Hyundai

റഷ്യയിൽ ക്രെറ്റയ്ക്ക് ഫേസ്‌ലിഫ്റ്റ്, AWD പ്രധാന പുതുമ

റഷ്യയിൽ പുത്തൻ ക്രെറ്റയ്ക്ക് രണ്ട് എൻജിൻ ഒപ്ഷനുകളുണ്ട്

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് റഷ്യയിൽ വലിയ മാറ്റങ്ങളോടുകൂടിയ ഒരു ഫേസ്‌ലിഫ്റ്റ് പുറത്തിറങ്ങി. റഷ്യൻ വാഹനപ്രേമികളെ കൂടുതൽ ആകർഷിക്കുന്ന തരത്തിലാണ് പുത്തൻ ക്രെറ്റ രൂപപ്പെടുത്തിയിട്ടുള്ളത്. റഷ്യൻ-സ്പെക്ക് ക്രെറ്റയിൽ ആദ്യമായി AWD എത്തുന്നതും ഈ ഫേസ്‌ലിഫ്റ്റിലൂടെയാണ്. കൂടാതെ ഒരു 2.0L പെട്രോൾ എൻജിൻ കൂടെ പുതുമയായുണ്ട്.

2020 ഓട്ടോ എക്സ്പോയിലൂടെ ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റയെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അന്ന് റഷ്യയ്ക്ക് ലഭിച്ചത് ചെറിയ മാറ്റങ്ങൾ വരുത്തിയ ഒരു അപ്ഡേറ്റ് മാത്രമായിരുന്നു. എന്നാൽ പുതിയ റഷ്യൻ ക്രെറ്റയിൽ സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യൻ മോഡലിന് നൽകാത്ത ചില പ്രത്യേകതകൾ കൂടി ഈ ഫേസ്ലിഫ്റ്റിൽ അവതരിപ്പിച്ചിട്ടുമുണ്ട്.

റഷ്യൻ മോഡലിന് പുതുക്കിയ കാസ്കേഡിംഗ് മെഷ് ഗ്രിൽ, അലോയ് വീൽ ഡിസൈൻ, കുറേക്കൂടി വിശാലമായ എയർ ഡാം, രൂപമാറ്റം വരുത്തിയ സ്കിഡ് പ്ലേറ്റുകൾ തുടങ്ങിയവ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ LED DRLs, LED ഹെഡ്‍ലാംപുകൾ, ടെയിൽ ലാമ്പുകൾ, എയ്റോഡൈനാമിക്ക് പിൻ സ്പോയ്ലർ, ഷാർക്ക് ഫിൻ ആൻ്റിന, ഫോഗ് ലാമ്പുകൾ എന്നിവ ഇന്ത്യൻ മോഡലിലേതിനു സമാനമാണ്.

പുത്തൻ റഷ്യൻ ക്രെറ്റയുടെ ഇന്റീരിയർ ഇന്ത്യൻ ക്രെറ്റയുമായി സാമ്യമുള്ളതാണ്. ലെതറിൽ പൊതിഞ്ഞ D-കട്ട് സ്റ്റിയറിംഗ് വീൽ , ബ്രൗൺ -ബ്ലാക്ക് ഇന്റീരിയർ കളർ സ്കീം, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, വയർലെസ്സ് ചാർജർ, ബ്ലൂലിങ്ക് കാർ കണക്റ്റിവിറ്റി സ്യുട്ട് എന്നിവ ഇന്ത്യൻ ക്രെറ്റയിൽ കണ്ടതുതന്നെയാണ്.

Hyundai Creta facelift in Russia

റഷ്യയിൽ പുത്തൻ ക്രെറ്റയിൽ രണ്ട് പെട്രോൾ എൻജിനുകൾ ലഭ്യമാണ്- 123hp കരുത്തുള്ള 1.6L MPi, 150hp കരുത്തുപകരുന്ന 2.0L MPi. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളുണ്ട്. കൂടാതെ റഷ്യയിലെ കാലാവസ്ഥയ്ക്ക് കൂടുതൽ ഇണങ്ങുന്ന ഓൾ വീൽ ഡ്രൈവ് സംവിധാനവും (AWD) പുത്തൻ ക്രെറ്റയിലുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

English Summary: Hyundai Creta facelift launched in Russia with AWD and two petrol engines.

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...