Hyundai

Hyundai Motors India: കാൽ നൂറ്റാണ്ടിന്റെ തിളക്കത്തിൽ ഹ്യുണ്ടായ് ഇന്ത്യ, ഇതുവരെ നിർമ്മിച്ചത് 90 ലക്ഷം വാഹനങ്ങൾ!

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പാസഞ്ചർ കാറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനി കൂടിയാണ്‌ ഹ്യുണ്ടായ്

1996 മെയ് 6 നാണ് സൗത്ത് കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിൽ ‘ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL)’ നിർമ്മാണശാലയ്ക്ക് തറക്കല്ലിട്ടത്. അങ്ങനെ കൊറിയക്ക്‌ പുറത്തുള്ള ഹ്യുണ്ടായിയുടെ ആദ്യത്തെ ഫുൾ സൈസ് പ്ലാന്റ് 1988 സെപ്റ്റംബറിൽ തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ചു. അന്നുമുതൽ ഇന്ത്യയിൽ നിന്നും ഏറ്റവും അധികം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്ന ഖ്യാതി സ്വന്തമായുള്ള ഹ്യുണ്ടായ് ഇന്ത്യ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണിപ്പോൾ.

ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഹ്യുണ്ടായിയുടെ സാൻട്രോ ഹാച്ച്ബാക്ക് കാറാണ് MPFI എഞ്ചിനോടുകൂടി ഇന്ത്യയിൽ എത്തുന്ന ആദ്യ വാഹനം. പിന്നീട i10 , i20 തുടങ്ങിയവ സാധാരണക്കാരന്റെ തോഴരും കമ്പനിയുടെ ശക്‌തിയുമായി മാറി. ഹ്യൂണ്ടായ് ക്രെറ്റയുടെ വരവോടെ മിഡ്- സൈസ് SUV എന്ന വിഭാഗവും ഇവിടെ പിറവികൊണ്ടു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ മലിനീകരണരഹിത ഇലക്ട്രിക്ക് എസ്‌യുവിയായ കോനയും ആദ്യ കണക്റ്റഡ് എസ്‌യുവിയായ വെന്യുവും ഇവരുടേതു തന്നെയാണ്. 2020ൽ തങ്ങളുടെ ഏറ്റവും കൂടിയ മാർക്കറ്റ് ഷെയറായ 17.4 % നേടിയതാണ് ഈ കൊറിയൻ ബ്രാൻഡിൻ്റെ കിരീടത്തിലെ ഏറ്റവും ഒടുവിലത്തെ പൊൻതൂവൽ.

ഇന്ത്യയിൽ ആകെ1,154 സെയിൽസ് ഔട്ലെറ്റുകളും 1,298 സർവീസ് സ്റ്റേഷനുകളും ഹ്യുണ്ടായിക്കുണ്ട്. നിലവിൽ 4 ബില്യൺ ഡോളർ നിക്ഷേപമുള്ള ഹ്യൂണ്ടായ് ഇന്ത്യ ഇതുവരെ 9 മില്യൺ കാറുകളാണ് നിർമ്മിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 1,80,237 കാറുകൾ SUV വിഭാഗത്തിൽ മാത്രം വിറ്റഴിഞ്ഞിരുന്നു. ഇന്ത്യയിൽ ഒരു ബ്രാൻഡിന്റെ ഏറ്റവും ഉയർന്ന വില്പനയാണിത്.

2020ൽ 3 മില്യൺ വാഹനങ്ങൾ കയറ്റുമതി ചെയ്യുക എന്ന നാഴികക്കല്ല് ഹ്യൂണ്ടായ് പിന്നിട്ടിരുന്നു. കൂടാതെ 2020 ൽ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന കണക്കായ 71000 യൂണിറ്റ് കാറുകൾ നിർമ്മിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും പാസഞ്ചർ കാറുകൾ 88-ഓളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന ബ്രാൻഡും ഹ്യൂണ്ടായ് തന്നെയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനുള്ളിൽ ഹ്യൂണ്ടായ് ഇന്ത്യ 25 മില്യൺ യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഒരു വർഷം 7 .5 ലക്ഷം കാറുകൾ നിർമ്മിക്കാനുള്ള ശേഷിയാണ് ഇവരുടെ തമിഴ്നാട്ടിലെ പ്ലാൻ്റിനുള്ളത്.

English Summary: Hyundai India completes 25 years in business, manufactured 90 lakh cars so far

ALSO READ:

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...