയാണ്‌ ഈ മൂന്ന്‌ വാഹനങ്ങളും. ആകെ നീളത്തിൽ ഏറ്റവും പിന്നിൽ അൽകാസറാണ്‌. കൃത്യം 4.5 മീറ്റർ മാത്രമാണ്‌ അൽകാസറിന്റെ നീളം. എന്നാൽ ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ വീൽബേസ് (2760 മില്ലിമീറ്റർ) ഉള്ളതും അൽകാസറിനു തന്നെയാണ്‌. വീതിയിലും പൊക്കത്തിലും കേമൻ സഫാരിയാണ്‌. മൂന്നു വാഹനങ്ങളുടെയും ഫുൾ ഒപ്ഷൻ വേരിയന്റുകൾക്ക് ഉള്ളത് 18 ഇഞ്ച് വീലുകളാണ്‌.

ഹ്യുണ്ടായ് പുറത്തുവിട്ട കണക്കുകളും വാഹനത്തിന്റെ ആകെ അളവുകളും വച്ചുനോക്കുമ്പോൾ അൽകാസറിന്റെ മൂന്നാം നിരയിൽ സഫാരിയുടെ പിൻ നിരയുടെ അത്രയും സ്ഥലസൗകര്യം ഉണ്ടാവാനിടയില്ല. മൂന്നാം നിരയിലെ സ്ഥലസൗകര്യത്തിന്റെ കാര്യത്തിൽ ഹെക്ടർ പ്ലസും സഫാരിക്കു പിന്നിലാണ്‌. എന്നാൽ അൽകാസർ ഇക്കാര്യത്തിൽ ഹെക്ടർ പ്ലസിനേക്കാൾ മികച്ചതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇതെപ്പറ്റി കൂടുതൽ ആധികാരികമായി പറയാനാവുക വാഹനം റിവ്യൂവിനായി ലഭിക്കുമ്പോൾ മാത്രമാവും.

ക്യാബിനും ഫീച്ചർ നിരയും

ക്യാബിൻ സൗന്ദര്യത്തിന്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ മൂന്നു വാഹനങ്ങൾക്കും കട്ടയ്ക്ക് നിൽക്കുന്നുണ്ട്. ഏതെങ്കിലും ഒന്നിനെ കൂടുതൽ മെച്ചമെന്നു പറയുക പ്രയാസമാണ്‌. എങ്കിലും അൽകാസറിന്റെ ഓൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ എതിരാളികളുടെ കൺസോളുകളേക്കാൾ മികച്ചതാണ്‌. മറ്റു രണ്ട് വാഹനങ്ങളേക്കാൾ സ്ക്രീൻ സൈസ് കുറഞ്ഞ ടച്ച്സ്ക്രീൻ യൂണിറ്റാണ്‌ സഫാരിയിലുള്ളത്. സഫാരിയിലെ ഓഡിയോ സിസ്റ്റം JBL-ന്റേതാണെങ്കിൽ അൽകസാറിലേത് ബോസിന്റേതാണ്‌.

പനോരമിക്ക് സൺറൂഫ് മൂന്ന്‌ വാഹനങ്ങളിലും ലഭ്യമാണ്‌. എന്നാൽ സഫാരിയുടെ XT+, XZ+, XZA+, അഡ്‌വെഞ്ചർ എഡിഷൻ വേരിയന്റുകളിലും ഹെക്ടർ പ്ലസ്സിന്റെ ‘ഷാർപ്പ്’ ട്രിമ്മിലും മാത്രം ലഭ്യമാവുമ്പോഴും അൽകാസറിന്റെ എല്ലാ വേരിയന്റുകളിലും ഇത് സ്റ്റാൻഡേർഡാണ്‌.

സഫാരിയെയും ഹെക്ടർ പ്ലസ്സിനെയും പോലെ 6/7 സീറ്റർ കോൺഫിഗറേഷനുകൾ അൽകാസറിനും ഉണ്ട്. ഈ വിഭാഗത്തിൽ വൻ ഡിമാൻഡാണ്‌ 6 സീറ്റർ എസ്‌യുവികൾക്കുള്ളത്.

2021 Tata Safari Review

എൻജിൻ, ട്രാൻസ്‌മിഷൻ ഒപ്ഷനുകൾ

സഫാരി ഒഴികെ മറ്റു രണ്ടു വാഹനങ്ങൾക്കും പെട്രോൾ-ഡീസൽ എൻജിനുകൾ ലഭ്യമാണ്‌. സഫാരി എത്തുന്നത് 2.0 ലിറ്റർ ഡീസൽ എൻജിനുമായി മാത്രമാണ്‌. സഫാരിക്കായി ഒരു പെട്രോൾ എൻജിൻ കൂടി ടാറ്റ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇതെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അൽകാസർസഫാരിഹെക്ടർ പ്ലസ്
എൻജിൻ1.5 ഡീസൽ2.0 ഡീസൽ2.0 ഡീസൽ
2.0 പെട്രോൾ1.5 ടർബോ-പെട്രോൾ
പവർ (hp)115170170
159143
ടോർക്ക് (Nm)250350350
191250
ഗിയർബോക്സ്6 സ്പീഡ് മാനുവൽ
6 സ്പീഡ് ഓട്ടോമാറ്റിക്ക്
6 സ്പീഡ് മാനുവൽ
6 സ്പീഡ് ഓട്ടോമാറ്റിക്ക്
6 സ്പീഡ് മാനുവൽ
6 സ്പീഡ് DCT
8 CVT
Hyundai Alcazar vs Rivals: Specs

മൂവർ സംഘത്തിൽ ഏറ്റവും കരുത്തു കുറഞ്ഞ ഡീസൽ എൻജിൻ അൽകാസറിന്റേതാണെന്നത് വ്യക്തമാണ്‌. ക്രെറ്റയുടെ 1.5 ലിറ്റർ ഡീസൽ എൻജിനെ വലിയ അഴിച്ചുപണികൾ ഇല്ലാതെ കടമെടുത്തതു മൂലമാണിത്. എന്നാൽ കൂട്ടത്തിലെ ഏറ്റവും കരുത്തുറ്റ പെട്രോൾ എൻജിനും അൽകാസറിനാണുള്ളത്. 2.0 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനുള്ള അൽകാസറിന്‌ 0-100 കിമീ വേഗതയെടുക്കാൻ 9.5 സെക്കൻഡുകൾ മതിയെന്നാണ്‌ കമ്പനിയുടെ വാദം. ഇതെപ്പറ്റിയെല്ലാം ഇഴകീറിയുള്ള അഭിപ്രായ പ്രകടനം വാഹനം ഓടിച്ചതിനു ശേഷം മാത്രമാവും സാധ്യമാവുക.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

വില

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന്‌ ട്രിം ലെവലുകൾ ഉണ്ട് അൽകാസറിന്‌. പ്രസ്റ്റീജ് ഒഴികെയുള്ള ട്രിമ്മുകളിൽ 6 സീറ്റർ പതിപ്പുകളും ലഭ്യമാണ്‌.

അൽകാസർടാറ്റ സഫാരിഎംജി ഹെക്ടർ പ്ലസ്
പെട്രോൾ16.30-19.85 ലക്ഷം13.63-19.18 ലക്ഷം
ഡീസൽ16.53- 20.00 ലക്ഷം14.91-21.81 ലക്ഷം15.04- 19.61 ലക്ഷം

വിലയുടെ കാര്യത്തിൽ പലരും തൃപ്തരാവണമെന്നില്ല. സഫാരിയെയും ഹെക്ടർ പ്ലസിനെയും അപേക്ഷിച്ച് വിലക്കൂടുതലാണ്‌ അൽകാസറിന്റെ ബേസ്‌ വേരിയന്റിന്‌. കൃത്യമായി പറഞ്ഞാൽ അല്കാസറിന്റെ പെട്രോൾ മോഡലിന്‌ ഹെക്ടർ പ്ലസ് പെട്രോളിന്റെ പ്രാരംഭവിലയേക്കാൾ 2.67 ലക്ഷം രൂപ അധികം നൽകേണ്ടതുണ്ട്. എന്നാൽ ബേസ് വേരിയന്റ് ഹെക്ടർ പ്ലസിൽ ഉള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകളും മറ്റും ബേസ്-സ്പെക്ക് അൽകാസറിൽ ഉണ്ടെന്നതും ഓർക്കുക. അൽകാസറിന്റെ 2.0 ലിറ്റർ പെട്രോൾ എൻജിന്റെ കരുത്തു കൂടി ഓർത്താൽ വിലയല്പം അധികം നല്കുന്നതിൽ നാം പശ്ചാത്തപിക്കാൻ ഇടയില്ല. ഉയർന്ന വേരിയന്റുകളിലേക്കെത്തുമ്പോൾ ഈ വിലവ്യത്യാസത്തിന്റെ തീവ്രത കുറയുന്നുണ്ട്.

ഡീസലുകളുടെ കാര്യത്തിലും ഏറ്റവും വിലക്കൂടിയ ബേസ്‌ വേരിയന്റ് ഉള്ളത് അൽകാസറിനാണ്‌. എന്നാൽ ഫുൾ ഒപ്ഷൻ സഫാരിയേക്കാൾ 1.81 ലക്ഷത്തോളം വില കുറവാണ്‌ അൽക്കാസറിന്റെ ഫുൾ ഒപ്ഷൻ ഡീസൽ വേരിയന്റിന്‌. ടോപ്പ് എൻഡ് അൽകാസർ ഡീസലിന് ഡീസൽ എൻജിനുള്ള ഹെക്ടർ പ്ലസ് ഫുൾ ഒപ്ഷൻ വേരിയൻ്റിനേക്കാൾ 4000 രൂപ മാത്രമാണ് അധികം നൽകേണ്ടിവരിക. ഡീസൽ മോഡലുകളുടെ കാര്യത്തിൽ ആകെ പറയാവുന്ന ദോഷം അൽകാസറിൻ്റെ എൻജിന് കരുത്തു കുറവാണെന്നതാണ്. ഇത് എത്രത്തോളം ഡ്രൈവിനെ ബാധിക്കുമെന്നത് ഓടിച്ചുനോക്കി മനസിലാക്കേണ്ടതുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

(അൽകാസറിന്റെ സ്പെസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഏകദേശ താരതമ്യം മാത്രമാണിത്)

English Summary: Hyundai Alcazar vs Tata Safari 2021 vs MG Hector Plus

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...