Bikes

India Bike Week 2021: കെട്ടിലും മട്ടിലും പുതുമകളുമായി IBWവിന്റെ പ്രത്യേക പതിപ്പ് എത്തുന്നു, ആദ്യ വിവരങ്ങൾ അറിയാം.

അധികം ആരും പ്രതീക്ഷിക്കാത്ത ഒരു പുത്തൻ വേദിയിലാവും 2021 ഇന്ത്യാ ബൈക്ക് വീക്ക് നടക്കുക

ഇന്ത്യയിലെ മോട്ടോർസൈക്കിൽ പ്രേമികളുടെ ഉത്സവമാണ്‌ ഇന്ത്യാ ബൈക്ക് വീക്ക് അഥവാ IBW. വർഷാവർഷം ഗോവയിൽ സംഘടിപ്പിക്കാറുള്ള ഐബിഡബ്ല്യുവിൽ ആയിരങ്ങളാണ്‌ പങ്കെടുക്കാറ്‌. കൊറോണയ്ക്ക് ശേഷം പുത്തൻ രൂപഭാവങ്ങളിൽ തിരിച്ചെത്താനൊരുങ്ങുകയാണ്‌ ഇന്ത്യാ ബൈക്ക് വീക്ക്. 2021 IBWവിന്റെ ആദ്യ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

പതിവ് രീതിയിൽ നിന്നും മാറിയാണ്‌ ഇക്കുറി ഐബിഡബ്ള്യു അരങ്ങേറുക. ഡിസംബർ 4, 5 തിയതികളിലാവും 2021 ഇന്ത്യാ ബൈക്ക് വീക്ക് നടത്തപ്പെടുക. ഇത്തവണ ഗോവയിൽ അല്ല, മറിച്ച് മഹാരാഷ്ട്രയിലെ ആംബി വാലിയിലാവും IBW അരങ്ങേറുക. ദൈർഘ്യം കുറഞ്ഞ, എന്നാൽ സംഭവബഹുലമായ സ്പെഷ്യൽ എഡിഷൻ ആണ്‌ ഇത്തവണ നടക്കുക.

ഇന്ത്യയിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിൾ സ്റ്റണ്ട് ടീമുകൾ മാറ്റുരയ്ക്കുന്ന സ്റ്റണ്ട് മത്സരം ആണ്‌ ഇത്തവണത്തെ പ്രധാന ആകർഷനങ്ങളിലൊന്ന്. ഇതിനു പുറമെ ഏതാനും അന്താരാഷ്ട്ര സ്റ്റണ്ട് റൈഡർമാരുടെ മോട്ടോർസൈക്കിൾ സ്റ്റണ്ട് റൈഡിംഗ് പ്രദർശനങ്ങളും ഉണ്ടാവും.

India Bike Week 2021 IBW Date and details
2021 India Bike Week Date and Venue

റൈഡിംഗ് ഗിയറുകളുടെയും മോട്ടോർസൈക്കിൾ ആക്സസറികളുടെയും വമ്പൻ പ്രദർശനവും വില്പനയും, ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ അരങ്ങേറുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ/ ബൈക്കർ എക്സ്‌പോയ്ക്കും ഐബിഡബ്ല്യു വേദിയാവും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി നാനൂറോളം മൊട്ടോർസൈക്കിൾ ക്ലബ്ബുകൾ 2021 പതിപ്പിൽ പങ്കെടുക്കുമെന്ന് അറിയുന്നു. എല്ലാക്കൊല്ലവും ഏതാനും ഇരുചക്ര വാഹന ലോഞ്ചുകളും ഐബിഡബ്ല്യുവിൽ ഉണ്ടാവാറുണ്ട്. ഏതൊക്കെയെന്ന് വ്യക്തമല്ലെങ്കിലും ഇത്തവണയും ഇത് പ്രതീക്ഷിക്കുന്നു.

പോയകാലത്തെ ഏതാനും ഐതിഹാസിക ബൈക്കുകളെ റീസ്റ്റോർ ചെയ്ത് പ്രദർശിപ്പിക്കുന്ന ‘ കളക്ടേഴ്സ് ഷോകേസ്’ ആണ്‌ ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണം.ഇതിനു പുറമെ ലോകമാകമാനം ബൈക്ക് ഓടിച്ചിട്ടുള്ള വിദഗ്ധ റൈഡറുമാരുമായുള്ള സംവാദങ്ങളും ഐബിഡബ്ല്യു ‘ബിഗ് ട്രിപ്പ് ടെന്റിൽ’ ഉണ്ടാവും.

ഇത്തവണത്തെ ഇന്ത്യ ബൈക്ക് വീക്കിന്റെ മറ്റൊരു പ്രധാന ആകർഷണം അത് ഒരുപക്ഷേ ബൈക്ക് പ്രേമികൾക്ക് മാത്രമായുള്ള ഉത്സവമാവില്ല എന്നതാണ്‌. പരിപാടിയുടെ അതേ സമയം ആംബി വാലിയിൽ ‘വാലി റൺ’ എന്ന പേരിൽ ഡ്രാഗ് റേസും നടക്കുന്നുണ്ട്. ഇതിൽ അനേകം പെർഫോമൻസ് കാറുകളും സ്പോർട്ട്സ്/സൂപ്പർ ബൈക്കുകളും പങ്കെടുക്കും. അതായത് ബൈക്ക് ഭ്രാന്തന്മാർക്കും കാർ പ്രേമികൾക്കും ഒരുപോലെ രസിക്കുമെന്നു സാരം.

ഇന്ത്യ ബൈക്ക് വീക്ക് 2021ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

India Bike Week 2021 | IBW Special Edition ഒറ്റ നോട്ടത്തിൽ

നടക്കുന്ന തിയതി: ഡിസംബർ 4,5, 2021
സ്ഥലം: ആംബി വാലി, മഹാരാഷ്ട്ര
പ്രധാന ആകർഷണങ്ങൾ:
IBW ബൈക്കേഴ്സ് മാർട്ട്: റൈഡർ ഗിയറുകളുടെയും ബൈക്ക് ആക്സസറികളുടെയും രാജ്യത്തെ ഏറ്റവും വലിയ എക്സ്പോ
ബിഗ് ട്രിപ്പ് ടെന്റ്: ലോകം ചുറ്റുന്ന ബൈക്കറുമ്മാരുമായി സംവദിക്കാം
IBW കളക്ടേഴ്സ് ഷോകേസ്: ഏതാനും ഐതിഹാസിക ബൈക്കുകളെ കാണാം
ബോണസ്!: ‘വാലി റൺ’ ഡ്രാഗ് റേസ്, ബൈക്ക് സ്റ്റണ്ട് ഷോകൾ.

English Summary: India Bike Week 2021: Date and details revealed (IBW Special edition)

കൂടുതൽ വാഹന വാർത്തകൾക്കായി ഫോളോ ചെയ്യു: Google NewsFacebookInstagram

Show More
Back to top button

മുന്നോട്ട് വായിക്കുന്നതിനായി AdBlock ഓഫ് ചെയ്യൂ...

Vroom Head Malayalam അതിന്റെ നടത്തിപ്പിനായി ആശ്രയിക്കുന്നത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തെയാണ്‌. അതിനാൽ AdBlock ഓഫ് ചെയ്തുകൊണ്ട് പരസ്യങ്ങൾ അനുവദിച്ചു ഞങ്ങളെ സഹായിക്കുക...